Sections

ഏത് പ്രദേശത്തും വിജയകരമായി നടത്താന്‍ കഴിയുന്ന സംരംഭങ്ങള്‍

Thursday, Jul 08, 2021
Reported By
small startup

ഈ സംരംഭങ്ങള്‍ എവിടെയും വിജയിക്കും

സംരംഭകനാകണമെന്ന് ഭൂരിപക്ഷം പേര്‍ക്കും താല്പര്യം ഉണ്ടെങ്കിലും എല്ലാവരും വെല്ലുവിളിയായി പറയുന്നത് കൂടിയ മൂലധനവും വിപണി ലഭിക്കുമോയെന്നുള്ള ആശങ്കയാണ്.  എന്നാല്‍ ചെറിയ മൂലധനത്തില്‍ പ്രാദേശിക വിപണിയെ ലക്ഷ്യമാക്കി ആരംഭിക്കാന്‍ കഴിയുന്ന നിരവധി ബിസിനസുകള്‍ ഉണ്ട്. ആ ചെറിയ ബിസിനസിന്റെ വളര്‍ച്ചയ്ക്ക് അനുസരിച്ച് നിങ്ങള്‍ക്ക് വിപണി വികസിപ്പിക്കാന്‍ അത് വഴി ബിസിനസ് വ്യാപിപ്പിക്കാനും കഴിയും. അങ്ങനെ പ്രാദേശിക തലത്തില്‍ വിജയം നേടാന്‍ കഴിയുന്ന ഏതാനും സംരംഭങ്ങള്‍ നമുക്ക് പരിചയപ്പെടാം.

1. സര്‍ജിക്കല്‍ മാസ്‌ക് നിര്‍മ്മാണം 

ഇപ്പോള്‍ നിരവധി പേര്‍ ഇത് ചെയ്യുണ്ടെങ്കിലും മുന്നോട്ടുള്ള കാലത്ത് മാസ്‌കിന് അതിവിശാലമായ വിപണിയാണുള്ളത്. ഡിസ്‌പോസിബിള്‍ ഫെയ്സ് മാസ്‌കും സാനിറ്റൈസറും സാനിറ്റൈസര്‍ ഡിസ്പെന്‍സറും അണുനശീകരണ സംരംഭങ്ങളുമെല്ലാം മഹാമാരിക്കാലത്ത് പ്രസക്തമായി മാറി.
വൈറസിന്റെ സാന്നിദ്ധ്യം അടുത്തകാലത്തെങ്ങും വിട്ടുപോകില്ല എന്നുള്ള തിരിച്ചറിവിലാണ് മലയാളികള്‍. അതുകൊണ്ട് തന്നെ സുരക്ഷ ഒരുക്കുന്ന വസ്തുക്കളുടെ ഉപഭോഗവും വര്‍ദ്ധിക്കും. തുണിയില്‍ നിര്‍മ്മിച്ച മാസ്‌കുകളുടെ വിശ്വസ്തത ചോദ്യം ചെയ്യപ്പെട്ടതോടെ ഡിസ്‌പോസിബിള്‍ സര്‍ജിക്കല്‍ മാസ്‌കുകളിലേക്ക് ഉപഭോഗം മാറി. മാസ്‌കുകള്‍ ജീവിതരീതിയുടെ തന്നെ ഭാഗമായിക്കഴിഞ്ഞതും മാസ്‌ക് ധരിക്കുന്നതിന്റെ ഗുണഫലങ്ങള്‍ ജനങ്ങള്‍ മനസ്സിലാക്കി കഴിഞ്ഞതുംകൊണ്ട് മഹാമാരിക്കാലം കഴിഞ്ഞാലും മാസ്‌കിന്റെ ഉപയോഗം തുടരുക തന്നെ ചെയ്യും. സര്‍ജിക്കല്‍ മാസ്‌ക് നിര്‍മ്മാണം വര്‍ത്തമാനകാല സാധ്യതയുള്ള സംരംഭമാണ്.

ചെറിയ മുതല്‍ മുടക്കില്‍ ഓട്ടോമാറ്റിക് യന്ത്രം ഉപയോഗിച്ച് സര്‍ജിക്കല്‍ മാസ്‌ക് നിര്‍മ്മാണം ആരംഭിക്കാം. നിര്‍മ്മാണത്തിനുള്ള അസംസ്‌കൃത വസ്തുക്കളായ പോളിപ്രൊപ്പലിന്‍ ഷീറ്റുകള്‍ വിപണിയില്‍ സുലഭമായി ലഭിക്കും. 

