Sections

രാജ്യത്തെ മികച്ച തൊഴിലിടങ്ങളിൽ എട്ടാം സ്ഥാനത്ത് ഉജ്ജീവൻ സ്മോൾ ഫിനാൻസ് ബാങ്ക്

Saturday, Aug 01, 2026
Reported By Admin
Ujjivan Small Finance Bank Ranked 8th Among India's Best Workplaces

കൊച്ചി: രാജ്യത്തെ പ്രമുഖ സ്മോൾ ഫിനാൻസ് ബാങ്കുകളിൽ ഒന്നായ ഉജ്ജീവൻ സ്മോൾ ഫിനാൻസ് ബാങ്ക് 'ഗ്രേറ്റ് പ്ലേസ് ടു വർക്ക്' ഇന്ത്യയുടെ 2026-ലെ മികച്ച 100 കമ്പനികളുടെ പട്ടികയിൽ എട്ടാം സ്ഥാനം സ്വന്തമാക്കി. ഈ നേട്ടത്തിന് പുറമെ 2026 ബിഎഫ്എസ്ഐ മേഖലയിലെ രാജ്യത്തെ മികച്ച 25 തൊഴിലിടങ്ങളുടെ പട്ടികയിലും 2026 ഹെൽത്ത് ആൻഡ് വെൽനസ് മേഖലയിലെ മികച്ച 10 തൊഴിലിടങ്ങളുടെ പട്ടികയിലും ഉജ്ജീവൻ സ്മോൾ ഫിനാൻസ് ബാങ്ക് ഇടം നേടി. ജീവനക്കാർക്ക് മികച്ച രീതിയിൽ വളരാനും പ്രവർത്തിക്കാനുമുള്ള സാഹചര്യം ഒരുക്കുന്നതിൽ ബാങ്കിനുള്ള പ്രതിജ്ഞാബദ്ധതയാണ് ഈ അംഗീകാരങ്ങൾ വ്യക്തമാക്കുന്നത്.

ബാങ്ക് തുടർച്ചയായി 16-ാം വർഷമാണ് 'ഗ്രേറ്റ് പ്ലേസ് ടു വർക്ക്' അംഗീകാരം നേടുന്നത്. 2009 മുതൽ 2016 വരെ യുഎഫ്എസ്എൽ ആയും 2017 മുതൽ 2026 വരെ ഉജ്ജീവൻ എസ്എഫ്ബി ആയുമാണ് ഈ നേട്ടം നിലനിർത്തിയത്.

ഡിജിറ്റൽ ലീഡർഷിപ്പ് പരിശീലനങ്ങളിലൂടെ ജീവനക്കാരുടെ പ്രൊഫഷണൽ മുന്നേറ്റത്തിനായി പ്രത്യേക ശ്രദ്ധയാണ് ബാങ്ക് നൽകുന്നത്. ഇതിന്റെ ഭാഗമായി ഓരോ ജീവനക്കാരനും 48 മണിക്കൂറിലധികം സമയം പഠനത്തിനായി നൽകുന്നുണ്ട്. ബാങ്കിന്റെ ഡിജിറ്റൽ ലേണിംഗ് പ്ലാറ്റ്ഫോം ഉപയോഗിക്കുന്നവരുടെ എണ്ണം 99 ശതമാനത്തിലെത്തുകയും ചെയ്തു.

ബോർഡിൽ 56 ശതമാനം വനിതാ പ്രാതിനിധ്യവും ഉയർന്ന മാനേജ്മെന്റിൽ 20 ശതമാനം വനിതാ പ്രാതിനിധ്യവും ഉറപ്പാക്കിക്കൊണ്ട് എല്ലാവരെയും ഉൾക്കൊള്ളുന്ന തൊഴിലിടമാണ് ബാങ്ക് ഒരുക്കുന്നത്. 26,500-ലധികം ജീവനക്കാരെയും അവരുടെ കുടുംബങ്ങളെയും ഉൾപ്പെടുത്തി സമഗ്രമായ ആരോഗ്യ സുരക്ഷാ പദ്ധതികളും മാനസിക ക്ഷേമത്തിനായുള്ള പ്രവർത്തനങ്ങളും ബാങ്ക് നടപ്പിലാക്കുന്നുണ്ട്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.