Sections

നികുതി വെട്ടിക്കാന്‍ 62,476 കോടി രൂപ  ചൈനയിലേക്ക് കടത്തി വിവോ 

Friday, Jul 08, 2022
Reported By MANU KILIMANOOR
vivo

വിവോയുടെ 465 കോടി രൂപ ഇഡി കണ്ടുകെട്ടി 

 

ചൈനീസ് സ്മാര്‍ട്ട് ഫോണ്‍ കമ്പനിയായ വിവോ ഇന്ത്യയില്‍ നിന്നുള്ള വരുമാനത്തിന്റെ 50 ശതമാനം ചൈനയിലേക്ക് കടത്തി. നികുതി വെട്ടിക്കാന്‍ വേണ്ടി മാത്രം 62,476 കോടി രൂപയാണ് കമ്പനി ചൈനയിലേക്ക് മാറ്റിയതെന്നു എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തി. വിവോയുടെ 465 കോടി രൂപ ഇതേ തുടര്‍ന്ന് എന്‍ഫോഴ്സ്സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി.

വിവോയ്ക്കും അനുബന്ധ കമ്പികള്‍ക്കുമെതിരെയുള്ള ഇഡി നടപടിയുടെ ഭാഗമായാണിത്. വിവോയുടെ 100ലധികം അക്കൗണ്ടുകളില്‍ നിന്നാണ് തുക ഇഡി കണ്ടുകെട്ടിയിരിക്കുന്നത്. വിവിധ റെയ്ഡുകളില്‍ നിന്നായി പിടിച്ചെടുത്ത 73 ലക്ഷം രൂപയും രണ്ട് കിലോ സ്വര്‍ണവും ഇഡി കണ്ടുകെട്ടിയിട്ടുണ്ട്. നികുതി വെട്ടിക്കാന്‍ 62,476 കോടി രൂപ കമ്പനി ചൈനയിലേക്ക് മാറ്റുകയായിരുന്നു.കഴിഞ്ഞ ദിവസം പണം തട്ടിപ്പു കേസില്‍ വിവോയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് ചെയ്തിരുന്നു. 44 കേന്ദ്രങ്ങളിലാണ് റെയ്ഡ് നടത്തിയത് - ഇഡി ഉദ്യോഗസ്ഥര്‍ പറഞ്ഞു.ഡല്‍ഹി, ഉത്തര്‍പ്രദേശ്, മേഘാലയ, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലാണ് റെയ്ഡ് നടന്നത്.

വിവോയുമായും അനുബന്ധ കമ്പനികളുമായും ബന്ധപ്പെട്ട ഇടങ്ങളിലായിരുന്നു ഇഡിയുടെ പരിശോധന. ജമ്മു കശ്മീരിലെ ഒരു ഡിസ്ട്രിബ്യൂട്ടിങ് ഏജന്‍സിയുമായി ബന്ധപ്പെട്ട് ഡല്‍ഹി പൊലീസിന്റെ സാമ്പത്തിക കുറ്റകൃത്യ അന്വേഷണ വിഭാഗം രജിസ്റ്റര്‍ ചെയ്ത കേസിന്റെ അടിസ്ഥാനത്തിലാണ് ഇഡി എഫ്‌ഐആര്‍ രേഖപ്പെടുത്തിയത്. തുടര്‍ന്ന് പണം കണ്ടുകെട്ടുകയായിരുന്നു


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.