Sections

വോൾട്ടാസ് ആധുനിക ഇൻവെർട്ടർ എസി ശ്രേണി അവതരിപ്പിച്ചു

Thursday, Apr 06, 2023
Reported By Admin
Voltas AC

വോൾട്ടാസ് 2023 ഇൻവെർട്ടർ എസി ശ്രേണി


കൊച്ചി: കൂളിങ് ഉത്പന്ന മേഖലയിലെ മുൻനിരക്കാരും ടാറ്റായിൽ നിന്നുള്ള എസി ബ്രാൻഡുമായ വോൾട്ടാസ് കൂളിങ് ഉത്പന്ന മേഖലയിലെ തങ്ങളുടെ സ്ഥാനം കൂടുതൽ മെച്ചപ്പെടുത്തി. പ്യൂർ ആൻറ് ഫ്ളെക്സിബിൽ എയർ കണ്ടീഷനിങ് എന്ന സവിശേഷ മൂല്യവുമായെത്തുന്ന വോൾട്ടാസ് 2023 ഇൻവെർട്ടർ എസി ശ്രേണിയാണ് ഏറ്റവും പുതിയ അവതരണം.

മുറിക്കുള്ളിലെ വായുവിനെ ശുദ്ധീകരിക്കാൻ സഹായിക്കുന്ന വിധത്തിൽ എച്ച്ഇപിഎ ഫിൽറ്റർ, പിഎം 1.0 സെൻസർ, എക്യുഐ ഇൻഡിക്കേറ്റർ തുടങ്ങിയവയുമായി എത്തുന്ന വോൾട്ടാസ് 2023 ഇൻവെർട്ടർ എസികളിൽ ആറ് ഘട്ടങ്ങളായി ക്രമീകരിക്കാവുന്ന കൺവർട്ടബിൾ കൂളിങ് സംവിധാനമാണുള്ളത്. ആവശ്യമായ താപനിലയുടേയും മുറിക്കുള്ളിലുള്ള ആളുകളുടെ എണ്ണത്തിൻറേയും അടിസ്ഥാനത്തിൽ വിവിധ ടണ്ണേജുകൾ ക്രമീകരിക്കാൻ സഹായിക്കുന്നതാണ് ഈ സംവിധാനം. ഇതിനു പുറമെ സൂപ്പർ സൈലൻറ് പ്രവർത്തനം, മികച്ച പ്രകടനത്തിനു സഹായിക്കുന്ന ഐസ് വാഷ് ആൻറ് ഫിൽറ്റർ ക്ലീനിങ് ഇൻഡിക്കേറ്റർ, മെച്ചപ്പെട്ട പ്രവർത്തനത്തിന് സഹായകമായ കറോസ്സീവ് കോട്ടിങ് തുടങ്ങിയവയും ഇതിലുണ്ട്

ആരോഗ്യപരവും ശുചികരവുമായ ഉത്പന്നങ്ങളും അതോടൊപ്പം ലളിതമായ ഉപയോഗവും ആഗ്രഹിക്കുന്ന വിപണിയുടെ ആവശ്യം കണ്ടറിഞ്ഞ് വോൾട്ടാസ് ഏറ്റവും പുതിയ എസി ശ്രേണി അവതരിപ്പിച്ചിരിക്കുകയാണെന്ന് വോൾട്ടാസ് മാനേജിങ് ഡയറക്ടറും സിഇഒയുമായ പ്രദീപ് ബക്ഷി പറഞ്ഞു. വിവിധ ടണ്ണേജുകൾ തെരഞ്ഞെടുക്കാൻ സഹായിക്കുന്ന വിധത്തിൽ ആറു സ്റ്റേജ് അഡ്ജസ്റ്റബിൾ മോഡുള്ള കൺവർട്ടബിൾ കൂളിങ് സാങ്കേതികവിദ്യ ഇതിനുണ്ട്. അധിക സൗകര്യം നൽകുന്ന നിരവധി പുതിയ സംവിധാനങ്ങളാണ് ഇതിലുള്ളത്. തങ്ങളുടെ പുതിയ ശ്രേണിയുമായി ഉപഭോക്താക്കളുടെ പ്രതീക്ഷകൾ നിറവേറ്റാനുള്ള എല്ലാ തയ്യാറെടുപ്പുമായാണ് വോൾട്ടാസ് നിൽക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വോൾട്ടാസിൻറെ 2023 എസി ഉത്പന്ന നിരയിൽ 64 പുതിയ എസ്കെയു ആണുള്ളത്. ഇൻവെർട്ടർ എസി വിഭാഗത്തിൽ 50 എസ്കെയു, സ്പ്ളിറ്റ് ഇൻവെർട്ടർ എസിയിൽ 42, വിൻഡോ ഇൻവെർട്ടർ എസിയിൽ എട്ട് എന്നിങ്ങനെയാണ് കാസറ്റ്, ടവർ എസികൾക്കു പുറമെ ഉള്ളത്.

