Sections

മലയാളികളുടെ ശീലം ബിസിനസ് ആക്കി; ഇന്ന് കോടികളുടെ മൂല്യമുള്ള കമ്പനി

Saturday, Sep 11, 2021
Reported By admin
id food

കമ്പനി വിജയിക്കുമ്പോള്‍ ഒപ്പം നില്‍ക്കുന്ന ജീവനക്കാരെ കൂടെ വളര്‍ത്തുമെന്ന ഉറപ്പും

 

ദിനംപ്രതി അരിആഹാരം പ്രഭാത ഭക്ഷണത്തില്‍ ശീലമാക്കി മലയാളികള്‍ക്ക് ഇന്ന് പണ്ടത്തെ പോലെ ആട്ടുക്കല്ലില്‍ അരി മാവ് അരച്ചെടുക്കാനൊന്നും സമയമില്ല.പക്ഷെ പഴയ അതെ രുചിയില്‍ ദോശയും ഇഡ്ഡലിയും ഒന്നും ഉണ്ടാകുന്നില്ലെന്ന പരാതിയും ഉണ്ട്.മാര്‍ക്കറ്റില്‍ ലഭിക്കുന്ന ദോശ-ഇഡ്ഡലി മാവിന്റെ ഗുണം തീരെ പോരല്ലോ എന്നൊരു ഉപഭോക്താവിന്റെ പരാതി ശ്രവിച്ച പി.സി മുസ്തഫ എന്ത് കൊണ്ട് അതൊരു ബിസിനസ് തന്നെ ആക്കി കൂടാ എന്ന് ചിന്തിച്ചു.ബന്ധുക്കളെ ഒരുമിപ്പിച്ച് ഒരു സംരംഭം തുടങ്ങി അതിലേക്ക് 50000രൂപയും നിക്ഷേപിച്ച് മടങ്ങിയ മുസ്തഫ 3 കൊല്ലത്തിനു ശേഷം തന്റെ മികച്ച ജോലിയും ഉപേക്ഷിച്ച സംരംഭത്തെ മികച്ച നിലയിലെത്തിക്കാന്‍ തീരുമാനിച്ചു.തുടക്കത്തില്‍ 50 ചതുരശ്ര അടിയില്‍ ഒരു ഗ്രെയിന്ററും,മിക്‌സറും,വെയ്റ്റിംഗ് മെഷീനുമായി ആരംഭിച്ച സംരംഭം 9 മാസം കൊണ്ടാണ് പ്രതിദിനം 100 പായ്ക്കറ്റുകള്‍ വില്‍ക്കുന്ന നിലയിലെത്തിയത്.

തുടക്കത്തില്‍ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍പോലും കഴിയാത്ത അവസ്ഥയുണ്ടായിരുന്നു.കമ്പനി വിജയിക്കുമ്പോള്‍ ഒപ്പം നില്‍ക്കുന്ന ജീവനക്കാരെ കൂടെ വളര്‍ത്തുമെന്ന ഉറപ്പും കമ്പനിയുടെ ഓഹരികളും മാത്രമാണ് മുസ്തഫയ്ക്ക് ജീവനക്കാര്‍ക്ക് നല്‍കാനായി ഉണ്ടായിരുന്നു.

വര്‍ഷം 8 കഴിഞ്ഞപ്പോള്‍ മികച്ച നിക്ഷേപകനെ കണ്ടെത്താന്‍ മുസ്തഫയുടെ ബംഗളുരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐഡി ഫ്രഷ് ഫുഡിന് സാധിച്ചു അത് 2000 കോടി മൂല്യമുള്ള കമ്പനിയായി മാറി.ഇന്ന് ഐഡി ഒരു 100 മില്യണ്‍ ഡോളര്‍ ബ്രാന്റാണ്.2017ല്‍ അസിം പ്രേംജിയുടെ പ്രേംജി ഇന്‍വെസ്റ്റില്‍ നിന്ന് 25 മില്യണ്‍ ഡോളര്‍ സമാഹരിക്കാന്‍ ഐഡിയ്ക്ക് സാധിച്ചതോടയാണ് ബ്രാന്‍ഡിന് വളര്‍ച്ചയുണ്ടായത്.ഈ സാമ്പത്തിക വര്‍ഷത്തില് 294 കോടി രൂപയാണ് ഐഡി ഫ്രഷ് ഫുഡിന്റെ വരുമാനം.

ബംഗളുരു നഗരത്തില്‍ 400ലേറെ ഔട്ട്‌ലെറ്റുകളില്‍ നിനന് 2008ല്‍ 2500 ചതുരശ്ര അടിയില്‍ സ്വന്തമായി ഫാക്ടറി എന്ന നിലയിലേക്കും ഐഡി ഫ്രഷ് ഫുഡ് വളര്‍ന്നു കഴിഞ്ഞു. ഇതൊരു ചെറിയ സംരംഭം വലിയ ബ്രാന്‍ഡായി മാറിയ കഥയാണ്.ഇതുവരെ വലിയ മുതല്‍ മുടക്കില്ലാതെ ഏതൊരാള്‍ക്കും ആരംഭിക്കാവുന്ന സംരംഭ മേഖല തന്നെയാണ്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.