- Trending Now:
കൊച്ചി: ഇരുചക്ര-മുച്ചക്ര വാഹന നിർമാണ രംഗത്തെ ആഗോള മുൻനിരക്കാരായ ടിവിഎസ് മോട്ടോർ കമ്പനി, ടിവിഎസ് മോട്ടോസോൾ മോട്ടോർസൈക്കിൾ ഫെസ്റ്റിൻറെ അഞ്ചാം പതിപ്പിന് തുടക്കമിട്ടു. ഗോവയിൽ നടക്കുന്ന ഫെസ്റ്റിവലിൻറെ ആദ്യദിനം തന്നെ ലോകമെമ്പാടുമുള്ള മോട്ടോർസൈക്കിൾ പ്രേമികളുടെ വലിയ പങ്കാളിത്തത്തിന് സാക്ഷ്യം വഹിച്ചു. ലോകമെമ്പാടുമുള്ള 8,000ത്തിലധികം റൈഡർമാരാണ് ഈ വാർഷിക ആഘോഷത്തിൽ പങ്കുചേരുന്നത്.
പുതിയ ടിവിഎസ് റോണിൻ അഗോണ്ടയും, രണ്ട് കസ്റ്റം മാസ്റ്റർപീസുകളായ ടിവിഎസ് റോണിൻ കെൻസായി, ടിവിഎസ് അപ്പാച്ചെ ആർആർ310 സ്പീഡ്ലൈൻ എന്നിവയും ആദ്യദിനത്തിൽ ടിവിഎസ് മോട്ടോർകമ്പനി പുറത്തിറക്കി. ടിവിഎസ് അപ്പാച്ചെയുടെ റേസിങ് പൈതൃകത്തിൻറെ 20ാം വർഷം ആഘോഷിക്കുന്ന ടിവിഎസ് അപ്പാച്ചെ ആർടിഎക്സ് വാർഷിക പതിപ്പും ഫെസ്റ്റിവലിൽ കമ്പനി പ്രദർശിപ്പിച്ചു. പുതിയ ടിവിഎസ് റോണിൻ അഗോണ്ടയുടെ വില 1,30,990 രൂപയാണ് (ഇന്ത്യയിലുടനീളമുള്ള എക്സ് ഷോറൂം വില).
മോട്ടോസോൾ കമ്മ്യൂണിറ്റിക്ക് മാത്രമായി നിർമിച്ച ആർട്ട് ഓഫ് പ്രൊട്ടക്ഷൻ എന്ന ലിമിറ്റഡ് എഡിഷൻ ഹെൽമെറ്റ് സീരീസും ഇതോടൊപ്പം അവതരിപ്പിച്ചു. സ്മോക്ഡ് ഗാരേജുമായി സഹകരിച്ചാണ് ടിവിഎസ് റോണിൻ കെൻസായി, ടിവിഎസ് അപ്പാച്ചെ ആർആർ310 സ്പീഡ്ലൈൻ എന്നിവ അവതരിപ്പിച്ചത്.
വിവിധ റേസിങ് പ്രകടനങ്ങളും, ഫ്രീസ്റ്റൈൽ പ്രകടനങ്ങളുമായിരുന്നു ആദ്യദിനത്തിലെ പ്രത്യേകത. ജിംഖാന, ഡേർട്ട് ട്രാക്ക്, ഫ്ളാറ്റ് ട്രാക്ക്, അഡ്വഞ്ചർ അരീന എന്നിവയുൾപ്പെടെ വിവിധ ഫോർമാറ്റുകളിൽ റൈഡർമാർ തങ്ങളുടെ വൈദഗ്ധ്യം തെളിയിച്ചു. മോട്ടോ ക്രോസ് ഫിറ്റ് സെഷനുകൾ, ബാലൻസ് ബീം ചലഞ്ച്, ബാരൽ പുഷ് ചലഞ്ച്, ഡൈനാമിക് സ്റ്റണ്ട് അരീന എന്നിവയിൽ പങ്കെടുക്കാൻ റൈഡർമാരുടെ നീണ്ട നിരതന്നെയുണ്ടായി. ഫെസ്റ്റിവലിൻറെ രണ്ടാം ദിവസവും വിവിധ പരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ട്. ഞങ്ങളുടെ ആഗോള റൈഡിങ് കമ്മ്യൂണിറ്റിക്കും ഉപഭോക്താക്കൾക്കും, അവരുടെ വലിയ പിന്തുണയ്ക്ക് എൻറെ ഹൃദയംഗമമായ നന്ദി അറിയിക്കുന്നുവെന്ന് മോട്ടോസോളിൻറെ അഞ്ചാം പതിപ്പ് ഉദ്ഘാടനം ചെയ്തുകൊണ്ട് ടിവിഎസ് മോട്ടോർ കമ്പനി ചെയർമാൻ സുദർശൻ വേണു പറഞ്ഞു.
മോട്ടോർസൈക്കിളിനോടുള്ള നമ്മുടെ പൊതുവായ അഭിനിവേശമാണ് ഇതിലൂടെ ആഘോഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഓരോ വർഷവും ഞങ്ങളുടെ റൈഡർമാരുടെ അഭിനിവേശം കൂടുതൽ ശക്തമാകുന്നത് കാണുന്നത് പ്രചോദനകരമാണെന്ന് ടിവിഎസ് മോട്ടോർ കമ്പനിയുടെ പ്രീമിയം ബിസിനസ് ഹെഡ് വിമൽ സംബ്ലി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.