Sections

സീനിയർ റസിഡന്റ്, സ്വീപ്പർ കം സാനിട്ടറി വർക്കർ, മേട്രൻ, ജൂനിയർ റസിഡന്റ്, പ്രോസ്തെറ്റിക് ആൻഡ് ഓർത്തോട്ടിക് ടെക്നീഷ്യൻ, തായ്കോണ്ടോ ഇൻസ്ട്രക്ടർ, തെറാപ്പിസ്റ്റ്, കെയർ ടേക്കർ തുടങ്ങി വിവിധ തസ്തികകളിലേക്ക് നിയമനാവസരം

Friday, Dec 13, 2024
Reported By Admin
Vacancy for various posts like Senior Resident, Sweeper cum Sanitary Worker, Matron, Junior Resident

വാക്-ഇൻ ഇന്റർവ്യൂ

തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ പീഡിയാട്രിക് കാർഡിയാക് അനസ്തേഷ്യ വിഭാഗത്തിൽ സീനിയർ റസിഡന്റ് തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് വാക്-ഇൻ ഇന്റർവ്യൂ നടത്തും. അനസ്തേഷ്യ വിഭാഗത്തിലുള്ള പിജിയും ടി.സി.എം.സി രജിസ്ട്രേഷനും അഭികാമ്യം. പ്രതിമാസ വേതനം 73,500 രൂപ. താൽപര്യമുള്ളവർ ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം, മേൽവിലാസം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, ബയോഡാറ്റ എന്നിവ സഹിതം ഡിസംബർ 16ന് രാവിലെ 11ന് കോളജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ ഹാജരാകണം. അപേക്ഷകൾ പരിശോധിച്ച് യോഗ്യതയുടെ അടിസ്ഥാനത്തിൽ അഭിമുഖം നടത്തും. അപേക്ഷകർ തസ്തികയുടെ പേര്, അപേക്ഷകന്റെ മേൽവിലാസം, ഇ-മെയിൽ വിലാസം, മൊബൈൽ നമ്പർ എന്നിവ അപേക്ഷയിൽ വ്യക്തമായി രേഖപ്പെടുത്തണം.

സ്വീപ്പർ കം സാനിട്ടറി വർക്കർ താത്കാലിക ഒഴിവ്

തിരുവനന്തപുരം ബാർട്ടൺഹിൽ സർക്കാർ എൻജിനിയറിങ് കോളേജിനോട് അനുബന്ധിച്ച് പ്രവർത്തിക്കുന്ന വനിതാ ഹോസ്റ്റലിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ സ്വീപ്പർ കം സാനിട്ടറി വർക്കർ തസ്തികയിൽ മൂന്ന് ഒഴിവുകൾ നിലിവിലുണ്ട്. ഏഴാം ക്ലാസ് പാസായിരിക്കണം. പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന. 40 നും 60 നും ഇടയിൽ പ്രായമുള്ള വനിതാ ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. വാക്ക്-ഇൻ ഇന്റർവ്യൂ ഡിസംബർ 16 ന് രാവിലെ 10 മണിക്ക് കോളേജിൽ നടക്കും. താൽപര്യമുള്ള ഉദ്യോഗാർഥികൾ വയസ്, യോഗ്യത, പ്രവൃത്തിപരിചയം, സ്വഭാവ സർട്ടിഫിക്കറ്റ്, തിരിച്ചറിയൽരേഖ എന്നിവയുടെ അസൽ രേഖകൾ സഹിതം കോളേജ് ഓഫീസിൽ ഹാജരാകണം.

