- Trending Now:
എറണാകുളം ജില്ലയിൽ പട്ടികജാതി വികസന വകുപ്പിനു കീഴിൽ പ്രവർത്തിച്ചു വരുന്ന കൂവപ്പടി ബ്ലോക്കിലെ മുടക്കുഴ പഞ്ചായത്തിലെ പേരങ്ങാട്, കണ്ണഞ്ചേരിമുകൾ പട്ടികജാതി കോളനി, വടവുകോട് ബ്ലോക്കിലെ ഐക്കരനാട് പഞ്ചായത്തിലെ ഏഴിലും പട്ടികജാതി കോളനികളിലെ വിജ്ഞാൻവാടികളിലേയ്ക്കും മേൽനോട്ടച്ചുമതല വഹിക്കുന്നതിന് ഒരു വർഷത്തേയ്ക്ക് പ്രതിമാസം 8,000 രൂപ ഹോണറേറിയം വ്യവസ്ഥയിൽ കമ്പ്യൂട്ടർ, ഇന്റർനെറ്റ് പരിജ്ഞാനമുള്ള പ്ലസ് ടു വിജയിച്ച പട്ടികജാതി വിഭാഗത്തിൽപ്പെട്ട യുവതീ യുവാക്കളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. പ്രായപരിധി 21-45 വയസ്. പട്ടികജാതി വികസന വകുപ്പിലോ, മറ്റ് സർക്കാർ വകുപ്പുകളിലോ ഫീൽഡ് പ്രവർത്തന പരിചയമുള്ളവർക്ക് മുൻഗണ നൽകും. പ്രവൃത്തി സമയം എല്ലാ ദിവസവും രാവിലെ 10 മുതൽ വൈകുന്നേരം 5 വരെയും (തിങ്കളാഴ്ചയൊഴികെ), തദ്ദേശ വാസികൾക്ക് മുൻഗണന. നിയമനം താൽക്കാലികമായിരിക്കും. വെള്ളക്കടലാസിൽ പൂരിപ്പിച്ച അപേക്ഷ, ജാതി സർട്ടിഫിക്കറ്റ്, യോഗ്യതാ സർട്ടിഫിക്കറ്റ് എന്നിവ സഹിതം മാർച്ച് 17 ന് (വെള്ളിയാഴ്ച) രാവിലെ 11 ന് കാക്കനാട്, സിവിൽ സ്റ്റേഷനിൽ മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന ഓഫീസിൽ നേരിട്ട് ഹാജരാകണം. (ഫോൺ നമ്പർ 0484-2422256).
നിരവധി ഒഴിവുകൾ - ജോലി നേടാൻ അവസരം... Read More
കാർഷിക സർവ്വകലാശാലയുടെ കീഴിലുള്ള തവനൂർ കാർഷിക എഞ്ചിനീയറിംഗ് കോളേജിലെ 31 അസിസ്റ്റന്റ് പ്രൊഫസർ ഒഴിവുകളിലേക്ക് ഒരു വർഷത്തെ കോൺട്രാക്ട് നിയമനത്തിന് ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി മാർച്ച് 27 വൈകുന്നേരം 4 മണി. കൂടുതൽ വിവരങ്ങൾക്ക് www.kau.in, kcaet.kau.in എന്നീ വെബ്സൈറ്റുകൾ സന്ദർശിക്കുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.