Sections

അടുക്കള ഉപകരണങ്ങൾ വൃത്തിയായി സൂക്ഷിക്കുവാനുള്ള മാർഗങ്ങൾ

Friday, Mar 08, 2024
Reported By Soumya S
Kitchen Hygiene

അടുക്കള ഉപകരണങ്ങൾ വൃത്തിയായി സൂക്ഷിക്കേണ്ടത് സാംക്രമിക രോഗങ്ങളെ തടയാൻ അത്യന്താപേക്ഷിതമാകുന്നു. രോഗങ്ങളിൽ മിക്കതിന്റെയും ഉറവിടം ഭക്ഷണവസ്തുക്കളിലെ ബാക്ടീരിയാകളാണത്രെ. പഴകിയ പച്ചക്കറികൾ, പഴവർഗങ്ങൾ, മത്സ്യമാംസാദികൾ തുടങ്ങിയ ഭക്ഷണവസ്തുക്കളിലുള്ള ബാക്ടീരിയകൾ ടോയ്ലെറ്റ് സീറ്റിലുള്ളതിനേക്കാൾ അധികമാണെന്ന് പറയപ്പെടുന്നു. നിത്യവും ഉപയോഗിക്കുന്ന അടുക്കള ഉപകരണങ്ങളിൽ ഈ ബാക്ടീരിയകൾ ഉണ്ടാവാനുള്ള സാധ്യതകളെക്കുറിച്ചും, ഉപകരണങ്ങൾ എങ്ങനെ വൃത്തിയായി സൂക്ഷിക്കണമെന്നതിനെക്കുറിച്ചും ചില കാര്യങ്ങൾ.

  • ചിക്കൻ, മട്ടൻ, പഴങ്ങൾ, മറ്റു പച്ചക്കറികൾ എന്നിവയെല്ലാം മുറിച്ചശേഷം കത്തിയും പച്ചക്കറി മുറിക്കുന്നതിന് ഉപയോഗിച്ച പലകയും പ്ലാസ്റ്റിക്ക് ബോർഡും അതേപടി എടുത്തുവെയ്ക്കാറാണ് പതിവ്.അല്ലെങ്കിൽ വെറുതെ ഒന്ന് കഴുകിവെയ്ക്കും. ഫലം ഇവ ബാക്ടീരിയാകളുടെ വാസസ്ഥലമായി മാറും. അതിനു പകരം പാത്രം കഴുകുന്ന സോപ്പ് ഉപയോഗിച്ച് നല്ലവണ്ണം കഴുകുക. വിനീഗർ കൊണ്ടും ഇവ കഴുകാവുന്നതാണ്. ആഴ്ചയിൽ ഒരു തവണ സോപ്പുവെള്ളത്തിൽ മുക്കിവച്ച് കഴുകുന്നത്വളരെ നല്ലതാണ്.
  • ചപ്പാത്തി പലക വെള്ളത്തിൽ മുക്കി കഴുകിയെടുത്ത് വെയിലത്തുവെച്ച് ഉണക്കുക.
  • ഫ്രിഡ്ജിലെ വെജിറ്റബിൾ ബോക്സിലെചീഞ്ഞ പച്ചക്കറികൾ, പഴവർഗ്ഗങ്ങൾ എന്നിവയിലൂടെ ബാക്ടീരിയകൾ ഫ്രിഡ്ജ് മുഴുവൻ വ്യാപിക്കും. അതുകൊണ്ട് മാസത്തിലൊരിക്കൽ ഈ ബോക്സുകളെ സോഡപ്പൊടിയും ഡിറ്റർജന്റെ് ചേർത്ത വെള്ളവും കൊണ്ട് നല്ലവണ്ണം കഴുകി വെയിലത്ത് ഉണക്കിയശേഷം ഉപയോഗിക്കുക.
  • ഏറ്റവുമധികം ബാക്ടീരിയാകൾ ഉള്ള ഒരു വസ്തുവാണ് സ്ക്രബ്ബർ. പാത്രങ്ങൾ കഴുകിയശേഷം സ്ക്രബ്ബറിനേയും നല്ലവണ്ണം കഴുകി വൃത്തിയാക്കുക. ഇടയ് ക്കിടെ സ്ക്രബ്ബറുകൾ മാറ്റുന്നതാണ് ആരോഗ്യത്തിന് നല്ലത്.
  • അടുക്കളയിലെ ചവിട്ടിയിൽ ചിതറിവീണ ഭക്ഷണത്തിന്റെ അംശങ്ങൾ, ഇടയ്ക്കിടെ നനയുക എന്നീ കാരണങ്ങളാൽ ടോയ്ലെറ്റ് സീറ്റിലുള്ളതിനേക്കാൾ ബാക്ടീരിയകൾ ഇതിൽ ഉണ്ടാകും. ആഴ്ചയിൽ ഒരിക്കലും ഇല്ലെങ്കിൽ മാസത്തിൽ ഒരിക്കലെങ്കിലും ഉറപ്പായും ചവിട്ടികൾ സോപ്പുവെള്ളത്തിൽ മുക്കി കുറച്ച് സമയം വച്ചതിനുശേഷം വൃത്തിയായി കഴുകി വെയിലത്ത് ഉണക്കി ഉപയോഗിക്കുക. മൂന്നുമാസം കൂടുമ്പോൾ ചവിട്ടിയാൽ മാറ്റുന്നതാണ് ഉത്തമം.
  • സ്റ്റൗ വഴിയും അണുക്കൾ പകരാൻ സാധ്യതയുണ്ട്. അതുകൊണ്ട് സ്റ്റൗ എപ്പോഴും വൃത്തിയായി സൂക്ഷിക്കുക. സ്റ്റൗ വൃത്തിയാക്കാൻ നാരങ്ങാനീരും, വെള്ളവും ചേർത്ത മിശ്രിതം ഉപയോഗിക്കുന്നത് നല്ലതാണ്.
  • അഴുക്ക് പിടിച്ച തുണികൾ വാഷിംഗ് മെഷീനിൽ ഇട്ട് നനക്കുമ്പോൾ മെഷീനിൽ തങ്ങി നിൽക്കുന്ന വെള്ളവുമായി ചേർന്ന് ബാക്ടീരിയകൾ മെഷീൻ അകത്ത് പെരുകുന്നു. അതുകൊണ്ട് തന്നെ മാസത്തിൽ ഒരിക്കലെങ്കിലും മിഷനിൽ വെറുതെ സോപ്പുപൊടിയിട്ട് ഓടിച്ച് അതിനെ ഈർപ്പം മാറുന്നത് വരെ മെഷീന്റെ മൂടി തുറന്നു വയ്ക്കുക.
  • മേശയ്ക്കകത്ത് നനഞ്ഞ പാത്രങ്ങൾ വയ്ക്കുന്നത് ബാക്ടീരിയകൾ വളരാൻ കാരണമാകും.അതുകൊണ്ട് പാത്രങ്ങൾ ഉണങ്ങിയ ശേഷം മേശയിൽ വയ്ക്കുക.

ഹെൽത്ത് ടിപ്സുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.