Sections

വായ്പാ വിപണിയിൽ വനിതകളുടെ പങ്കാളിത്തം ഏറുന്നതായി ട്രാൻസ് യൂണിയൻ സിബിൽ റിപ്പോർട്ട്

Tuesday, Mar 07, 2023
Reported By Admin
TransUnion

വായ്പാ വിപണിയിൽ വനിതകളുടെ പങ്കാളിത്തം ഏറുന്നതായി ട്രാൻസ് യൂണിയൻ സിബിൽ റിപ്പോർട്ട്


കൊച്ചി: വായ്പാ രംഗത്ത് സജീവമായ വനിതകളുടെ കാര്യത്തിൽ കഴിഞ്ഞ അഞ്ചു വർഷങ്ങളിൽ 15 ശതമാനം സംയോജിത വാർഷിക വളർച്ചയുണ്ടായതായി ട്രാൻസ് യൂണിയൻ സിബിൽ റിപ്പോർട്ട്. 2017-ൽ വനിതാ വായ്പാ ഉപഭോക്താക്കൾ 25 ശതമാനമായിരുന്നത് 2022-ൽ 28 ശതമാനമായി വളർന്നിട്ടുണ്ട്. രാജ്യത്തെ 454 ദശലക്ഷം വരുന്ന വനിതകളിൽ വെറും 63 ദശലക്ഷം പേർ മാത്രമാണ് വായ്പാ രംഗത്തു സജീവമായുള്ളത്.

എല്ലാ പ്രായത്തിലും, വിവിധ സാമ്പത്തിക, സാമൂഹിക സാഹചര്യങ്ങളിൽ ഉള്ളതുമായ വനിതകൾക്കായുള്ള പ്രത്യേകമായ പദ്ധതികൾ അവരുടെ സാമ്പത്തിക ലക്ഷ്യങ്ങളൾ നിറവേറ്റാൻ അവരെ കൂടുതൽ ശാക്തീകരിക്കുന്നതിനോടൊപ്പം ഈ രംഗത്തു വളർച്ച നേടാൻ വായ്പാ സ്ഥാപനങ്ങളെ സഹായിക്കുമെന്ന് ട്രാൻസ് യൂണിയൻ സിബിൽ ചീഫ് ഓപറേറ്റിങ് ഓഫീസർ ഹർഷല ചന്ദോർകർ പറഞ്ഞു.

57 ശതമാനത്തോളം വനിതകൾക്കും പ്രൈം എന്ന മികച്ച നിരക്കിലുള്ള വായ്പാ സ്കോർ ആണുള്ളതെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. പുരുഷൻമാരിൽ ഇത് 51 ശതമാനമാണ്. ഗ്രാമങ്ങളിലും ചെറു പട്ടണങ്ങളിലും വനിതാ വായ്പാ ഉപഭോക്താക്കളുടെ തോത് വർധിക്കുകയാണ്. 18 ശതമാനം സംയോജിത വാർഷിക വളർച്ചയാണ് ഇവിടെയുള്ളതെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.