Sections

കര്‍ഷിക മേഖലയ്ക്കുള്ള വായ്പ്പാ വിതരണം എളുപ്പത്തിലാകും

Thursday, Oct 13, 2022
Reported By MANU KILIMANOOR

5.7 കോടി കര്‍ഷകര്‍ മാത്രമാണ് ഔപചാരിക വായ്പാ സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തി വായ്പകള്‍ എടുത്തിട്ടുള്ളത് 

ട്രാന്‍സ് യൂണിയന്‍ സിബിലും വിവിധ സ്ഥലങ്ങളുടെ ഭൂമിശാസ്ത്രപരമായ വിവരങ്ങള്‍ വിശകലനം ചെയ്യുന്ന രംഗത്തുള്ള സാറ്റ് ഷുവറും ചേര്‍ന്ന് സിബില്‍ ക്രെഡിറ്റ് ആന്റ് ഫാം റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഈ ഡാറ്റ ഉപയോഗിച്ച് ഡിജിറ്റല്‍ വിശകലനങ്ങള്‍ നടത്തി കാര്‍ഷിക മേഖലയിലേക്കുള്ള വായ്പകള്‍ വര്‍ധിപ്പിക്കാന്‍ വായ്പാ ദാതാക്കള്‍ക്കു സാധിക്കും.

വേഗത്തിലും കൂടുതല്‍ ഫലപ്രദമായും കര്‍ഷകര്‍ക്കും കാര്‍ഷിക മേഖലയിലെ സംരംഭകര്‍ക്കും ബിസിനസുകാര്‍ക്കും വായ്പകള്‍ വിതരണം ചെയ്യാനും ഇതു വഴിയൊരുക്കും. ഔപചാരിക വായ്പാ മേഖലയിലെ സൗകര്യങ്ങള്‍ നിലവില്‍ ഉപയോഗപ്പെടുത്താത്ത 8.9 കോടി കര്‍ഷകരെ ഔപചാരിക മേഖലയിലേക്കു കൊണ്ടു വരാനും ഇതു വഴിയൊരുക്കും. 14.6 കോടി കര്‍ഷകരില്‍ 7.4 കോടി പേര്‍ക്ക് സജീവമായ കാര്‍ഷിക വായ്പാ അക്കൗണ്ടുകള്‍.

5.7 കോടി കര്‍ഷകര്‍ മാത്രമാണ് ഔപചാരിക വായ്പാ സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തി വായ്പകള്‍ എടുത്തിട്ടുള്ളതെന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ ട്രാന്‍സ് യൂണിയന്‍ സിബില്‍ മാനേജിങ് ഡയറക്ടറും സിഇഒയുമായ രാജേഷ് കുമാര്‍ പറഞ്ഞു. സമഗ്ര വിവരങ്ങള്‍ ലഭ്യമാക്കുന്ന ഒറ്റ സ്രോതസ് ഇല്ലാത്തതാണ് ഇവിടെ ഏറ്റവും വലിയ പ്രശ്‌നമെന്നും, സിബില്‍ ക്രെഡിറ്റ് ആന്റ് ഫാം റിപ്പോര്‍ട്ട് ഇതിനാവശ്യമായ വിവരങ്ങള്‍ ലഭ്യമാക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.