Sections

ക്രിസ്മസിന് സ്വർണ സമ്മാന ഓഫറുമായി ഫ്രെയർ എനർജി

Thursday, Dec 18, 2025
Reported By Admin
Freyr Energy Offers 1 Gram Gold for Rooftop Solar in Kerala

കൊച്ചി: മുൻനിര റൂഫ്ടോപ്പ് സോളാർ എനർജി കമ്പനികളിലൊന്നായ ഫ്രെയർ എനർജി കേരളത്തിൽ തങ്ങളുടെ ക്രിസ്മസ് ആഘോഷ സംരംഭങ്ങളുടെ ഭാഗമായി, ആദ്യമായി സോളാറിലേക്ക് മാറുന്നവർക്ക് ഇൻസ്റ്റലേഷനോടൊപ്പം ഒരു ഗ്രാം സ്വർണ്ണം സമ്മാനം പ്രഖ്യാപിച്ചു. 2026 ജനുവരി 1 വരെ കേരളത്തിലുടനീളം ഓഫർ ലഭ്യമാണ്.

കേരളത്തിലെ കൂടുതൽ ഭവനങ്ങളെ ശുദ്ധവും സുസ്ഥിരവുമായ ഊർജ്ജ പരിഹാരങ്ങൾ സ്വീകരിക്കാൻ പ്രോത്സാഹിപ്പിക്കുന്നതിനോടൊപ്പം ഉറപ്പായ സ്വർണ്ണ പാരിതോഷികത്തിലൂടെ ഉത്സവ ആഹ്ലാദം പകരുക എന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം.

ഫ്രെയർ എനർജി സഹസ്ഥാപകയും ഡയറക്ടറുമായ രാധിക ചൗധരി പറഞ്ഞു, ''ഈ ക്രിസ്മസിന്, കേരളത്തിലെ ഉപഭോക്താക്കൾക്ക് സൗരോർജ്ജത്തിലേക്കുള്ള പരിവർത്തനം കൂടുതൽ പ്രതിഫലദായകമാക്കാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. ഈ സ്വർണ്ണ ഓഫറിലൂടെ, സൗരോർജ്ജ നിക്ഷേപത്തിൽ ഞങ്ങളെ വിശ്വസിച്ച പുതിയ ഉപഭോക്താക്കളെ അഭിനന്ദിക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം. ഇത് സംസ്ഥാനത്തിൻറെ ഉയർന്ന വൈദ്യുതി നിരക്കുകൾ, സൗരോർജ്ജത്തിലേക്കുള്ള പരിവർത്തനം ത്വരിതപ്പെടുത്തുന്നതിനുള്ള അതിൻറെ ചായ്വും വിശാലമായ സാധ്യതകളും പരിഗണിച്ചുകൊണ്ടുള്ള, കേരളത്തെ കേന്ദ്രീകരിച്ചുള്ള ഒരു പ്രത്യേക ഓഫറാണ്.'


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.