Sections

ബിസിനസ് വിജയത്തിനായി ആത്മവിശ്വാസം വർധിപ്പിക്കുന്നതിന് വേണ്ടി എന്തൊക്കെ ചെയ്യാം

Saturday, Dec 16, 2023
Reported By Soumya
Business Guide

ബിസിനസുകാരന് അത്യാവശ്യം വേണ്ടുന്ന ഒന്നാണ് കോൺഫിഡൻസ്. കസ്റ്റമറിനോട് സംസാരിക്കുവാനും, ബിസിനസ് മീറ്റിങ്ങുകളിൽ സംസാരിക്കുവാനും, പുതിയ ബിസിനസ് കണ്ടെത്തുവാനും, ബിസിനസ് ചെയ്യുന്ന രീതികളെ കണ്ടെത്തുവാനും കോൺഫിഡൻസ് ലെവൽ വളരെ കൂടുതൽ ആയിരിക്കണം. ആത്മവിശ്വാസമുണ്ടെങ്കിൽ മാത്രമേ ഏതൊരു ബിസിനസും മുന്നോട്ടു കൊണ്ടു പോകാൻ സാധിക്കുകയുള്ളൂ. പല ആളുകൾക്കും നല്ല വിദ്യാഭ്യാസമുണ്ട് സാഹചര്യമുണ്ട് സമ്പത്ത് ഉണ്ട് പക്ഷേ ആത്മവിശ്വാസം കുറവാണെങ്കിൽ ബിസിനസ് മുന്നോട്ടുകൊണ്ടുപോകാൻ സാധിക്കില്ല. ഉദാഹരണമായി കസ്റ്റമറിനെ നേരിടുവാനുള്ള പേടി, ടീം അംഗങ്ങളോട് സംസാരിക്കുവാനുള്ള പേടി, ബിസിനസ് മീറ്റിങ്ങുകളിൽ പോയി സംസാരിക്കുവാനുള്ള പേടി, ബിസിനസിലെ മേലുദ്യോഗസ്ഥരോട്, സർക്കാർ ജീവനക്കാരോട്, രാഷ്ട്രീയക്കാരോട് സംസാരിക്കുവാനുള്ള പേടി അങ്ങനെ ആത്മവിശ്വാസക്കുറവുള്ള ഒരാൾക്ക് ബിസിനസ് മുന്നോട്ടുകൊണ്ടുപോകാൻ സാധിക്കില്ല. ആത്മവിശ്വാസം വർധിപ്പിക്കുന്നതിന് വേണ്ടി ബിസിനസ്കാരന് എന്തൊക്കെയാണ് വേണ്ടത് എന്നതിനെക്കുറിച്ചാണ് ഇന്ന് പറയുന്നത്.

