- Trending Now:
കൊച്ചി: ഇരുചക്ര-മുച്ചക്ര വാഹന നിർമാണ രംഗത്തെ ആഗോള മുൻനിര കമ്പനിയായ ടിവിഎസ് മോട്ടോർ കമ്പനി, ടിവിഎസ് റെയ്ഡർ സൂപ്പർ സ്ക്വാഡ് എഡിഷൻ ശ്രേണിയിൽ പുതിയ മോഡൽ കൂടി അവതരിപ്പിച്ചു. മാർവലിന്റെ ഏറ്റവും ജനപ്രിയ കഥാപാത്രങ്ങളായ ഡെഡ്പൂൾ, വോൾവറിൻ എന്നിവയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള നിരവധി ഫീച്ചറുകൾ ഉൾപ്പെടുത്തി ടിവിഎസ് റെയ്ഡർ സൂപ്പർ സ്ക്വാഡ് എഡിഷൻ രൂപകൽപന ചെയ്തിരിക്കുന്നത്.
ശക്തമായ 3വാൽവ് എഞ്ചിനുള്ള ഈ പുതിയ എഡിഷൻ, 6,000 ആർപിഎമ്മിൽ 11.75 എൻഎം ടോർക്ക് ഉത്പാദിപ്പിക്കും. വേഗത വർധിപ്പിക്കാനായി ഐഗോ അസിസ്റ്റ് വിത്ത് ബൂസ്റ്റ് മോഡ്, കുറഞ്ഞ വേഗതയിൽ എളുപ്പത്തിൽ ഓടിക്കാനും ഇന്ധനക്ഷമത വർധിപ്പിക്കാനുമായി ജിടിടി (ഗ്ലൈഡ് ത്രൂ ടെക്നോളജി) എന്നിവ കൂടാതെ 85ൽ അധികം ഫീച്ചറുകളുള്ള പൂർണമായി കണക്റ്റ് ചെയ്ത റിവേഴ്സ് എൽസിഡി ക്ലസ്റ്ററും പുതിയ സൂപ്പർ സ്ക്വാഡ് എഡിഷനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഡെഡ്പൂൾ, വോൾവറിൻ എന്നീ മാർവൽ കഥാപാത്രങ്ങളെ അടിസ്ഥാനമാക്കിയുള്ള സ്റ്റിക്കറുകളും പുതിയ എസ്എസ് എഡിഷന് നൽകിയിട്ടുണ്ട്.
2023 ഓഗസ്റ്റിൽ അയൺ മാൻ, ബ്ലാക്ക് പാന്തർ തീമുകളിൽ പുതിയ മോഡലുകൾ അവതരിപ്പിച്ച് ടിവിഎസ് റെയ്ഡർ ഇന്ത്യയിലെ ആദ്യത്തെ മാർവൽ-തീംഡ് മോട്ടോർസൈക്കിളായി മാറിയിരുന്നു. സൂപ്പർഹീറോകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ഈ മോഡലുകൾക്ക് യുവ റൈഡർമാരിൽ നിന്ന് ആവേശകരമായ പ്രതികരണമാണ് ലഭിച്ചത്. 99,465 രൂപയാണ് പുതിയ ടിവിഎസ് റെയ്ഡർ സൂപ്പർ സ്ക്വാഡ് എഡിഷന്റെ ഡൽഹി എക്സ്ഷോറൂം വില. ഈ മാസം മുതൽ തന്നെ എല്ലാ ടിവിഎസ് മോട്ടോർ കമ്പനി ഡീലർഷിപ്പുകളിലും ഇത് ലഭ്യമാകും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.