Sections

union budget 2023: വില കൂടുന്നത് എന്തിനൊക്കെ? കുറയുന്നതോ? വിശദമായി അറിയാം

Wednesday, Feb 01, 2023
Reported By admin
budget

ഘടക ഉൽപ്പന്നങ്ങളുടെ കസ്റ്റംസ് ഡ്യൂട്ടി കുറയ്ക്കുമെന്നും ബജറ്റ് പ്രഖ്യാപനം


സിഗരറ്റിന്റെ നികുതി ഉയർത്താൻ ബജറ്റ് നിർദേശം. നികുതിയിൽ 16 ശതമാനത്തിന്റെ വർധന വരുത്താനുള്ള നിർദേശം നടപ്പാവുന്നതോടെ, സിഗരറ്റിന്റെ വില ഉയരും. പുകയില ഉൽപ്പന്നങ്ങളുടെ ഉപയോഗം നിരുത്സാഹപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നികുതി വർധിപ്പിക്കുന്നത്. കഴിഞ്ഞ രണ്ടു ബജറ്റിലും സിഗരറ്റിന്റെ നികുതി വർധിപ്പിച്ചിരുന്നില്ല.

സിഗരറ്റിന് പുറമെ ഇലക്ട്രിക് കിച്ചൻ ചിമ്മിനി, സ്വർണം, പ്ലാറ്റിനം ആഭരണങ്ങൾ, വെള്ളി ആഭരണങ്ങൾ തുടങ്ങിയവയ്ക്കാണ് വില കൂടുന്നത്. സ്വർണ ബാറുകളുടെ കസ്റ്റംസ് തീരുവ ഉയരുന്നതോടെയാണ് സ്വർണ ആഭരണങ്ങളുടെ വില ഉയരുന്നത്. ഇലക്ട്രിക് കിച്ചൻ ചിമ്മിനിയുടെ കസ്റ്റംസ് തീരുവ 7.5 ശതമാനത്തിൽ നിന്ന് 15 ശതമാനമാക്കിയാണ് ഉയർത്തുന്നത്. 

ആഭ്യന്തര മൊബൈൽ ഫോൺ ഉൽപ്പാദനം വർധിപ്പിക്കുന്നതിന് ഘടക ഉൽപ്പന്നങ്ങളുടെ കസ്റ്റംസ് ഡ്യൂട്ടി കുറയ്ക്കുമെന്നും ബജറ്റ് പ്രഖ്യാപനം. ആഭ്യന്തര മൊബൈൽ ഫോൺ ഉൽപ്പാദനം വർധിപ്പിക്കാനാണ് നികുതി വർധിപ്പിക്കുന്നതെന്ന് കേന്ദ്ര ധനമന്ത്രി  നിർമല സീതാരാമൻ  ബജറ്റ് അവതരണ വേളയിൽ പറഞ്ഞു.

2014-15 സാമ്പത്തിക വർഷത്തിൽ 5.8 കോടിയായിരുന്നു ഇന്ത്യയിലെ ആഭ്യന്തര മൊബൈൽ ഉൽപ്പാദനം. ഇത് 31 കോടിയായി വർധിച്ചതായി നിർമല സീതാരാമൻ അറിയിച്ചു. ഇതിന് പുറമേ ടിവി പാനലുകളുടെ ഓപ്പൺ സെല്ലുകളുടെ നിർമ്മാണത്തിന് ഉപയോഗിക്കുന്ന ഘടക ഉൽപ്പന്നങ്ങളുടെ കസ്റ്റംസ് തീരുവയും കുറയ്ക്കും. 2.5 ശതമാനമായാണ് കുറയ്ക്കുക. 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.