മേട്രൻ ഒഴിവ്

തിരുവനന്തപുരം ബാർട്ടൺഹിൽ സർക്കാർ എൻജിനിയറിങ് കോളേജിനോട് അനുബന്ധിച്ച് പ്രവർത്തിക്കുന്ന വനിതാ ഹോസ്റ്റലിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ മേട്രന്റെ ഒഴിവുണ്ട്. എസ്.എസ്.എൽ.സിയാണ് അടിസ്ഥാന യോഗ്യത. അക്കൗണ്ടിങ്ങിലുള്ള അറിവ് അഭിലഷണീയം. ഹോസ്റ്റലിൽ താമസിച്ച് ജോലി ചെയ്യാൻ താൽപര്യമുള്ള 40 നും 60 നു ഇടയിൽ പ്രായമുള്ള വനിതാ ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. വാക്ക്-ഇൻ ഇന്റർവ്യൂ ഡിസംബർ 19 ന് രാവിലെ 10 മണിക്ക് കോളേജിൽ നടക്കും. താൽപര്യമുള്ള ഉദ്യോഗാർഥികൾ വയസ്, യോഗ്യത, പ്രവൃത്തിപരിചയം, സ്വഭാവ സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ രേഖ എന്നിവയുടെ അസൽ രേഖകൾ സഹിതം കോളേജിൽ ഹാജരാകണം.

ജൂനിയർ റസിഡന്റ് തസ്തിക ഒഴിവ്

കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ വിവിധ വിഭാഗങ്ങളിലായി ജൂനിയർ റസിഡന്റ് / ട്യൂട്ടർ തസ്തികയിൽ ഒഴിവുണ്ട്. ഡിസംബർ 16 ന് രാവിലെ 11 ന് പ്രിൻസിപ്പൽ ഓഫീസിൽ നടക്കുന്ന വാക് ഇൻ ഇന്റർവ്യൂ മുഖേനയാണ് നിയമനം. യോഗ്യത എംബിബിഎസ് കഴിഞ്ഞ് ടിസിഎംസി രജിസ്ട്രേഷൻ നേടിയിരിക്കണം. താൽപര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം ഇന്റർവ്യൂവിന് അര മണിക്കൂർ മുമ്പ് ഹാജരാകണം. gmckannur.edu.in എന്ന വെബ്സൈറ്റിൽ വിവരം ലഭിക്കും. ഫോൺ : 04972808111.

പ്രോസ്തെറ്റിക് ആൻഡ് ഓർത്തോട്ടിക് ടെക്നീഷ്യൻ ഒഴിവ്

പാലാ കെ. എം. മാണി സ്മാരക ഗവ. ജനറൽ ആശുപത്രിയിലെ ലിംബ് ഫിറ്റിംഗ് സെന്ററിലേക്ക് പ്രോസ്തെറ്റിക് ആൻഡ് ഓർത്തോട്ടിക് ടെക്നീഷ്യൻ തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനായി ഡിസംബർ 17 രാവിലെ 11 മണിക്ക് ആശുപത്രി ഓഫീസിൽ വച്ച് അഭിമുഖം നടത്തും. പ്രോസ്തെറ്റിക് ആൻഡ് ഓർത്തോട്ടിക് ടെക്നോളജിയിൽ ആർ.സി.ഐ. രജിസ്ട്രേഷനോടു കൂടിയ ബിരുദം അല്ലെങ്കിൽ ഡിപ്ളോമ, അല്ലെങ്കിൽ തത്തുല്യം ആണ് യോഗ്യത. അസൽ സർട്ടിഫിക്കറ്റുകളും, ഫോട്ടോ പതിച്ച തിരിച്ചറിയൽ രേഖ, പകർപ്പ്, അപേക്ഷ എന്നിവ സഹിതം ഹാജരാകണം. വിശദവിരങ്ങൾക്കു ഫോൺ: 04822215154.

തായ്കോണ്ടോ ഇൻസ്ട്രക്ടർ നിയമനം

നെന്മാറ ബ്ലോക്ക് പഞ്ചായത്തിന്റെ ജെൻഡർ റീസോഴ്സ് സെന്ററിന്റെ ഭാഗമായി 2024- 25 സാമ്പത്തിക വർഷത്തിൽ പെൺകുട്ടികൾക്കും വനിതകൾക്കുമായി തായ്കോണ്ടോ ക്ലാസ്സ് നടത്തുന്നതിന് വനിതാ ഇൻസ്ട്രക്ടർമാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ഒരു ക്ലാസ്സിന് പരമാവധി 750 രൂപ വീതം ഹോണറേറിയം ലഭിക്കും. പെൺകുട്ടികൾക്കും വനിതകൾക്കുമായി ഒരു മണിക്കൂർ വീതമുള്ള 25 ക്ലാസ്സാണ് സംഘടിപ്പിക്കേണ്ടതാണ്. താൽപര്യമുള്ള വനിതാ ഇൻസ്ട്രക്ടർമാർ ഡിസംബർ 21 ന് രാവിലെ 11 മണിക്കകം സീലുവെച്ച റീ-ക്വട്ടേഷൻ നെൻമാറ ഐസിഡിഎസ് ഓഫീസിൽ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 04923 241419.

