- Trending Now:
മുംബൈ: പൊതുമേഖലാ ബാങ്കായ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ 2026-27 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ 29.6 ശതമാനം വളർച്ചയോടെ 5,332 കോടി രൂപ അറ്റാദായം നേടി. മുൻവർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് ബാങ്കിന്റെ മൊത്തം ബിസിനസ് 7.46 ശതമാനം വർധിച്ച് 23.80 ലക്ഷം കോടി രൂപയിലെത്തി. മൊത്തം വായ്പകൾ 12.5 ശതമാനവും നിക്ഷേപങ്ങൾ 3.5 ശതമാനവും ഉയർന്നു.
അതേസമയം, ബാങ്കിന്റെ മൊത്തം നിഷ്ക്രിയ ആസ്തി (ഗ്രോസ് എൻപിഎ) 2.65 ശതമാനമായും അറ്റ നിഷ്ക്രിയ ആസ്തി (നെറ്റ് എൻപിഎ) 0.47 ശതമാനമായും കുറഞ്ഞു. മൂലധന പര്യാപ്തതാ അനുപാതം (സിആർഎആർ) 18.46 ശതമാനത്തിലെത്തി. റീട്ടെയിൽ, കാർഷിക, എംഎസ്എംഇ (ആർഎഎം) വായ്പകളിലും മികച്ച വളർച്ച രേഖപ്പെടുത്തിയതായി ബാങ്ക് അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.