Sections

പ്ലാറ്റിനം ജൂബിലി വര്‍ഷത്തില്‍ ട്രാവന്‍കൂര്‍ ടൈറ്റാനിയം പുരോഗതിയുടെ പാതയിലേക്ക്

Saturday, Jan 01, 2022
Reported By Admin
Titanium

ടൈറ്റാനിയം ഡയോക്‌സൈഡിന്റെ വിപണനവും സള്‍ഫ്യൂരിക് ആസിഡ് വിപണനവും നടത്തി സര്‍വ്വകാല റെക്കോര്‍ഡ് നേടുകയുണ്ടായി

 

ഇടതുപക്ഷ സര്‍ക്കാരിന്റെ കീഴില്‍ പല പൊതുമേഖല സ്ഥാപനങ്ങളും ലാഭത്തിലാവുകയും നഷ്ടം കുറഞ്ഞു വരുന്ന സാഹചര്യവും സംജാതമായിരുന്നു. ഇപ്പോഴിതാ ട്രാവന്‍കൂര്‍ ടൈറ്റാനിയവും ലാഭത്തിലേക്ക് കടക്കുകയാണ്. ടൈറ്റാനിയം ഡയോക്‌സൈഡിന്റെ ഇന്ത്യയിലെ ഏറ്റവും വലിയ നിര്‍മ്മാതാക്കളാണ് ട്രാവന്‍കൂര്‍ ടൈറ്റാനിയം. 1946ല്‍ തിരുവനന്തപുരം നഗരത്തില്‍ അന്നത്തെ രാജാവായിരുന്ന ശ്രീ ചിത്തിര തിരുനാളാണ് കമ്പനി സ്ഥാപിച്ചത്. 

2018ല്‍ നിയമിതനായ ചെയര്‍മാന്‍ എ.എ.റഷീദിന്റെ നേതൃത്വത്തിലാണ് കമ്പനി ലാഭത്തിലേക്ക് കുതിക്കുന്നത്. എ.എ.റഷീദിന്റെ ഇടപെടലിലൂടെ 2019 ല്‍ തന്നെ 200 കോടിക്ക് തുകയ്ക്ക് മുകളില്‍  ടൈറ്റാനിയം ഡയോക്‌സൈഡിന്റെ വിപണനവും 25931ടണ്‍ സള്‍ഫ്യൂരിക് ആസിഡ് വിപണനവും നടത്തി സര്‍വ്വകാല റെക്കോര്‍ഡ് നേടുകയുണ്ടായി.  അതോടൊപ്പം ടൈറ്റാനിയത്തിന് എന്നും ഭീഷണിയായി മാറിക്കൊണ്ടിരിക്കുന്ന മലിനീകരണ പ്രശ്‌നത്തിന് പരിഹാരം ഉണ്ടാക്കുവാന്‍ മാലിന്യ നിര്‍മ്മാര്‍ജന പ്രവര്‍ത്തനങ്ങള്‍ക്കും, ഉല്‍പ്പന്നത്തില്‍ നിന്നും മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കി വൈവിധ്യവല്‍ക്കരണം ത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കും അദ്ദേഹം  തുടക്കം കുറിച്ചു. പരിസ്ഥിതി സൗഹൃദ വൈദ്യുതി ബാറ്ററിക്ക് അവശ്യമായ ലിഥിയം ടൈറ്റാനെറ്റ് വികസിപ്പിച്ചെടുത്തത് അദ്ദേഹത്തിന്റെ കാലഘട്ടത്തിലെ ചരിത്ര നേട്ടങ്ങളിലൊന്നാണ്. കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ദിനംപ്രതി 5000 ലിറ്റര്‍ സാനിറ്റൈസര്‍ ഉല്‍പാദിപ്പിക്കുന്ന പ്ലാന്റ് നിര്‍മ്മിച്ച് 1 കോടി 85 ലക്ഷം രൂപയ്ക്ക് വിപണനം നടത്തുകയുമുണ്ടായി. മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളായ അയണ്‍ ഓക്‌സൈഡ്, റോഡ് മാര്‍ക്കിങ് പെയിന്റ്, പ്ലാസ്റ്റര്‍ ഓഫ് പാരീസ് ഇന്റര്‍ലോക്ക് ടൈലുകള്‍  സോളിഡ് ബ്രിക്‌സ്, ജിപ്‌സം ബ്ലോക്കുകള്‍ തീരസംരക്ഷണ ഭിത്തിക് ആവശ്യമായ ടെട്രപോട്ട് എന്നിവ ഉല്‍പാദിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കും അദ്ദേഹം നേതൃത്വം നല്‍കി.

