Sections

വിറ്റാമിൻ B12: കുറവ് ഉണ്ടാകുമ്പോഴുള്ള ലക്ഷണങ്ങളും ആരോഗ്യത്തിലെ അപകടസാധ്യതകളും

Saturday, Aug 23, 2025
Reported By Soumya
Vitamin B12: Importance, Sources & Deficiency

ഭക്ഷണങ്ങളിൽ ചെറിയ അളവിൽ കാണുന്ന ഓർഗാനിക് സംയുക്തങ്ങളുടെ കൂട്ടമാണ് വിറ്റാമിനുകൾ (Vitamins). ഇവ ആവശ്യമായ അളവിൽ ലഭിക്കുന്നില്ലെങ്കിൽ പല ആരോഗ്യപ്രശ്നങ്ങൾക്കും അത് കാരണമാകും. ബി ഗ്രൂപ്പ് വിറ്റാമിനുകളിൽ പ്രധാനപ്പെട്ട ഒന്നാണ് വിറ്റാമിൻ ബി12 (Vitamin B12). ശരീര വളർച്ചയ്ക്ക് സുപ്രധാനമായ പോഷകമാണ് വിറ്റാമിൻ ബി12. സെൽ ഉത്പാദനം (Cell Production), രക്ത രൂപീകരണം, പ്രോട്ടീൻ, ടിഷ്യു സിന്തെസിസ് (Tissue Synthesis) തുടങ്ങിയവയ്ക്കെല്ലാം ആവശ്യമായ പോഷകം കൂടിയാണ് വിറ്റാമിൻ ബി12. ഇത് അനീമിയ, ക്ഷീണം (Fatigue), കൈകളിലെയും കാൽപ്പാദങ്ങളിലെയും മരവിപ്പ് എന്നിവയിൽ നിന്ന് ശരീരത്തെ സംരക്ഷിച്ച് നിർത്തുന്നു. ഡിഎൻഎ രൂപീകരണത്തിനും ഇത് സഹായിക്കുന്നു.ബി12 കുറവുകൊണ്ട് ഉണ്ടാകുന്ന ലക്ഷണങ്ങളിൽ, ക്ഷീണം, തളർച്ച, വിളറിയ ചർമ്മം, തലവേദന, മനംമറിച്ചിൽ, ഛർദി, വിശപ്പില്ലായ്മ, പെട്ടെന്ന് ഭാരം നഷ്ടമാകൽ, ഓസ്റ്റിയോപൊറോസിസ്, ചർമ്മത്തിലെ മഞ്ഞനിറം, മറവി, മലബന്ധം എന്നിവയെല്ലാം ഉൾപ്പെടുന്നു. ഭക്ഷണത്തിൽ നിന്ന് തന്നെയാണ് നമ്മുക്ക് വിറ്റാമിൻ ബി12 ലഭിക്കുന്നത്.

വിറ്റാമിൻ ബി12 അടങ്ങിയിരിക്കുന്ന ചില ഭക്ഷണങ്ങൾ

പാൽ, തൈര്, ചീസ്, മുട്ട, മത്സ്യം, ബീഫ്, സാൽമൺ ഫിഷ്, ചൂര, മത്തി, പാലുൽപന്നങ്ങൾ, സോയ മിൽക്ക്, അവക്കാഡോ, മഷ്റൂം എന്നിവയിലെല്ലാം വിറ്റാമിൻ ബി12 ധാരാളം അടങ്ങിയിട്ടുണ്ട്.

ഓരോ വ്യക്തിക്കും അനുസരിച്ച് വിറ്റാമിൻ ബി 12 ന്റെ ദൈനംദിന ആവശ്യകത വ്യത്യാസപ്പെട്ടിരിക്കുന്നു. 18 വയസ്സ് വരെയുള്ളവർ പ്രതിദിനം 0.4 mcg മുതൽ 1.8 mcg വരെ വിറ്റാമിൻ ബി 12 അവരുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. മുതിർന്നവർക്കാണെങ്കിൽ 2.4 എംസിജി വിറ്റാമിൻ ബി 12 വരെ ആവശ്യമാണ്. അതേസമയം, ഗർഭിണികളും മുലയൂട്ടുന്ന അമ്മമാരും ആണെങ്കിൽ പ്രതിദിനം 2.8 എംസിജി വിറ്റാമിൻ ബി 12 ആവശ്യമാണ്.

വിറ്റാമിൻ ബി 12 കുറവ് മൂലം ആർക്കാണ് കൂടുതൽ അപകടസാധ്യത?

  • 50 വയസോ അതിൽ കൂടുതലോ പ്രായമുള്ള ആളുകൾ
  • സസ്യാഹാരം കഴിക്കുന്ന ആളുകൾ
  • സസ്യാഹാരികളായ അമ്മമാർക്ക് ജനിച്ചതും മുലപ്പാൽ മാത്രം നൽകുന്നതുമായ ശിശുക്കൾ
  • സെലിയാക് പോലുള്ള ദഹനത്തെ ബാധിക്കുന്ന രോഗങ്ങളാൽ ബുദ്ധിമുട്ടുന്ന ആളുകൾ
  • ക്രോൺസ് രോഗം ദഹനനാളത്തിന്റെ ശസ്ത്രക്രിയ നടത്തിയ ആളുകൾ
  • പോഷകാഹാരക്കുറവുള്ള ആളുകൾ
  • മദ്യപാനികളായ ആളുകൾ

[ഹെൽത്ത് ടിപ്സുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.]


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.