- Trending Now:
ലോകത്തില്‍ ഏറ്റവും കൂടുല്‍ എഫ്ഡിഐ അഥവ വിദേശ നിക്ഷേപം ആകര്‍ഷിച്ചിട്ടുള്ള രാജ്യങ്ങളുടെ 2020ലെ പട്ടികയില്‍ ഇന്ത്യ ഒമ്പതാം സ്ഥാനത്തായിരുന്നു.ഐക്യരാഷ്ട്ര സംഘടനയുടെ വ്യാപാര സമിതി പുറത്തുവിട്ട ആ റിപ്പോര്‍ട്ട് അനുസരിച്ച് 2019ല് 5100 കോടി ഡോളര്‍ വിദേശനിക്ഷേപമാണ് ഇന്ത്യയിലേക്ക് ഒഴുകിയിട്ടുള്ളത്.2018ല്‍ ആകട്ടെ ഈ കണക്ക് 4200 കോടി ഡോളര്‍ വിദേശനിക്ഷേപം എത്തിയിട്ടുണ്ടെന്ന് മനസിലാക്കാം.എന്താണ് ഈ എഫ്ഡിഐ എന്ന് നിങ്ങള്‍ക്ക് മനസിലായില്ലെങ്കില്‍ തുടര്‍ന്ന് വായിക്കാം ഈ ലേഖനത്തിലൂടെ...
മലയാളികളുടെ ശീലം ബിസിനസ് ആക്കി; ഇന്ന് കോടികളുടെ മൂല്യമുള്ള കമ്പനി
... Read More
ഒരു കമ്പനി അതിന്റെ അതിര്‍ത്തിക്ക് പുറത്ത് സ്ഥിതി ചെയ്യുന്ന ഒരു നിക്ഷേപകന് അല്ലെങ്കില്‍ കമ്പനിക്ക് കമ്പനിയില്‍ താല്‍പര്യം തോന്നുന്നു ഇതാണ് നേരിട്ടുള്ള വിദേശ നിക്ഷേപം എന്ന പേരില്‍ അറിയപ്പെടുന്നത്.
സാധാരണയായി, ഒരു വിദേശ ബിസിനസില്‍ ഗണ്യമായ ഓഹരികള്‍ നേടുന്നതിനോ അല്ലെങ്കില്‍ ഒരു പുതിയ മേഖലയിലേക്ക് അതിന്റെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്നതിന് അത് നേരിട്ട് വാങ്ങുന്നതിനോ ഉള്ള ഒരു ബിസിനസ്സ് തീരുമാനത്തെ വിവരിക്കാന്‍ ഈ പദം ഉപയോഗിക്കുന്നു. ഒരു വിദേശ കമ്പനിയിലെ ഓഹരി നിക്ഷേപത്തെ വിവരിക്കാന്‍ ഇത് സാധാരണയായി ഉപയോഗിക്കാറില്ല.
എഫിഡിഐ ഒരു വിദേശ കമ്പനിയോ നിക്ഷേപകനോ രാജ്യത്തിന് പുറത്തുള്ള മറ്റൊരു സംരംഭത്തിലേക്കോ കമ്പനിയിലേക്കോ നടത്തുന്ന ഗണ്യമായ നിക്ഷേപം തന്നെയാണ്.ബഹുരാഷ്ട്ര സാന്നിധ്യം വികസിപ്പിക്കലിന്റെ ഭാഗമായോ,നിക്ഷേപത്തിലൂടെ ഒരു കമ്പനി ഏറ്റെടുക്കുന്നതിന്റെ ഭാഗമായോ,കമ്പനിയുടെ വികാസത്തിന്റെ അടിസ്ഥാനത്തിലോ ഒക്കെ എഫ്ഡിഐകള്‍ സംഭവിച്ചേക്കാം.2020ലെ കണക്കുകള്‍ അനുസരിച്ച് എഫ്ഡിഐ ആകര്‍ഷിക്കുന്നതില്‍ ചൈനയാണ് മുന്നില്‍ രണ്ടാം സ്ഥാനത്തുള്ളത് അമേരിക്കയാണ്.
വമ്പന്‍ നിയമനങ്ങളും ശമ്പളവര്‍ധനവും നല്‍കാനൊരുങ്ങി ഇന്ത്യന്‍ കമ്പനികള്‍... Read More
ഒരു എഫ്ഡിഐയ്ക്ക് തയ്യാറെടുക്കുന്ന കമ്പനികള്‍ സാധാരണയായി വിദഗ്ധ തൊഴില്‍ ശക്തിയും നിക്ഷേപകന് ശരാശരിക്ക് മുകളിലുള്ള വളര്‍ച്ചസാധ്യതകളും വാഗ്ദാനം ചെയ്യുന്ന തുറന്ന സമ്പദ് വ്യവസ്ഥയുള്ള കമ്പനികളെയാകും താല്‍പര്യപ്പെടുന്നത്.ഇതിനൊപ്പം ചെറിയ രീതിയിലെങ്കില്‍ സര്‍ക്കാര്‍ നിയന്ത്രണവും പ്രധാനപ്പെട്ടതായി കണക്കാക്കുന്ന നിക്ഷേപകരുണ്ട്.
നോണ്‍ ബാങ്കിങ് ഫിനാന്‍സ് കമ്പനിയെ കുറിച്ച് പരാതി നല്‍കേണ്ടത് എവിടെ...?... Read More
എഫ്ഡിഐ പലപ്പോഴും മൂലധന നിക്ഷേപം മാത്രമായിരിക്കണമെന്നില്ല.മാനേജ്‌മെന്റ്,സാങ്കേതികവിദ്യ,ഉപകരണങ്ങള്‍ തുടങ്ങി ഏത് രൂപത്തിലോ ആകാം.നേരിട്ടുള്ള വിദേശ നിക്ഷേപത്തിന്റെ ഒരു പ്രധാന സവിശേഷത അത് നിക്ഷേപം സ്വീകരിക്കുന്ന ബിസിനസിന്റെ ഫലപ്രദമായ നിയന്ത്രണം സ്ഥാപിക്കുകയോ അല്ലെങ്കില്‍ അവിടെ തീരുമാനമെടുക്കുന്നതില്‍ ഗണ്യമായ സ്വാധീനം ചെലുത്തുകയോ ചെയ്യുന്നു എന്നതാണ്.
2020ല്‍ കോവിഡ് പാന്‍ഡെമിക് കാരണം ആഗോളതലത്തില്‍ നേരിട്ടുള്ള വിദേശ നിക്ഷേപം കുറഞ്ഞതായി യുഎന്‍ വ്യാപാര സമിതി പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.മൊത്തെ 859 ബില്യണ്‍ ഡോളര്‍ ആഗോള നിക്ഷേപം മൂന്‍ വര്‍ഷത്തെ 1.5 ട്രില്യണ്‍ ഡോളറുമായി താരത്മ്യം ചെയ്യുന്നു.
എഫ്ഡിഐയുടെ കുത്തൊഴുക്ക് ചൈനയുടെ സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നുണ്്.അതേസമയം, ഇന്ത്യയിലെ എഫ്ഡിഐ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതിനാല്‍ സര്‍ക്കാര്‍ അനുമതിയില്ലാതെ സിംഗിള്‍ ബ്രാന്‍ഡ് റീട്ടെയിലില്‍ 100% നേരിട്ടുള്ള വിദേശ നിക്ഷേപം അനുവദിച്ചിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.