സര്‍ക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതി ആവിഷ്‌കരിക്കുന്നതിന് വളരെ മുമ്പേ തന്നെ കമ്പനിയിലെ തരിശായി കിടന്ന ഭൂപ്രദേശത്ത് സംസ്ഥാന കാര്‍ഷിക വികസന കര്‍ഷക ക്ഷേമ  വകുപ്പിന്റെ സഹായത്തോടെ ജൈവ പച്ചക്കറി കൃഷി ആരംഭിച്ചു.  സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ഭക്ഷ്യസുരക്ഷയ്ക്ക് ഏകദേശം 10 ഏക്കര്‍ സ്ഥലത്ത് ജൈവപച്ചക്കറിയും, പഴവര്‍ഗ്ഗങ്ങളും ധാന്യങ്ങളും ഫലവൃക്ഷങ്ങളും ഒരുകൂട്ടം ജീവനക്കാര്‍ നട്ടുവളര്‍ത്തി പരിപാലിച്ചത് മാലിന്യമുക്ത പ്രകൃതി സൗഹൃദത്തിന്റെ ഉത്തമ മാതൃകയായിരുന്നു. ക്യാംപസില്‍ ഉണ്ടായിരുന്ന അക്കേഷ്യ മരങ്ങള്‍ക്ക് പകരം മൂവായിരത്തോളം ഫലവൃക്ഷതൈകള്‍ വച്ചു പിടിപ്പിച്ചു ജൈവവേലി പദ്ധതിക്ക് തുടക്കം കുറിക്കുകയും ചെയ്തു.  റംബൂട്ടാന്‍ പ്ലാവ് മാവ് തുടങ്ങിയ വൃക്ഷങ്ങളാണ് വെച്ചുപിടിപ്പിച്ചത്. ഇന്ന് പച്ചക്കറികളും പഴവര്‍ഗ്ഗങ്ങളും സുഗന്ധവ്യഞ്ജനങ്ങളും കിഴങ്ങുവര്‍ഗങ്ങള്‍ എന്നിവ ഇവിടെ കൃഷി ചെയ്തു വരികയാണ്. കൂടാതെ 5സെന്റ് വലിപ്പമുള്ള രണ്ട് മത്സ്യ കുളങ്ങളിലായി 6000 മത്സ്യങ്ങളും നിക്ഷേപിച്ചിരിക്കുകയാണ്. ഈ വൈവിധ്യ പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാന കൃഷിവകുപ്പിന്റെ 2021ലെ കാര്‍ഷിക മികവിനുള്ള അവാര്‍ഡും ടൈറ്റാനിയം കരസ്ഥമാക്കുകയുണ്ടായി.

