- Trending Now:
ഒരു കസ്റ്റമർ സെയിൽസ്മാനിൽ നിന്ന് പ്രതീക്ഷിക്കുന്ന കാര്യങ്ങളെക്കുറിച്ചാണ് ഇന്ന് പറയുന്നത്. കസ്റ്റമർ സാധനം വാങ്ങണമെങ്കിൽ സെയിൽസ്മാനിൽ ഒരു വിശ്വാസമുണ്ടായാൽ മാത്രമേ വാങ്ങുകയുള്ളൂ. അതുകൊണ്ടുതന്നെ സെയിൽസ്മാന് ചില ക്വാളിറ്റികൾ ഉണ്ടായിരിക്കണം.
നിങ്ങൾക്ക് ആൾക്കാരെ ആകർഷിക്കുന്ന സ്വഭാവമുണ്ടാകണമെങ്കിൽ ക്രിയാത്മകമായ മനോഭാവം ഉണ്ടാവണം. നിങ്ങൾക്ക് കസ്റ്റമറെ സഹായിക്കാനുള്ള മനസ്സും ആഗ്രഹവുമുള്ള ഒരാൾക്ക് മാത്രമേ ക്രിയാത്മകമായ മനോഭാവം ഉണ്ടാവുകയുള്ളൂ. വളരെ പോസിറ്റീവ് ഊർജ്ജം പ്രകടിപ്പിക്കുന്നവരായിരിക്കണം.
കസ്റ്റമറുടെ സ്വഭാവം മനസ്സിലാക്കി അതിനനുസരിച്ച് പ്രവർത്തിക്കുവാനുള്ള കഴിവ്. ചില കസ്റ്റമർ വളരെ കൂൾ ആയി സംസാരിക്കുന്നവർ ആയിരിക്കും ആ കസ്റ്റമറിനോട് ആ രീതിയിൽ സംസാരിക്കുക. ചിലർക്ക് പെട്ടെന്ന് തീരുമാനങ്ങൾ എടുക്കാനുള്ള കഴിവ് ഉണ്ടാകില്ല ആശയ കുഴപ്പം ഉണ്ടാകും അത്തരം കസ്റ്റമറോട് അവരെ സഹായിക്കുന്ന രീതിയിൽ സംസാരിക്കുക.
നിങ്ങളുടെ വാക്കിലും പ്രവർത്തിയിലും ഉറപ്പു കൊടുക്കാൻ കഴിയുന്നവരാകണമെന്നാണ് വിശ്വാസ്യത കൊണ്ട് ഉദ്ദേശിക്കുന്നത്.
ഉത്സാഹം ഇല്ലാത്ത ഒരു സെയിൽസ്മാനെ കസ്റ്റമർ ഇഷ്ടപ്പെടുകയില്ല. എപ്പോഴും പുഞ്ചിരിച്ചുകൊണ്ട് പോസിറ്റീവ് മനോഭാവത്തോടെയുള്ള ഒരാളിനെയാകും കസ്റ്റമർ ഇഷ്ടപ്പെടുക.
പ്രോഡക്റ്റിനെ കുറിച്ച് സംശയങ്ങൾ ചോദിക്കുമ്പോൾ അതിനെക്കുറിച്ച് അധികാരികമായി പറഞ്ഞു കൊടുക്കാൻ കഴിവുള്ള ആളിനെയാകും കസ്റ്റമേഴ്സ് അന്വേഷിക്കുന്നത്.
പ്രോഡക്റ്റ് വാങ്ങി കഴിഞ്ഞാൽ സമയത്ത് ഡെലിവറി നടത്താതെ, അതിന്റെ പേരിൽ പ്രശ്നമായി സെയിൽസ് മാറി പോകുന്ന ഒരുപാട് സന്ദർഭങ്ങൾ ഉണ്ടാകാറുണ്ട്. സമയത്തിന് ഡെലിവറി നടത്തുക എന്നത് പ്രധാനമാണ്.
ഒരാളിനോട് സംസാരിക്കുമ്പോൾ പ്രൊഫഷണലിസം സ്വീകരിക്കുന്ന ഒരാളാണോയെന്ന് തീർച്ചയായും കസ്റ്റമർ പരിശോധിക്കും. നിങ്ങളുടെ ഇടപെടൽ രീതി,സംസാരം, അമിതമായി സ്വാതന്ത്ര്യം എടുക്കാതിരിക്കുക, വളരെ മാന്യമായി സംസാരിക്കുക, അതുപോലെ തന്നെ പരിഹസിക്കാതിരിക്കുക, വർണ്ണവിവേചനം കാണിക്കാതിരിക്കുക, മതം, രാഷ്ട്രീയം പോലുള്ള കാര്യങ്ങൾ സംസാരിക്കാതിരിക്കുക. നിങ്ങൾ ഇങ്ങനെയുള്ള ആളാണോയെന്ന് കസ്റ്റമേഴ്സ് തീർച്ചയായും ശ്രദ്ധിക്കും.
നിങ്ങളുടെ സംസാരം, പെരുമാറ്റം എന്നിവ ആത്മാർത്ഥതയോടുള്ള താണോ, അതോ കബളിപ്പിക്കൽ ആണോ അതിവിനയം ആണോ എന്നുള്ള കാര്യങ്ങൾ ശ്രദ്ധിക്കാറുണ്ട്.
ഉപഭോക്താക്കൾ എപ്പോഴും ആദരവും അംഗീകാരവും ആഗ്രഹിക്കുന്നവരാണ്. നിങ്ങൾ ആ തരത്തിൽ കസ്റ്റമേഴ്സിനോട് പെരുമാറുകയാണെങ്കിൽ അവർ നിങ്ങൾക്ക് മുൻഗണന നൽകും.
കസ്റ്റമർ നിങ്ങളെ സമീപിക്കുമ്പോൾ നിങ്ങൾ അവരെ സഹായിക്കാൻ തയാറാണെന്ന തരത്തിലുളള പ്രതികരണ മനോഭാവമുള്ളവരായിരിക്കണം. ഇത്തരത്തിലുള്ള ആളുകളെ സെയിൽസ്മാൻമാരെയാണ് കസ്റ്റമേഴ്സ് അന്വേഷിക്കുന്നത്.
ഇത്തരം സ്വഭാവരീതികളും പെരുമാറ്റങ്ങളുമാണ് ഒരു സെയിൽസ്മാനിൽ നിന്നും കസ്റ്റമർ ആഗ്രഹിക്കുന്നത്.
പ്രോഡക്റ്റിന് അനുയോജ്യമായ കഥകൾ പറയുന്നതിലൂടെ സെയിൽസ് എങ്ങനെ വർധിപ്പിക്കാം... Read More
സെയിൽസിനെക്കുറിച്ചുള്ള ടിപ്പുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.