2. ഇഡ്ഡലി -ദോശ മാവ് നിര്‍മാണം 

മലയാളികളുടെ പ്രിയപ്പെട്ട പ്രഭാത ഭക്ഷണങ്ങളില്‍ എല്ലായിപ്പോഴും  മുന്‍പന്തിയില്‍ നില്‍ക്കുന്നത്  ഇഡ്ഡലി,ദോശ,മസാല ദോശ ,നെയ്റോസ്റ്  എന്നിവയാണ്. എന്നാല്‍ ഇഡ്ഡലിയും ദോശയും ഒക്കെ  പാചകം ചെയ്തെടുക്കുന്നതിന് മുന്‍പ് അരിയും ഉഴുന്നും വാങ്ങി അരച്ച് മാവ് ഉണ്ടാക്കുന്നതുവരെയുള്ള ജോലിക്കായി ധാരാളം സമയം ആവശ്യമായി വരും. വീട്ടമ്മമാരും ജോലിക്കാരായതോടെ ഭക്ഷണം പാചകം ചെയ്യുന്നതിന് മുന്‍പ് അനുബന്ധ ജോലികള്‍ക്കായി ഇത്രയും സമയം നീക്കിവയ്ക്കാന്‍ വീട്ടമ്മമാര്‍ക്ക് ആവില്ല. ഇഡ്ഡലിയും ദോശയും പാചകം ചെയ്യുന്നതിനുള്ള മാവ് റെഡിമെയ്ഡായി നല്‍കുന്ന ധാരാളം സംരംഭങ്ങള്‍ ഇന്ന് നമ്മുടെ നാട്ടിലുണ്ട്. ഈ സംരംഭങ്ങളെയെല്ലാം നമ്മുടെ വീട്ടമ്മമാര്‍ ഗ്രാമ-നഗര ഭേദമില്ലാതെ വിജയിപ്പിച്ചിട്ടുണ്ട്. ഒരു കുടുംബ സംരംഭം എന്ന നിലയില്‍ ഇനിയും ധാരാളം യൂണിറ്റുകള്‍ ഈ രംഗത്ത് അവസരമുണ്ട്.


മാവുണ്ടാക്കാനുള്ള യന്ത്രസാമഗ്രികളും പാത്രങ്ങളുമടക്കം ഒരു ലക്ഷം രൂപയുടെ  താഴെയാണ്  മൂലധന ചെലവ് വരുന്നത് .അരി-ഉഴുന്ന് ,തൊഴിലാളികുടെ വേതനം, പാക്കിങ് ചിലവുകള്‍,വൈധ്യുതി ചാര്‍ജ് ഒക്കെ മാറ്റി നിര്‍ത്തിയാല്‍ , 100 ലിറ്റര്‍ മാവില്‍ നിന്നും ഒരു ദിവസം 2900 രൂപവരെ ലഭിക്കും.


3.കര്‍പ്പൂര നിര്‍മാണം 

കുറഞ്ഞ മുതല്‍ മുടക്കില്‍ ആരംഭിക്കാവുന്ന കുടുംബ സംരംഭമാണ് കര്‍പ്പൂര നിര്‍മ്മാണം. എല്ലായിടത്തും വിപണിയുണ്ട് എന്നുള്ളത് പിന്നീടുള്ള വളര്‍ച്ചയ്ക്ക് വലിയ സാധ്യതയാണ്. കേരളത്തില്‍ കര്‍പ്പൂരം നിര്‍മിക്കുന്ന യൂണിറ്റുകള്‍ ഇല്ലെന്നു തന്നെ പറയാം. അതുകൊണ്ടു തന്നെ ഊര്‍ജിതമായ ഒരു മാര്‍ക്കറ്റിങ് രീതി ആവിഷ്‌കരിച്ചാല്‍ വിജയം വരിക്കാവുന്ന മേഖലയാണ്. അസംസ്‌കൃത വസ്തുവായി റെഡിമിക്‌സ് ലഭിക്കും എന്നതും ടി വ്യവസായത്തെ സംരംഭക സൗഹൃതമാക്കുന്നു.


