Sections

ബിസിനസിൽ ഉയർച്ച നേടാൻ ക്രിയേറ്റിവിറ്റി വർധിപ്പിക്കുന്നതിന് എന്തൊക്കെ ചെയ്യാം

Saturday, Nov 25, 2023
Reported By Soumya
Business Creativity

ബിസിനസുകാരന്റെ ഏറ്റവും പ്രധാനപ്പെട്ട ഗുണമാണ് ക്രിയേറ്റിവിറ്റി. ക്രിയേറ്റിവിറ്റി ഇല്ലെങ്കിൽ ബിസിനസിനെ മുന്നോട്ടുകൊണ്ടുപോകാൻ സാധിക്കില്ല. സർഗാത്മകമായ പ്രവർത്തനങ്ങളിലൂടെ മാത്രമേ ഒരാൾക്ക് ക്രിയേറ്റിവിറ്റി നിർമ്മിക്കാൻ കഴിയുകയുള്ളൂ. ക്രിയേറ്റിവിറ്റി ഇല്ലാതെ ഒരാൾക്ക് ബിസിനസ് സ്ഥാപനത്തിലേക്ക് കൊണ്ടുപോകാൻ സാധിക്കില്ല. സാധാരണ ഒരു പലവ്യഞ്ജന കട അതിനെ വളരെ ഭംഗിയായി ആകർഷിപ്പിക്കുന്ന രീതിയിൽ ഡിസ്പ്ലേ ചെയ്തുകൊണ്ടും, കസ്റ്റമറിനോട് മാന്യമായി ബിഹേവ് ചെയ്തുകൊണ്ട് ഇങ്ങനെ പലതരത്തിലുള്ള ക്രിയേറ്റിവിറ്റികൾ കൊണ്ടുവരുന്നത് കൊണ്ടാണ് ഒരു ചെറിയ സ്ഥാപനം പോലും വലിയ വിജയത്തിലേക്ക് പോകുന്നത്. ഇങ്ങനെ ക്രിയേറ്റിവിറ്റി വർദ്ധിപ്പിക്കുന്നതിന് എന്തൊക്കെ ചെയ്യണം ചെയ്യാൻ പാടില്ല എന്നതിനെ കുറിച്ചാണ് ഇന്ന് പറയുന്നത്.

  • ക്രിയേറ്റിവിറ്റി ഉണ്ടാകാൻ ഏറ്റവും പ്രധാനപ്പെട്ടതാണ് സർഗാത്മകമായ ചിന്താശേഷി ഉണ്ടാവുക എന്നത്. ഇന്നലത്തെപ്പോലെ ഇന്നും ആകണം എന്ന ചിന്ത ക്രിയേറ്റീവ് ആയിട്ടുള്ള ഒരാൾക്ക് ഉണ്ടാകില്ല. ഇന്നലത്തെക്കാളും ഇന്ന് എങ്ങനെ പുരോഗമനം കൊണ്ടുവരാം എന്ന ചിന്തയിൽ നിന്നുമാണ് ക്രിയേറ്റിവിറ്റി ഉണ്ടാകുന്നത്. അതുകൊണ്ട് തന്നെ വ്യത്യസ്തനാകാൻ ആഗ്രഹിക്കുന്ന ഒരാൾക്ക് മാത്രമേ ക്രിയേറ്റിവിറ്റി ഉണ്ടാവുകയുള്ളൂ.
  • സമൂഹത്തെ സ്നേഹിക്കുവാനും ആദരിക്കുവാനും ബഹുമാനിക്കുവാനും ആൾക്കാരോട് മികച്ച രീതിയിൽ ഇടപെടാനും കഴിയുന്ന ഒരാൾക്ക് മാത്രമേ നല്ല ക്രിയേറ്റിവിറ്റി ഉണ്ടാവുകയുള്ളൂ. സ്നേഹം എന്ന വികാരം നിങ്ങൾക്ക് ഉറപ്പായും ഉണ്ടാകണം.
  • മറ്റുള്ളവരോട് അറപ്പ് വെറുപ്പ് അത്യാഗ്രഹം എന്നിവയുള്ള ഒരാൾക്ക് ക്രിയേറ്റിവിറ്റി സ്വാഭാവികമായും കുറയും.
  • പുതിയ കാര്യങ്ങളിൽ മാറ്റം വരുത്താനുള്ള ആവേശം നിങ്ങൾക്കുണ്ടെങ്കിലും, പുരോഗമനപരമായി പോകാനുള്ള ഒരു ആവേശം നിങ്ങൾക്കുണ്ടെങ്കിലും നിങ്ങൾക്ക് ക്രിയേറ്റിവിറ്റിയുള്ള ഒരാളായി മാറാൻ സാധിക്കും.
  • നാളെ എന്നെക്കൊണ്ട് മാറ്റങ്ങൾ കൊണ്ടുവരാൻ കഴിയും എന്ന പ്രതീക്ഷയുള്ള ഒരാൾക്ക് തീർച്ചയായും ക്രിയേറ്റിവിറ്റി ഉണ്ടാകും.
  • പരാജയങ്ങളെയും പ്രതിസന്ധികളെയും ഒക്കെ ഉണ്ടാകുന്ന സമയത്ത് പോസിറ്റീവായി കാണുകയും അതിനെ മുന്നോട്ടുകൊണ്ടുപോകാൻ നല്ല വശങ്ങൾ എടുത്തുകൊണ്ടും. മോശമായ കാര്യങ്ങളെ ഒരു പാഠമായി എടുത്തുകൊണ്ടും മുന്നോട്ടുപോകാൻ കഴിയുന്ന ഒരാൾക്കാണ് ക്രിയേറ്റിവിറ്റി ഉണ്ടാകാൻ സാധിക്കുന്നത്.

ഇത്രയും സ്വഭാവ ഗുണങ്ങൾ ഉള്ള ഒരാൾക്ക് ക്രിയേറ്റിവിറ്റി തീർച്ചയായും ഉണ്ടാവുകയും ആ ക്രിയേറ്റിവിറ്റി വെച്ച് നിങ്ങളുടെ സ്ഥാപനത്തിന് വളരെ മികച്ച രീതിയിൽ മുന്നോട്ടു കൊണ്ടുപോകാൻ സാധിക്കുകയും ചെയ്യും.



ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളെ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.