- Trending Now:
ബിസിനസ് കാരന്റെ വസ്ത്രധാരണം എങ്ങനെയാകണം. ഒരു വ്യക്തിയുടെ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് വസ്ത്രധാരണം. സ്വയം മികച്ച സങ്കൽപ്പങ്ങൾ ഉള്ള ഒരാൾക്ക് മാത്രമേ മികച്ച രീതിയിൽ വസ്ത്രം ധരിക്കാൻ സാധിക്കുകയുള്ളൂ എന്ന് പറയപ്പെടുന്നു. നിങ്ങൾ എന്താണ് ചിന്തിക്കുന്നത് അതായിരിക്കും നിങ്ങൾ. താനൊരു മികച്ച ബിസിനസുകാരനാണ്, കഴിവുള്ള ഒരാളാണ് എന്ന് ചിന്തിക്കുന്ന ആൾക്ക് മാത്രമേ അങ്ങനെയായി മാറാൻ സാധിക്കുകയുള്ളൂ. നിങ്ങൾ സ്വയം അങ്ങനെ ചിന്തിച്ചു പ്രവർത്തിച്ചാൽ മാത്രമേ സമൂഹവും നിങ്ങളെ അങ്ങനെ കാണുകയുള്ളൂ. നിങ്ങളുടെ ചിന്തയ്ക്ക് അനുസരിച്ച് പ്രവർത്തിയുണ്ടാകുന്നു ആ പ്രവർത്തിക്കനുസരിച്ച് മറ്റുള്ളവർ നിങ്ങളെ വിലയിരുത്തുന്നു ഇതാണ് സത്യം. ബഹുമാനം നിങ്ങൾക്ക് കിട്ടണമെങ്കിൽ നിങ്ങൾ സ്വയം അത് അർഹിക്കുന്നു എന്ന് ചിന്തിക്കണം. മറ്റുള്ളവരാൽ ശ്രദ്ധിക്കപ്പെടണമെങ്കിൽ അതിനേറ്റവും പ്രധാനപ്പെട്ടതാണ് മികച്ച രീതിയിലുള്ള വസ്ത്രധാരണം. ഇങ്ങനെ മികച്ച രീതിയിൽ വസ്ത്രം ധരിച്ചാൽ ഒരാൾക്ക് ഉണ്ടാകുന്ന ഗുണങ്ങളെ കുറിച്ചാണ് ഇന്ന് ഇവിടെ പറയുന്നത്.
നിങ്ങൾ എന്താണെന്ന് കരുതുന്നു അതാണ് നിങ്ങൾ . നിങ്ങളുടെ രൂപം നിങ്ങൾ താഴ്ന്നവരാണെന്ന് തോന്നുകയാണെങ്കിൽ നിങ്ങൾ അങ്ങനെയായി മാറും. നിങ്ങളെ ചെറുതായി ചിന്തിപ്പിക്കുകയാണെങ്കിൽ നിങ്ങൾ ചെറുതാണ്. അതുകൊണ്ട് നിങ്ങൾ മികച്ചതായി ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുക.
മുദ്ര ലോൺ ആർക്കൊക്കെ ലഭിക്കും? അപേക്ഷിക്കേണ്ടത് എങ്ങനെ?... Read More
ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളെ ഫോളോ ചെയ്യുക
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.