ഗസ്റ്റ് ലക്ചറർ നിയമനം: കൂടിക്കാഴ്ച 16 ന്

ഷൊർണൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്രിന്റിങ് ടെക്നോളജി ആന്റ് ഗവ പോളിടെക്നിക് കോളേജിൽ ഇലക്ട്രോണിക്സ് എൻജിനിയറിങ് വിഭാഗം ഗസ്റ്റ് ലക്ചറർ തസ്തികയിലെ ഒഴിവിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. കൂടിക്കാഴ്ച ഡിസംബർ 16 ന് രാവിലെ 11 മണിക്ക് കോളേജ് ഓഫീസിൽ വെച്ച് നടക്കും. താൽപര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യതാ സർട്ടിഫിക്കറ്റുകൾ, പകർപ്പുകൾ, ഫോട്ടോ എന്നിവ സഹിതം കൂടിക്കാഴ്ചയ്ക്ക് എത്തണം.

തെറാപ്പിസ്റ്റ് , കെയർടേക്കർ ഒഴിവ്

ഇടുക്കി ജില്ലയിലെ ദേശീയ ആരോഗ്യ മിഷൻ വിഭാഗത്തിൽ പുരുഷ തെറാപ്പിസ്റ്റ് , കെയർടേക്കർ തസ്തികകളിൽ ഒഴിവുണ്ട്. കരാർ അടിസ്ഥാനത്തിലാകും നിയമനം. കൂടിക്കാഴ്ച്ച ഡിസംബർ 27 ന് തൊടുപുഴ ജില്ലാ ആയുർവേദ ആശുപത്രിയിൽ പ്രവർത്തിക്കുന്ന നാഷണൽ ആയുഷ് മിഷൻ ഡിസ്ട്രിക്ട് പ്രോഗ്രാം മാനേജർ ഓഫീസിൽ നടക്കും. ഉദ്യോഗാർത്ഥികൾ വയസ് , യോഗ്യത, മേൽവിലാസം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും, പകർപ്പുകളുമായി എത്തേണ്ടതാണ്. പതിനഞ്ച് പേരിൽ കൂടുതൽ ഉദ്യോഗാർത്ഥികൾ ഉണ്ടെങ്കിൽ എഴുത്ത് പരീക്ഷ നടത്തും. കെയർടേക്കർ തസ്തികയിലേക്കുള്ള യോഗ്യത ജി എൻ എം നഴ്സിംഗ് (GNM Nursing approved by recognized Nursing School with Kerala Nursing & midwife council registration). പ്രസ്തുത തസ്തികയിലേക്കുള്ള അഭിമുഖം ഡിസംബർ 27 രാവിലെ 10 ന് നടക്കും. തെറാപ്പിസ്റ്റ് (പുരുഷൻ) തസ്തികയിലേക്ക് കേരള സർക്കാർ നടത്തുന്ന ഒരു വർഷത്തിൽ കുറയാതെയുളള ആയുർവേദ തെറാപ്പിസ്റ്റ് കോഴ്സ് (DAME)പാസ്സായിരിക്കണഠ./ NARIP ചെറുതുരുത്തിയിൽ നിന്നും ഒരു വർഷത്തെ ആയുർവേദ തെറാപ്പി കോഴ്സ് പാസായിരിക്കണം.പ്രസ്തുത തസ്തികയിലേക്കുള്ള അഭിമുഖം ഡിസംബർ 27 ഉച്ചയ്ക്ക് 2 ന് നടക്കും. കൂടുതൽ വിവരങ്ങൾക്ക് 04862 291782.



തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും മുടങ്ങാതെ ലഭിക്കുവാൻ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.