- Trending Now:
വിഷുവിനായുള്ള ഒരുക്കങ്ങൾ പൂർണമാകണമെങ്കിൽ മികച്ച കേശ പരിചരണവും സ്റ്റൈലും ഒഴിച്ചു കൂട്ടാനാവില്ലെന്നത് വസ്തുതയാണ്. ഉൽസവ വേളയിലെ നിങ്ങളുടെ വേഷവിതാനങ്ങൾക്ക് കിരീടമെന്ന പോലെയാണ് മുടി. പ്രത്യേക വേളയിൽ നിങ്ങളുടെ പ്രതിച്ഛായ ഏറ്റവും മികച്ച രീതിയിലാണെന്ന് ഉറപ്പിക്കാൻ മുടി ഏറെ സഹായിക്കും.
ഇതിനു സഹായകമായ ചില കാര്യങ്ങൾ നമുക്കു മുന്നിലുണ്ട്.
സ്റ്റൈലിങ്ങിനു മുൻപേ തന്നെ നിങ്ങളുടെ മുടി സാധ്യമായ ഏറ്റവും മികച്ച സ്ഥിതിയിലാണെന്ന് ഉറപ്പാക്കണം. നിങ്ങൾക്ക് ഉൽസവ ഹെയർ സ്റ്റൈലുകൾ സൃഷ്ടിക്കാനുള്ള കാൻവാസാണ് മുടി. സ്ഥിരമായ ഓയിൽ മസാജുകളും ആഴത്തിലുള്ള കണ്ടീഷനിങ് ട്രീറ്റ്മെന്റുകളും വഴി മുടിയെ സ്ഥിരമായി പോഷിപ്പിക്കണം. തിളക്കമുണ്ടാക്കാനും കൊഴിച്ചിൽ ഒഴിവാക്കാനും മുടി കൂടുതൽ മാനേജു ചെയ്യാനാവുന്ന വിധത്തിലാക്കാനും ഇതു സഹായിക്കും.
രണ്ടായി പിരിഞ്ഞ അഗ്ര ഭാഗം നിങ്ങളുടെ മുടിയുടെ ഭംഗി മോശമാക്കുകയും അതിന്റെ ആയുസു കുറക്കുകയും ചെയ്യും. അതു കൊണ്ടു തന്നെ ആഘോഷ വേളകൾക്കു മുന്നോടിയായി മുടി മുറിക്കേണ്ടത് പ്രധാനപ്പെട്ട ഒന്നാണ്. ഏതാനും ഇഞ്ചുകൾ മാത്രമേ മുറിക്കുവാൻ കിട്ടുന്നുള്ളു എങ്കിലും നിങ്ങളുടെ മുടിയുടെ മൊത്തത്തിലുള്ള ഭംഗിയെ മെച്ചപ്പെടുത്താൻ ഇതു സഹായിക്കും.
ഗുണമേൻമയുള്ള ഹെയർ പ്രൊഡക്ടുകൾക്ക് നിങ്ങളുടെ മുടിയുടെ ഫീലിലും ഭംഗിയിലും വൻ മാറ്റങ്ങൾ വരുത്താനാവും. ഗോദ്റെജ് പ്രോബിയോ പാരബെൻ ഫ്രീ ശ്രേണിയിലെ ഷാമ്പു, കണ്ടീഷണർ എന്നിവ നിങ്ങളുടെ മുടിയ്ക്ക് അനുസൃതമായി തെരഞ്ഞെടുക്കാം. ഇതിനു പുറമെ ചൂടിനെ പ്രതിരോധിക്കുന്ന സ്പ്രേകൾ, സ്റ്റൈലിങ് ഉൽപന്നങ്ങൾ എന്നിവ മറ്റുള്ളവയെ അപേക്ഷിച്ച് മുടിയുടെ ആരോഗ്യവും ഭംഗിയും സംരക്ഷിക്കും.
ഹെയർ അസസ്സറികൾ പരീക്ഷിക്കാനുള്ള ഉത്തമ വേളയാണ് ഉൽസവ കാലം. അലങ്കാര പിന്നുകളും ക്ലിപുകളും മുതൽ ഫ്ളോറൽ ക്രൗണുകളും ഓർമേറ്റ് ഹെയർ കോമ്പുകളും വരെ ഗാംഭീര്യം വർധിപ്പിക്കാൻ പ്രയോജനപ്പെടുത്താം. ഗ്ലാമറും ഉയരും. നിങ്ങളുടെ വസ്ത്രത്തിനും ഹെയർ സ്റ്റൈലിനും അനുസൃതമായ അസ്സസറികൾ തെരഞ്ഞെടുക്കണം.
ഉൽസവ കാലമെന്നത് വെയിലും കാറ്റും മഴയുമെല്ലാം കൊള്ളാനിടയുള്ള വേള കൂടിയാണ്. ഇവയിൽ നിന്നെല്ലാം നിങ്ങളുടെ മുടിയെ സംരക്ഷിക്കണം. തൊപ്പിയോ സ്കാർഫോ ഉപയോഗിക്കുന്നത് ഇതിനു സഹായകമാകും. യുവി സംരക്ഷണമുള്ള കണ്ടീഷണറുകളും ഉപയോഗിക്കണം.
നിങ്ങളുടെ ഏറ്റവും മികച്ച രീതിയിൽ നിങ്ങൾ ഉൽസവ വേളയിൽ പ്രത്യക്ഷപ്പെടണമെങ്കിൽ ഒരു പ്രൊഫഷണൽ സ്റ്റൈലിസ്റ്റിന്റെ സേവനവും പ്രയോജനപ്പെടുത്താം. ബ്ലോഔട്ട് വഴി നിങ്ങളുടെ മുടിയുടെ ഉള്ളും തിളക്കവും കൂട്ടി ഏറ്റവും മികച്ച ഭംഗിയേകാനാവും.
നിങ്ങളുടേത് ഏത് വിധത്തിലോ സ്റ്റൈലിലോ ഉള്ള മുടിയാകട്ടെ അതിന്റെ ഭംഗി വർധിപ്പിക്കാനും സംരക്ഷിക്കാനും നിരവധി മാർഗങ്ങളുണ്ട്. ഉൽസവ വേളയ്ക്കു മുന്നോടിയായി നിങ്ങളുടെ രീതിക്ക് അനുസൃതമായ മുൻകൂർ കേശ പരിരക്ഷാ രീതികൾക്കു തുടക്കം കുറിക്കൂ. ഈ വിഷുക്കാലത്തിനു മുന്നോടിയായി നിങ്ങളുടെ ഭംഗി മെച്ചപ്പെടുത്തുന്നതിന് ഇതിലൂടെ മികച്ച പരിഗണന നൽകൂ.
ശൈലേഷ് മൂല്യ
നാഷണൽ ടെക്നിക്കൽ ഹെഡ്
ഗോദ്റെജ് പ്രൊഫഷണൽ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.