Sections

വിഎഫ് 6, വിഎഫ് 7 മോഡലുകളുമായി ഇന്ത്യയിലെ ഇലക്ട്രിക് വാഹന വിപണിയിലേക്ക് പ്രവേശിച്ച് വിൻഫാസ്റ്റ്

Sunday, Sep 07, 2025
Reported By Admin
VinFast launches VF 6, VF 7 premium EVs in India

കൊച്ചി: വിൻഫാസ്റ്റ് തങ്ങളുടെ പ്രീമിയം ഇലക്ട്രിക് എസ്യുവികളായ വിഎഫ് 6, വിഎഫ് 7 എന്നിവ ഇന്ത്യയിൽ ഔദ്യോഗികമായി പുറത്തിറക്കി. തമിഴ്നാട്ടിലെ തൂത്തുക്കുടിയിലുള്ള അത്യാധുനിക നിർമാണ കേന്ദ്രത്തിൽ അസംബിൾ ചെയ്ത ഇരുമോഡലുകളും അതിവേഗം വളരുന്ന ഇന്ത്യയിലെ ഇലക്ട്രിക് വാഹന വിപണിയിലേക്ക് വിൻഫാസ്റ്റ് അവതരിപ്പിക്കുന്ന ആദ്യ മോഡലുകളാണ്. സുസ്ഥിരവും പരിസ്ഥിതി സൗഹൃദവുമായ ഗതാഗത സംവിധാനത്തിലേക്കുള്ള ഇന്ത്യയുടെ മാറ്റത്തെ പിന്തുണയ്ക്കുന്നതിൽ കമ്പനിക്കുള്ള ശക്തമായ പ്രതിബദ്ധതയെ ഊട്ടിയുറപ്പിക്കുന്നതാണ് മെയ്ഡ് ഇൻ ഇന്ത്യ പ്രീമിയം ഇലക്ട്രിക് എസ്യുവികളുമായുള്ള വിൻഫാസ്റ്റിന്റെ ചരിത്രപരമായ അരങ്ങേറ്റം.

പ്രകൃതിയിലെ ദ്വൈതഭാവം എന്ന തത്ത്വചിന്തയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഏറ്റവും മികച്ച ഫീച്ചറുകളുമായി വിഎഫ് 6 എത്തുന്നത്. 59.6 കെഡബ്ല്യുഎച്ച് ബാറ്ററി പായ്ക്ക് വാഗ്ദാനം ചെയ്യുന്ന ഈ മോഡൽ 25 മിനിറ്റിനുള്ളിൽ ഫാസ്റ്റ് ചാർജിങും (10-70%), എആർഎഐ സാക്ഷ്യപ്പെടുത്തിയ 468 കിലോമീറ്റർ വരെ റേഞ്ചും ഉറപ്പുനൽകുന്നു. 2,730 എം.എം വീൽബേസും 190 എം.എം ഗ്രൗണ്ട് ക്ലിയറൻസും ഇന്ത്യൻ ഉപഭോക്താക്കൾക്ക് അനുയോജ്യമാണ്. രണ്ട് ഇന്റീരിയർ ട്രിം നിറങ്ങളിലും എർത്ത്, വിൻഡ്, വിൻഡ് ഇൻഫിനിറ്റി എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലും വിഎഫ് 6 പ്രീമിയം എസ്യുവി ലഭ്യമാകും.

4.5 മീറ്ററിൽ കൂടുതൽ നീളവും 2,840 എംഎം വീൽബേസുമുള്ള വലിയ എസ്യുവിയായ വിഎഫ് 7, പ്രപഞ്ചം വ്യത്യസ്തമാണ് എന്ന ഡിസൈൻ തത്ത്വചിന്തയെ ആണ് ഉൾക്കൊള്ളുന്നത്. ഇത് രണ്ട് ബാറ്ററി പായ്ക്കുകളിലും എർത്ത്, വിൻഡ്, വിൻഡ് ഇൻഫിനിറ്റി, സ്കൈ, സ്കൈ ഇൻഫിനിറ്റി എന്നിങ്ങനെ അഞ്ച് വേരിയന്റുകളിലും ലഭ്യമാകും. രണ്ട് ഇന്റീരിയർ കളർ ഓപ്ഷനുകളും, രണ്ട് (എഫ്ഡബ്ല്യുഡി, എഡബ്ല്യുഡി) ഡ്രൈവ് ട്രെയിൻ ഓപ്ഷനുകളും കാറിനുണ്ട്.

അമേരിക്ക, കാനഡ, യൂറോപ്പ്, ഫിലിപ്പീൻസ്, ഇന്തോനേഷ്യ, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിലെ വിപണികളിൽ വിജയം നേടിയ വിൻഫാസ്റ്റ്, വിപുലമായ അന്താരാഷ്ട്ര അനുഭവവുമായാണ് ഇന്ത്യയിലെത്തുന്നത്. കൊച്ചി, ഡൽഹി, മുംബൈ, ബെംഗളൂരു, പൂനെ, ഹൈദരാബാദ്, ജയ്പൂർ, ലക്നൗ തുടങ്ങിയ മെട്രോ നഗരങ്ങളിലുൾപ്പെടെ 27 നഗരങ്ങളിലായി 35 ഡീലർ ടച്ച്പോയിന്റുകളും 26 വർക്ക്ഷോപ്പുകളുമാണ് 2025 അവസാനത്തോടെ വിൻഫാസ്റ്റ് ഇന്ത്യയിൽ ലക്ഷ്യമിടുന്നത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.