പ്രാദേശിക വാസികള്‍ക്ക് കുടിവെള്ളപദ്ധതി ആവിഷ്‌കരിക്കുന്നതിലും കടല്‍ക്ഷോഭത്തില്‍ നിന്നും വീടുകളെ  രക്ഷിക്കുന്നതിനും നൂതന പദ്ധതികള്‍ ടൈറ്റാനിയം ആവിഷ്‌കരിച്ചു വരുന്നു. കൂടാതെ മാലിന്യ നിര്‍മാര്‍ജന പ്ലാന്റ് സ്ഥാപിക്കുന്നതിന് 75 കോടി രൂപ മുതല്‍മുടക്കി എല്ലാ സഹായവും ഗവണ്‍മെന്റ് ചെയ്തുവരുന്നു.  തൊഴിലാളികളും ജീവനക്കാരും ഉദ്യോഗസ്ഥരും ഒത്തൊരുമയോടെ ഒരു ടീം വര്‍ക്കായി നിന്ന് ടൈറ്റാനിയത്തെ പുരോഗതിയിലേക്ക് നയിക്കുകയാണ്. ഈ ഗവണ്‍മെന്റിന്റെ കാലത്ത് ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കി  കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളെല്ലാം ലാഭത്തില്‍ പ്രവര്‍ത്തിക്കുകയാണ്. 

ഹരിതവത്കരണത്തിന്റെ ഭാഗമായി മിയാവാക്കി വനം തീര്‍ക്കുകയാണ് ട്രാവന്‍കൂര്‍ ടൈറ്റാനിയം. 
കുറഞ്ഞ സ്ഥലത്ത് കുറഞ്ഞ കാലയളവ് കൊണ്ട് ഒരു വലിയ കാട് നിര്‍മ്മിക്കുന്ന ജാപ്പാനീസ് കൃഷിരീതിയാണ് മിയാവാക്കി. കമ്പനിയുടെ തരിശു നിലത്ത്   നഗരസഭയുടെ ഉറവിട ജൈവമാലിന്യമായ എയറോബിക് കിച്ചന്‍ ബിന്‍, കരിയില കമ്പോസ്റ്റു കള്‍, ഉപയോഗിച്ച്  കൃഷിവകുപ്പിന്റെ  സാങ്കേതിക സഹായത്തോടുകൂടി .

കൂടാതെ പത്ത് സെന്റിലായി കരിമരം,  , ഇലഞ്ഞി, കരിഞ്ഞോട്ട, കാട്ടു കുടംപുളി , പനച്ചി, കാട്ടുപ്ലാവ് പൂവരശ്ശ്, ചെമ്പരത്തി ,മുല്ല പീനട്ട്, ഇലിപ്പ ,കാട്ടു ഞാറ് ജാമ്പ  തുടങ്ങി 850 വൃക്ഷത്തൈകളാണ് നട്ടു പിടിപ്പിക്കുന്നത്. പാലോട് ബൊട്ടാണിക്കല്‍ ഗാര്‍ഡനാണ് വൃക്ഷത്തൈകള്‍ നല്‍കുന്നത്. കഴിഞ്ഞ 74 വര്‍ഷം തരിശായി ഉപയോഗശൂന്യമായി മരുഭൂമി രൂപമായി കിടന്നിരുന്ന 20 ഏക്കര്‍ ഭൂമി ദീര്‍ഘവീക്ഷണത്തോടെ പാരമ്പര്യ കാര്‍ഷിക അറിവും പുത്തന്‍ സാങ്കേതിക വിദ്യയും  ഉപയോഗപ്പെടുത്തിക്കൊണ്ട് പുനര്‍ സ്ഥാപിച്ചിരിക്കുകയാണ്.

ചെയര്‍മാന്‍ റഷീദിന്റെ നേതൃത്വത്തിന് കീഴില്‍ ട്രാവന്‍കൂര്‍ ടൈറ്റാനിയം പുരോഗതിയുടെ പാതയിലാണ്. തൊഴിലാളികളെ ഒത്തൊരുമിച്ച് കൊണ്ടുപോകാന്‍ സാധിച്ചതും തൊഴിലാളികളുടെയും പൊതുജനകളുടെയും ന്യായമായ ആവശ്യങ്ങള്‍ നടത്തികൊടുത്തത് കൊണ്ടാണ് കമ്പനിക്ക് ഈ നേട്ടങ്ങളിലേക്ക് ഉയരാന്‍ സാധിച്ചത്.

 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.