സെയിൽസ് രംഗത്ത് പ്രവർത്തിക്കുന്നവർക്ക് നേതൃത്വ ഗുണം വളരെ അത്യാവശ്യമാണ്. സാധാരണ സെയിൽസ്മാനിൽ നിന്നും കമ്പനിയുടെ CEO പോലുള്ള പോസ്റ്റിലേക്ക് എത്തുന്ന ആളിനെ സംബന്ധിച്ച് നേതൃത്വ പാഠവം വളരെ ഗുണകരമായിരിക്കും. നേതൃത്വഗുണം വരുമ്പോൾ നിങ്ങൾക്ക് എല്ലാവരെയും മാനേജ് ചെയ്യാൻ ചില കഴിവുകൾ അത്യാവശ്യമാണ്. അതിനെക്കുറിച്ചാണ് ഇന്ന് നിങ്ങളോട് പറയുന്നത്.
- എത്ര വിജയിച്ച സെയിൽസ്മാൻ ആണെങ്കിലും ഞാൻ എന്ന ഭാവം ഉണ്ടാകാതിരിക്കുക. മറ്റുള്ളവരോടുള്ള സഹകരണത്തോടുകൂടി മാത്രമേ സെയിൽസ് പൂർത്തീകരിക്കുവാൻ സാധിക്കുകയുള്ളൂ. നിങ്ങളുടെ മാത്രം കഴിവുകൊണ്ടല്ല സെയിൽസിൽ വിജയിക്കുന്നത്.
- മറ്റുള്ളവർക്ക് പ്രോത്സാഹനം നൽകുന്നതിനുള്ള കഴിവ് ഉണ്ടാവുക. മറ്റുള്ളവരുടെ നൽമയും കഴിവുകളും അവർ ചെയ്ത പ്രവർത്തിയും എപ്പോഴും നല്ലത് പറയുവാനും അഭിനന്ദിക്കുവാനുള്ള മനസ്സുണ്ടാവുക. മറ്റുള്ളവരെ അംഗീകരിക്കുന്ന ശീലമുണ്ടാക്കുക.
- മറ്റുള്ളവരോട് സന്തോഷത്തോടെ ഇടപഴകുകയും സംസാരിക്കുകയും ചെയ്യുക.
- അവരുടെ കുറ്റങ്ങൾ ആളുകളുടെ മുന്നിൽ പറയാതിരിക്കുക. കൂടെയുള്ളവർക്ക് എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ അത് ആളുകളുടെ മുന്നിൽ പറയാതെ മാറ്റി നിർത്തി സംസാരിക്കുക.
- മറ്റുള്ളവരോട് ആജ്ഞാപിക്കാതിരിക്കുക. ഞാൻ ഉയർന്ന ഉദ്യോഗസ്ഥനാണ് എന്റെ കീഴിലുള്ളവരാണ് നിങ്ങൾ എന്ന മനോഭാവം പാടില്ല.
- ഒരാളെ കുറിച്ച് മോശം പറയുമ്പോൾ അയാളുടെ ശരി കണ്ടെത്തിയതിനുശേഷം മാത്രം പറയുക. ഒരിക്കലും കുറ്റങ്ങൾ ആദ്യം പറയരുത്. എപ്പോഴും പുഞ്ചിരിച്ചു കൊണ്ടിരിക്കാൻ വേണ്ടിയുള്ള ശ്രമം നടത്തുക. മുഖം ദേശ്യഭാവത്തിൽ വെക്കാതെ എപ്പോഴും പുഞ്ചിരിച്ചുകൊണ്ട് തന്റെ സഹപ്രവർത്തകരോട് കസ്റ്റമാസിനോടും സംസാരിക്കാൻ ശ്രമിക്കുക.
- മനോഹരമായി ആശയവിനിമയം നടത്തുക. കസ്റ്റമറുമായി നല്ല രീതിയിൽ ആശയവിനിമ നടത്താൻ നിങ്ങൾക്ക് കഴിയണം.
ഇത്രയും കാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ ഒരു സാധാരണ സെയിൽസ്മാനിൽ നിന്നും വ്യത്യസ്തനായ ഒരാളായി മാറാൻ നിങ്ങൾക്ക് സാധിക്കും.

സെയിൽസിൽ വിജയിക്കാൻ ആവശ്യമായ പ്രധാനപ്പെട്ട മൂന്ന് കാര്യങ്ങൾ... Read More
സെയിൽസിനെക്കുറിച്ചുള്ള ടിപ്പുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.