കര്‍പ്പൂര ബട്ടണുകള്‍ തനിയെ നിര്‍മ്മിക്കുന്ന ഫൂള്‍ ഓട്ടോമാറ്റിക് യന്ത്രം ഇന്ന് ലഭ്യമാണ്. കര്‍പ്പൂര നിര്‍മാണ യന്ത്രത്തിന്റെ ഒപ്പറില്‍ റെഡിമിക്‌സ് ലോഡ് ചെയ്തതിനു ശേഷം ആവശ്യമായ വലിപ്പത്തിലുള്ള ബട്ടണ്‍ ലഭിക്കുന്നതിന് ഉതകുന്ന തരത്തിലുള്ള ഡൈ മെഷ്യനില്‍ ലോഡ് ചെയണം. തുടര്‍ന്ന് യന്ത്രം മണിക്കൂറില്‍ 5000 ബട്ടണ്‍ വരെ തനിയെ നിര്‍മ്മിച്ച് നല്‍കും. ബട്ടണുകള്‍ ശേഖരിക്കുകയും പായ്ക്ക് ചെയുകയും ചെയുക എന്നുള്ളതാണ് സംരംഭകന്റെ ജോലി. തുടര്‍ന്ന് ആവശ്യമുള്ള നമ്പറുകള്‍  പോളിത്തീന്‍ കവറുകളില്‍ നിറച്ച് വിപണനം നടത്താം.യന്ത്രങ്ങള്‍ അടക്കം മുതല്‍ മുടക്ക് ഒരു ലക്ഷം രൂപയാണ്.


4.ഫ്രൂട്ട് ജാം -സോസ് നിര്‍മാണം 

രാസപദാര്‍ത്ഥങ്ങള്‍ ചേര്‍ത്ത് സൂക്ഷിച്ച്  കാലാവധി വര്‍ദ്ധിപ്പിക്കാത്ത  ജാം-സോസ്  എന്നിവ ഇനി  വീട്ടില്‍ നിര്‍മ്മിക്കാം . ഹോട്ടലുകള്‍ക്കും ബേക്കറികള്‍ക്കും എത്തിച്ച് നല്‍കി നല്ലൊരു വരുമാനമാര്‍ഗം കണ്ടെത്താം. ഹോം മെയ്ഡ് ആയത് കൊണ്ട് തന്നെ നല്ല ഡിമാന്‍ഡ് ഉണ്ടാകും. വഴിയോര കച്ചവടക്കാര്‍ക്ക് നല്‍കിയും  വിപണനം നടത്താം. ടൊമാറ്റോ, പൈനാപ്പിള്‍, മുന്തിരി, മിക്സഡ് ജാമുകളും, സോയ ടൊമാറ്റോ ചില്ലി സോസുകളും നിര്‍മ്മിച്ചും വിപണിയിലിറക്കാം.

യന്ത്രങ്ങള്‍,സാധനങ്ങള്‍ കൂടാതെ പ്രവര്‍ത്തന മൂലധനം എന്നിങ്ങനെ ആകെ ചിലവ് ഒരു ലക്ഷം രൂപയാണ് .


5. പഴയകാല മിഠായിയുടെ നിര്‍മാണം 

പഴയ തലമുറയ്ക്ക് ഗൃഹാതുര ഓര്‍മയും പുതിയ തലമുറയ്ക്ക് കൗതുകവും നല്‍കുന്ന ഒന്നാണ് ഇപ്പോള്‍ പാക്കറ്റുകളില്‍ മറ്റും വരുന്ന നാരങ്ങാ മിഠായി, ശര്‍ക്കര മിഠായി, ഗ്യാസ് മിഠായി,കപ്പലണ്ടി മിഠായി എന്നിവ.   .നവ സംരംഭകര്‍ക്ക് ധൈര്യത്തോടെ കടന്നുവരാന്‍ കഴിയുന്ന ഒരു വ്യവസായ മേഖല കൂടിയാണ് പഴയകാല മിഠായി നിര്‍മ്മാണം. അസംസ്‌കൃത വസ്തുക്കളായ കപ്പലണ്ടിയും ശര്‍ക്കരയും  മറ്റു സാമഗ്രികളും സുലഭമായി ലഭ്യമാണ്. വലിയ ബുദ്ധിമുട്ടില്ലാതെ മാര്‍ക്കറ്റ് ചെയ്യാനും സാധിക്കും. യന്ത്രങ്ങളും പരിശീലനവും തദ്ദേശീയമായി തന്നെ ലഭ്യമാണ്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.