- Trending Now:
സെയിൽസിൽ ഒരാൾ വിജയിക്കണമെങ്കിൽ പ്രധാനപ്പെട്ട മൂന്ന് കാര്യങ്ങൾ നിങ്ങൾക്ക് ഉണ്ടാകണം. സെയിൽസിന്റെ നിരവധി കാര്യങ്ങൾ ചർച്ച ചെയ്തിട്ടുണ്ട് എങ്കിലും വളരെ വ്യത്യസ്തനായ സെയിൽസ്മാൻ ആകുന്നതിനു വേണ്ട കാര്യങ്ങളാണ് പറയുന്നത്.
സെയിൽസിനെകുറിച്ച് ശക്തമായ അവബോധം ഉണ്ടാവുക. സെയിൽസിനെ കുറിച്ച് പരിപൂർണ്ണമായ കാര്യങ്ങൾ അറിയുന്ന ഒരാളാണ് നിങ്ങളെങ്കിൽ മറ്റുള്ളവർ നിങ്ങളെ ബഹുമാനിക്കുകയും അംഗീകരിക്കുകയും ചെയ്യും. സെയിൽസിൽ ശക്തമായ അറിവ് നിങ്ങൾക്ക് ഉണ്ടെങ്കിൽ ആ മേഖലയിൽ നിങ്ങൾക്ക് അഗ്രഗണ്യനായി മാറാൻ സാധിക്കും.
സെയിൽസിൽ എക്സ്പീരിയൻസിന് പകരം വയ്ക്കാൻ മറ്റൊന്നില്ല. എത്ര അറിവുണ്ടെങ്കിലും അനുഭവത്തിലൂടെയുള്ള അറിവുകൾക്ക് വളരെയധികം ശക്തിയുണ്ട്. പുസ്തകങ്ങളിലൂടെയുള്ള അറിവിനെക്കാളും അനുഭവത്തിലൂടെയുള്ള അറിവ് വളരെ പ്രധാനമാണ്.
സെയിൽസ് എന്ന് പറഞ്ഞാൽ ഒരു പൂ കൃഷി അല്ല. അതുകൊണ്ട് തന്നെ ഏതൊരു കാര്യം ചിന്തിക്കുന്നതും ദീർഘകാല അടിസ്ഥാനത്തിൽ ആയിരിക്കണം. ചിലപ്പോൾ ചെറിയ തിരിച്ചടികൾ ഉണ്ടാവും എങ്കിലും ദീർഘകാല അടിസ്ഥാനത്തിൽ വിജയിക്കുക തന്നെ ചെയ്യും.പരാജയങ്ങളിൽ പേടിക്കുകയല്ല വേണ്ടത് അതിനെ അനുഭവങ്ങളാക്കി അതിനു വേണ്ടിയുള്ള മുന്നൊരുക്കങ്ങളാണ് ചെയ്യേണ്ടത്.നഷ്ടപ്പെടലുകളെ കുറിച്ച് ചിന്തിക്കാതെ അടുത്തത് എങ്ങനെ വർധിപ്പിക്കാം എന്നതിനെ കുറിച്ചാണ് ചിന്തിക്കേണ്ടത്. മുമ്പ് നിങ്ങൾ മികച്ച സെയിൽസ്മാൻ ആയിരുന്നു എന്നതിന് യാതൊരു പ്രസക്തിയുമില്ല. ഇപ്പോൾ നിങ്ങൾ എങ്ങനെയാണ് എന്നതാണ് ഏറ്റവും പ്രധാനം.
കസ്റ്റമേഴ്സ് സെയിൽസ്മാന്മാരിൽ നിന്നും പ്രതീക്ഷിക്കുന്ന ക്വാളിറ്റികൾ... Read More
സെയിൽസിനെക്കുറിച്ചുള്ള ടിപ്പുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.