- Trending Now:
സുസ്ഥിരതയെ പ്രോത്സാഹിപ്പിക്കുന്നതിലും സംതൃപ്ത തൊഴിലിട സാഹചര്യങ്ങൾ ഒരുക്കുന്നതിലും മികവ് പുലർത്തുന്ന കമ്പനികൾക്കുള്ള ഗ്രീൻ ഓഫിസ് പുരസ്കാരം വി-ഗാർഡ് ഇൻഡസ്ട്രീസ് ലിമിറ്റഡിന് ലഭിച്ചു. ഇന്ത്യാ ടുഡേയും ആർപിജി ഗ്രൂപ്പും സംയുക്തമായി ഏർപ്പെടുത്തിയ പ്രഥമ പുരസ്കാരമാണിത്. മുംബൈയിൽ നടന്ന ഹാപ്പിനെസ് അറ്റ് വർക്ക്പ്ലേസ് സമ്മിറ്റിൽ വി-ഗാർഡ് ഇൻഡസ്ട്രീസിന്റെ എച്ച്ആർ ആന്റ് അഡ്മിനിസ്ട്രേഷൻ വൈസ് പ്രസിഡന്റ് പി ടി ജോർജ് മഹരാഷ്ട്ര വ്യവസായ വകുപ്പു മന്ത്രി ഉദയ് സാമന്തിൽ നിന്നും പുരസ്കാരം ഏറ്റുവാങ്ങി.
കാർഷിക സംരംഭങ്ങൾക്ക് ശക്തി പകർന്നുകൊണ്ട് മില്ലറ്റ് കയറ്റുമതിക്ക് ഒരുങ്ങി ലുലു ഗ്രൂപ്പ്... Read More
തൊഴിലിടങ്ങളിൽ ജീവനക്കാരുടെ സംതൃപ്തി ഉറപ്പാക്കുന്നതിലുള്ള വി-ഗാർഡിന്റെ പ്രതിബദ്ധതയ്ക്കുള്ള അംഗീകാരമാണ് ഈ പുരസ്കാര നേട്ടമെന്ന് പി ടി ജോർജ് പറഞ്ഞു. പരിസ്ഥിതിയോടുള്ള പ്രതിജ്ഞാബദ്ധത തെളിയിക്കുന്നതോടൊപ്പം പോസിറ്റീവായ തൊഴിലന്തരീക്ഷം ഒരുക്കുന്നതിന്റെ ഭാഗമായാണ് വർഷങ്ങൾക്കു മുമ്പു തന്നെ വി-ഗാർഡിന്റെ ആസ്ഥാനം ഗ്രീൻ ബിൽഡിങ് ആശയത്തിൽ നിർമിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.