- Trending Now:
ഷോപ്പ് ചെയ്യുന്നവർക്ക് ഓരോ മണിക്കൂറിലും ആകർഷകമായ സമ്മാനങ്ങളും ലഭിയ്ക്കും
മലയാളികളുടെ ഷോപ്പിംഗ് ആഘോഷം ഒരു കുടക്കീഴിലെത്തിച്ച തിരുവനന്തപുരം ലുലു മാൾ പ്രവർത്തനം തുടങ്ങിയിട്ട് ഒരു വർഷം പിന്നിടുന്നു. ചുരുങ്ങിയ കാലം കൊണ്ട് ഏറ്റവുമധികം സന്ദർശകരെത്തിയതും, വ്യാപാരം നടന്നതുമടക്കം നിരവധി നാഴികക്കല്ലുകളാണ് ലുലു മാൾ പിന്നിട്ടത്. ഒരു വർഷത്തിനിടെ 2 കോടി 20 ലക്ഷം ഉപഭോക്താക്കളാണ് മാൾ സന്ദർശിച്ചത്. ഇതിന് പുറമെ ആഭ്യന്തര വിനോദ സഞ്ചാരികളും, വിദേശ വിനോദ സഞ്ചാരികളും മാളിലെത്തി. ആകെ 20 ലക്ഷം വാഹനങ്ങളാണ് മാളിൽ പ്രവേശിച്ചത്. സംസ്ഥാനത്ത് ആദ്യമായെത്തുന്ന അന്താരാഷ്ട്ര ബ്രാൻഡുകളുടെ അടക്കം 170 സ്റ്റോറുകൾ മാളിൽ തുറന്നിട്ടുണ്ട്..
കേരളത്തിലെ ഏറ്റവും വലിയ മാൾ കൂടിയാണ് ഇത്. പതിനായിരത്തിലധികം പേർക്ക് നേരിട്ടും അല്ലാതെയും മാളിൽ തൊഴിലവസരം ലഭിച്ചു. തലസ്ഥാനത്ത് ആദ്യ മിഡ്നൈറ്റ് ഷോപ്പിംഗ്, കേരളത്തിലെ ആദ്യ പിങ്ക് പാർക്കിംഗ് സംവിധാനം, ഏറ്റവും കൂടുതൽ പേർ പങ്കെടുത്ത മെഗാ പൂക്കളത്തിനുള്ള ഗിന്നസ് റെക്കോർഡ്, ഇലക്ട്രിക് ചാർജ്ജിംഗ് സ്റ്റേഷനുകൾ എന്നിങ്ങനെ നേട്ടങ്ങളും ലുലു സ്വന്തമാക്കി.
ഐഎസ്സിഎ കൊച്ചി ഡിസൈൻ വീക്കിന്റെ നോളജ് പാർട്ണർ... Read More
ലുലു മാളിന്റെ ഒന്നാം വാർഷികവും, ക്രിസ്തുമസ് - ന്യൂഇയർ ആഘോഷങ്ങളോടുമനുബന്ധിച്ച് ഉപഭോക്താക്കൾക്കായി ഡിസംബർ 16 മുതൽ ജനുവരി 15 വരെ നീളുന്ന ഷോപ്പ് ആൻഡ് വിൻ ഉൾപ്പെടെ നിരവധി സമ്മാനപദ്ധതികളാണ് ഒരുക്കിയിരിയ്ക്കുന്നത്. ബംപർ സമ്മാനമായ മഹീന്ദ്ര എക്സ് യു വി 700 കാറിന് പുറമെ സ്കൂട്ടർ, സ്വർണ്ണനാണയങ്ങൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ അടക്കമുള്ള സമ്മാനങ്ങളുമുണ്ട്.
മാളിലെ ലുലു ഹൈപ്പർമാർക്കറ്റ്, ലുലു ഫാഷൻ സ്റ്റോർ, ലുലു സെലിബ്രേറ്റ്, ലുലു കണക്ട് എന്നീ ഔട്ട്ലെറ്റുകളിൽ നിന്ന് ഷോപ്പ് ചെയ്യുന്നവർക്ക് ഓരോ മണിക്കൂറിലും ആകർഷകമായ സമ്മാനങ്ങളും ലഭിയ്ക്കും. ഡിസംബർ 16 മുതൽ 18വരെ മിഡ്നൈറ്റ് ഷോപ്പിംഗ് പ്രോത്സാഹിപ്പിയ്ക്കുന്നതിനായി ഉപഭോക്കാക്കൾക്ക് അൻപത് ശതമാനം ഇളവുകളോടെ മാൾ പുലർച്ചെ 2 മണിവരെ തുറന്ന് പ്രവർത്തിയ്ക്കും.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ടയർ I ബോണ്ടുകൾ വഴി 10,000 കോടി രൂപ സമാഹരിക്കും... Read More
ഒന്നാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ഡിസംബർ 31 വരെ മാളിൽ സുംബ നൈറ്റ്, സാൻറ ഡാൻസ് ഉൾപ്പെടെ വിവിധ കലാപരിപാടികളും, സംഗീത നിശയും സംഘടിപ്പിച്ചിട്ടുണ്ട്. ഡിസംബർ 19ന് ലുലു റീട്ടെയ്ൽ അവാർഡുകൾ സമ്മാനിയ്ക്കും. വൈകിട്ട് സംഗീതജ്ഞൻ സ്റ്റീഫൻ ദേവസിയും സംഘവും അവതരിപ്പിയ്ക്കുന്ന സംഗീത നിശയും അരങ്ങേറും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.