  • ഒരു ബിസിനസുകാരന് ആത്മവിശ്വാസം വർധിപ്പിക്കാൻ വേണ്ടി ആദ്യം വേണ്ടത് സെൽഫ് ലൗവ് ഉണ്ടാവുകയാണ്. ഒരു ബിസിനസുകാരൻ തന്റെ കഴിവും കഴിവുകേടുകളും മനസ്സിലാക്കിയിരിക്കണം. പലരും സൗന്ദര്യം സമ്പത്ത് എന്നുള്ള കാര്യങ്ങളിൽ എന്തെങ്കിലും നെഗറ്റീവ് ഉണ്ടെങ്കിൽ അതിൽ മാത്രമാണ് ഫോക്കസ് ചെയ്യാറുള്ളത്. എന്നാൽ കൂടുതൽ ഫോക്കസ് ചെയ്യേണ്ടത് നിങ്ങളുടെ കഴിവ് എന്താണെന്ന് മനസ്സിലാക്കുന്നതിലാണ്. സെൽഫ് ലൗവിൻറെ അടിസ്ഥാനം എന്ന് പറയുന്നത് നിങ്ങൾ മറ്റുള്ളവരെ പോലെ ആകാൻ ശ്രമിക്കാതിരിക്കുക എന്നതാണ്. നിങ്ങൾക്ക് നിങ്ങളാകാനെ സാധിക്കുകയുള്ളൂ മറ്റൊരാളെ അനുകരിക്കുകയാണെങ്കിൽ പല പ്രശ്നങ്ങൾക്കും അത് കാരണമാകും. അതുകൊണ്ടുതന്നെ നിങ്ങൾക്കുള്ള കഴിവുകൾ കണ്ടുപിടിക്കുകയും, കഴിവുകേടുണ്ടെങ്കിൽ അത് പരിഹരിക്കുവാൻ വേണ്ടിയുള്ള സ്കില്ലുകൾ ഉണ്ടാക്കുകയും ചെയ്യുക. ബിസിനസിന് ആവശ്യമായ സ്കില്ലുകളാണ് വർദ്ധിപ്പിക്കേണ്ടത്.
  • ആത്മവിശ്വാസമുണ്ടാകുവാൻ വേണ്ടി മറ്റൊരാളെ വച്ച് താരതമ്യം ചെയ്യരുത്. ഉദാഹരണമായി നിങ്ങളോടൊപ്പമുള്ള മറ്റു ബിസിനസുകാർക്ക് വലിയ വീടും കാറും ഉണ്ടാകാം എനിക്ക് അതൊന്നും ഇല്ല എന്റെ രൂപം ബിസിനസുകാരന് ചേർന്നതല്ല മറ്റുള്ളവർ എന്നെക്കാളും വളരെ പദവിയുള്ളവരാണ് എന്നൊക്കെയുള്ള തരത്തിലുള്ള താരതമ്യങ്ങൾ ഒരിക്കലും ചെയ്യരുത്.
  • ആത്മവിശ്വാസം വർദ്ധിപ്പിക്കാൻ വേണ്ടി ചെയ്യേണ്ടത് കൺഫർട്ടബിൾ സോൺ ബ്രേക്ക് ചെയ്യും എന്നതാണ്. എല്ലാവർക്കും എപ്പോഴും കൺഫർട്ടബിൾ സോണിൽ ഇരിക്കാനാണ് താല്പര്യം.
  • ചിലർ ബിസിനസ് ആരംഭിച്ചുകഴിഞ്ഞാൽ അതിനെ വിപുലീകരിക്കാൻ വേണ്ടി ശ്രമിക്കാറില്ല. തുടങ്ങിയപ്പോൾ എങ്ങനെയായിരുന്നു അതുപോലെ തുടർന്ന് പോകാനാണ് ഇഷ്ടപ്പെടുന്നത്. ബിസിനസ്സുകൾ എപ്പോഴും നവീകരിച്ചു കൊണ്ടിരിക്കുക പലരും പേടിച്ചോ അല്ലെങ്കിൽ കൂടുതൽ കഷ്ടപ്പെടുമെന്ന് വിചാരിച്ചാണ് ഒന്നും ചെയ്യാത്തത്. ബിസിനസുകളിൽ പുതുതായി ഒന്നും ചെയ്യാറില്ല ഇത് കൺഫർട്ടബിൾ സോൺ ബ്രേക്ക് ചെയ്യാനുള്ള മടി കാരണമാണ് സംഭവിക്കുന്നത്. ആത്മവിശ്വാസം കൂടണമെങ്കിൽ കംഫർട്ടബിൾസോൺ ബ്രേക്ക് ചെയ്ത് പ്രവർത്തിക്കാൻ വേണ്ടി തയ്യാറാവുക.
  • നല്ല സുഹൃത്ത് ബന്ധങ്ങൾ ഉണ്ടാക്കുക. ബിസിനസുകാരൻ ആയതുകൊണ്ട് തന്നെ നല്ല ബിസിനസ് കാരുമായുള്ള സുഹൃത്ത് ബന്ധങ്ങൾ ഉണ്ടാക്കുക. ബിസിനസ്സിൽ മുന്നിൽ നിൽക്കുന്ന ഒരാളുമായി സൗഹൃദം ഉണ്ടാവുകയാണെങ്കിൽ ബിസിനസ്സിൽ വരുന്ന മാറ്റങ്ങൾ നിങ്ങൾക്ക് അറിയാൻ സാധിക്കും അതിനെക്കുറിച്ച് പഠിക്കാൻ സാധിക്കും അതുകൊണ്ട് തന്നെ ആ തരത്തിലുള്ള ഒരു റിലേഷൻഷിപ്പ് ഉണ്ടാക്കാൻ വേണ്ടി ശ്രമിക്കുക.
  • നല്ല അറിവുകൾ സമ്പാദിക്കുക.പല ആളുകളും ബിസിനസ് ആരംഭിക്കുമ്പോൾ യാതൊരുവിധ പഠനങ്ങളും ഇല്ലാതെയാണ് തുടങ്ങുന്നത്. മറ്റേതൊരു ജോലിക്കും ഒരു അടിസ്ഥാന യോഗ്യതയുണ്ട് എന്നാൽ മറ്റൊരു ജോലിയും കിട്ടാത്തത് കൊണ്ട് ബിസിനസിലേക്ക് ചെന്ന് ഇറങ്ങരുത്. ബിസിനസിനെ കുറിച്ചും നിങ്ങൾ ചെയ്യാൻ പോകുന്ന മേഖലയെ കുറിച്ചും നന്നായി പഠിച്ചതിനുശേഷം ആണ് ബിസിനസിലേക്ക് പോകേണ്ടത്.
  • മറ്റുള്ളവർ നിങ്ങളെക്കുറിച്ച് എന്ത് ചിന്തിക്കും എന്ന് വിചാരിക്കരുത്. മറ്റുള്ളവർക്ക് വേണ്ടിയല്ല നിങ്ങൾ ജീവിക്കേണ്ടത് നിങ്ങൾക്ക് വേണ്ടിയാണ് ജീവിക്കേണ്ടത്. ചിലർ മറ്റുള്ളവരെ കുറിച്ച് ആവശ്യമില്ലാത്ത കാര്യങ്ങൾ ചിന്തിച്ചു കൊണ്ട് നടക്കുന്നവരുണ്ട്. ആരും തന്നെ മറ്റുള്ളവരെ കുറിച്ച് ചിന്തിക്കുന്നില്ല എല്ലാവരും സ്വന്തം കാര്യം മാത്രം നോക്കി ജീവിക്കുന്നവരാണ്. അതുകൊണ്ട് തന്നെ മറ്റുള്ളവരെ കുറിച്ച് ആലോചിച്ച് നിങ്ങളുടെ ആത്മവിശ്വാസം കുറയ്ക്കാതിരിക്കുക.
  • നിങ്ങളുടെ ആത്മാവിശ്വാസം കുറയ്ക്കുന്ന മറ്റൊരു വിഭാഗമാണ് ടോക്സിക് പീപ്പിൾ. അത്തരം ആൾക്കാരിൽ നിന്ന് എപ്പോഴും അകലം പാലിക്കുക.
  • എപ്പോഴും പോസിറ്റീവ് ആയി സംസാരിക്കാൻ സാധിക്കണം. മറ്റുള്ളവരെക്കുറിച്ചുള്ള കുറ്റങ്ങളും കുറവുകളും പറയാതെ എപ്പോഴും പോസിറ്റീവായി ചിന്തിച്ചു കൊണ്ടിരിക്കുന്ന ഒരാൾക്ക് ആത്മവിശ്വാസം വർദ്ധിക്കും.

ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളെ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.