Sections

ഹോണ്ട മോട്ടോർസൈക്കിൾ & സ്‌കൂട്ടർ ഇന്ത്യ ഡിസംബറിൽ 45% വളർച്ച രേഖപ്പെടുത്തി

Saturday, Jan 10, 2026
Reported By Admin
Honda Motorcycle India Records 45% Sales Growth in December

ഗുരുഗ്രാം: ആഭ്യന്തര, രാജ്യാന്തര വിപണികളിൽ മികച്ച പ്രകടനം കാഴ്ചവെച്ച് ഹോണ്ട മോട്ടോർസൈക്കിൾ & സ്‌കൂട്ടർ ഇന്ത്യ (എച്ച്എംഎസ്‌ഐ) ഡിസംബറിൽ 45% വളർച്ച രേഖപ്പെടുത്തി. 2025 ഡിസംബർ മാസത്തിൽ 4,46,048 യൂണിറ്റ് വിൽപ്പന രേഖപ്പെടുത്തി. 2024 ഡിസംബറിനെ അപേക്ഷിച്ച് 45 ശതമാനത്തിന്റെ വാർഷിക വളർച്ചയാണ് കമ്പനി കൈവരിച്ചത്. ആകെ വിൽപ്പനയിൽ 3,92,306 യൂണിറ്റുകൾ ആഭ്യന്തര വിൽപ്പനയും 53,742 യൂണിറ്റുകൾ കയറ്റുമതിയുമാണ്.

നടപ്പ് സാമ്പത്തിക വർഷം ഏപ്രിൽ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ (FY26 YTD) മൊത്തം 46,78,814 യൂണിറ്റുകൾ ഹോണ്ട വിറ്റഴിച്ചു. ഉൽപ്പന്നങ്ങളുടെ ഗുണമേന്മയും വർധിച്ച ആവശ്യകതയുമാണ് ഈ നേട്ടത്തിന് പിന്നിലെന്ന് കമ്പനി അറിയിച്ചു.

വിൽപ്പനയ്ക്കൊപ്പം സാമൂഹിക പ്രതിബദ്ധതയ്ക്കും മുൻഗണന നൽകുന്ന ഹോണ്ട, ഡിസംബറിൽ കോഴിക്കോട് ഉൾപ്പെടെ രാജ്യത്തെ പ്രധാന നഗരങ്ങളിൽ റോഡ് സുരക്ഷാ കാമ്പെയ്നുകൾ സംഘടിപ്പിച്ചു. കൂടാതെ ബെംഗളൂരു, ഡൽഹി, ഔറയ്യ തുടങ്ങിയ സ്ഥലങ്ങളിൽ പുതിയ ഡീലർഷിപ്പുകൾ ആരംഭിച്ച് ശൃംഖല വിപുലീകരിക്കുകയും ചെയ്തു. സുരക്ഷിതവും നൂതനവുമായ യാത്രാ സൗകര്യങ്ങൾ ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നതിൽ കമ്പനി പ്രതിജ്ഞാബദ്ധമാണെന്ന് മാനേജ്മെന്റ് വ്യക്തമാക്കി.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.