പേഴ്സണൽ, വിൻഡോ, ടവർ, ഡെസർട്ട് എയർ കൂളറുകൾ പോലുള്ള വിവിധ ഉപ വിഭാഗങ്ങളിലായി വോൾട്ടാസ് ഫ്രഷ് എയർ കൂളറുകളുടെ കാര്യത്തിൽ 51 എസ്കെയുകളും ഈ വേനൽക്കാലത്ത് വോൾട്ടാസ് അവതരിപ്പിച്ചിട്ടുണ്ട്. നാലു വശത്തു നിന്നുമുള്ള കൂളിങ് നേട്ടമുള്ള വിൻഡ്സർ, സ്റ്റൈലും അതീവ കൂളിങുമുള്ള എപികൂൾ പോലുള്ള മോഡലുകൾ അടങ്ങിയതാണ് പുതിയ ശേണി. വാണിജ്യ റഫ്രിജറേഷൻ ഉത്പന്നങ്ങളുടെ കാര്യത്തിൽ 51 എസ്കെയുകളും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. കൺവെർട്ടബിൾ ഫ്രീസർ, ഫ്രീസർ ഓൺ വീൽ, കർവ്ഡ് ഗ്ലാസ് ഫ്രീസർ തുടങ്ങിയവ ഉൾപ്പെടെയാണിത്. ഇതിനു പുറമെ വാട്ടർ ഡിസ്പെൻസറുകളുടെ 15 എസ്കെയു, വാട്ടർ കൂളറുകളുടെ 27 എസ്കെയു എന്നിവയും കമ്പനി പുറത്തിറക്കി. വൈദ്യശാസ്ത്ര രംഗത്തേക്കായി ബിസിനസ് ടു ബിസിനസ് വിഭാഗത്തിനായുള്ള പുതിയ ശ്രേണിയിലെ മോഡുലർ കോൾഡ് റൂം സംവിധാനങ്ങളും വോൾട്ടാസിനുണ്ട്.

തങ്ങളുടെ ഹോം അപ്ലയൻസ് ജോയിൻറ് വെഞ്ച്വർ ബ്രാൻഡായ വോൾട്ടാസ് ബെക്കോ വഴി പുതിയ ഉത്പന്നങ്ങളുടെ നിര അവതരിപ്പിച്ച് 2023-ൽ തങ്ങളുടെ ഉത്പന്ന നിര കൂടുതൽ ശക്തമാക്കാനും കമ്പനി ഉദ്ദേശിക്കുന്നുണ്ട്. മെയ്ക്ക് ഇൻ ഇന്ത്യ നീക്കത്തിനോടൊപ്പം നിൽക്കുക എന്ന ബ്രാൻഡിൻറെ പ്രതിബദ്ധത തുടർന്നു കൊണ്ട് പുതിയ ഫ്രോസ്റ്റ് ഫ്രീ റഫ്രിജറേറ്ററുകളും ടോപ് ലോഡ് വാഷിങ് മെഷീനുകളും അടങ്ങിയ ഹോം അപ്ലയൻസസുകളുടെ പുതിയ നിര വോൾട്ടാസ് ബെക്കോ പുറത്തിറക്കിയിട്ടുണ്ട്. എസി കമ്പ്രസറുകൾക്കും റഫ്രിജറേറ്റർ മോട്ടോറുകൾക്കും 12 വർഷ വാറണ്ടി നൽകുന്ന ഈ ഉത്പന്നങ്ങൾ അഭിമാനത്തോടെ തദ്ദേശീയമായി അവതരിപ്പിക്കുന്നതും പുതുതലമുറ ഉപഭോക്താക്കളുടെ വളർന്നു വരുന്ന ആവശ്യങ്ങൾ നിറവേറ്റാൻ പര്യാപ്തമായിട്ടുള്ളതുമാണ്.

നിയോ ഫ്രോസ്റ്റ്, ഡ്യൂവൽ കൂളിങ്, ഇൻറേണൽ ഇലക്ട്രോണിക് ടെമ്പറേചർ കൂളിങും ഡിസ്പ്ലേയും, എൽഇഡി ലാമിനേഷനും പ്രോ സ്മാർട്ടും, ഒരേ പോലുള്ള കൂളിങ് ഉറപ്പാക്കുന്ന ഇൻവെർട്ടർ കമ്പ്രസ്സർ, മികച്ച പ്രവർത്തനത്തിന് സഹായകമായ ലൈറ്റിങ് തുടങ്ങിയവ ലഭ്യമാക്കുന്നതാണ് ഫ്രോസ്റ്റ് ഫ്രീ റഫ്രിജറേറ്ററുകളുടെ പുതിയ ശ്രേണി. ആറു വർണങ്ങളിൽ ഈ റഫ്രിജറേറ്റർ ലഭ്യമാണ്.

ഈ വേനൽക്കാലത്ത് ആകർഷകമായ സാമ്പത്തിക ആനുകൂല്യങ്ങളും പുതിയ ശ്രേണിയിലെ കൂളിങ് ഉപകരണങ്ങൾക്കൊപ്പം ലഭ്യമാണ്. 15 ശതമാനം വരെ കാഷ്ബാക്ക്, ഈസി ഇഎംഐ ഫിനാൻസ് ആനുകൂല്യം, ലൈഫ്ടൈം ഇൻവെർട്ടർ കമ്പ്രസർ വാറണ്ടി, അഞ്ചു വർഷം ദീർഘിപ്പിച്ച വാറണ്ടി തുടങ്ങിയവ ഇതിൽപെടുന്നു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.