ഒരുപാട് വീടുകളിൽ കണ്ടു വരുന്ന ഒരു പ്രധാന പ്രശ്നമാണ് പല്ലി ശല്യം. നിലത്തിലൂടെയും, ഭക്ഷണം കഴിക്കുന്ന മേശയിലൂടെയും, ചുമരിലൂടെയും എല്ലാം പല്ലികൾ ഇഴഞ്ഞു പോകുന്നത് ഇഷ്ടമുള്ളവരായി ആരും ഉണ്ടാവില്ല. പല്ലികളെ തുരത്താനുള്ള മരുന്നുകൾ ഇന്ന് വിപണികളിൽ ലഭ്യമാണ്. എന്നാൽ അവ മുതിർന്നവർക്കും കുട്ടികൾക്കും ഒരുപോലെ വിനാശകരമാണ് എന്നതിനാൽ ആരും അവ വാങ്ങി ഉപയോഗിക്കാറില്ല എന്നതാണ് സത്യം. അതുകൊണ്ടു തന്നെ വീട്ടിൽ ഉണ്ടാക്കാവുന്ന ചില്ലറ നുറുങ്ങു വിദ്യകളിലൂടെയാണ് ഭൂരിഭാഗം ആളുകളും പല്ലികളെ ഒഴിവാക്കുന്നത്. വീട്ടിൽ തന്നെ തയ്യറാക്കാവുന്ന ചില പൊടികൈകളിലൂടെ പല്ലി ശൈല്യം പൂർണ്ണമായി ഒഴിവാക്കാൻ സാധിക്കും. അവ എന്തൊക്കെയാണെന്നു നോക്കാം.
- മുട്ടയുടെ ഗന്ധം പല്ലികൾക്ക് ഇഷ്ടപ്പെടാറില്ല. അത് കൊണ്ട് പല്ലികളെ സ്ഥിരമായി കണ്ടുവരുന്ന സ്ഥലങ്ങളിൽ മുട്ടത്തോട് വയ്ക്കക. പല്ലികളെ തുരത്താൻ ഇത് നല്ല മാർഗമാണ്.
- പല്ലികളെ തുരത്താൻ മറ്റൊരു മാർഗമാണ് കാപ്പിപ്പൊടി. കാപ്പിപ്പൊടിയും പുകയിലയും സമം ചേർത്ത് കുഴച്ച് ചെറിയ ഉരുളകളാക്കി പല്ലികൾ വരുന്ന സ്ഥലത്തു സൂക്ഷിക്കുക. പല്ലികൾ ഇതുവന്നു കഴിക്കുകയും വൈകാതെ ചത്തു പോകുകയും ചെയ്യും.
- വെളുത്തുള്ളിയുടെ ഗന്ധം മനുഷ്യർക്കെന്ന പോലെ പല്ലികൾക്കും അരോജകമാണ്. അതുകൊണ്ടു തന്നെ പല്ലികളെ കണ്ടുവരുന്ന സ്ഥലങ്ങളിൽ വെളുത്തുള്ളി സൂക്ഷിച്ചാൽ പല്ലി ശല്യം കുറയ്ക്കാം. വെളുത്തുള്ളി കലക്കിയ വെള്ളം വീട്ടിൽ തളിക്കുന്നതും പല്ലികളെ അകറ്റും.
- പല്ലികളെ ജനാലകളിലും വാതിലുകളിലും കാണാറുണ്ട്. അത് കൊണ്ട് ഒരു കഷ്ണം സവാള പല്ലികൾ വരുന്ന ജനാലകളിലും വാതിലുകളിലും വയ്ക്കാൻ ശ്രമിക്കുക. അല്ലെങ്കിൽ സവാള മിക്സിയിലിട്ട് അരച്ച വെള്ളം തളിച്ചാലും മതിയാകും.
- പല്ലികൾ വരാറുള്ള സ്ഥലങ്ങളിൽ ഇഞ്ചി കഷ്ണമായി വയ്ക്കുന്നതും നല്ലതാണ്.അല്ലെങ്കിൽ ഇഞ്ചി വെള്ളം തളിച്ചാലും പല്ലികളുടെ ശല്യം മാറും.
- ഫ്രിഡ്ജ്, സ്റ്റൗവ്, ട്യൂബ് ലൈറ്റ് എന്നിവിടങ്ങളിൽ കുരുമുളക് സ്പ്രേ തളിക്കുന്നത് പല്ലികളെ ഓടിക്കാൻ നല്ലതാണ്.
- പല്ലികൾ വന്നിരിക്കുന്ന സ്ഥലങ്ങളിൽ തണുത്ത വെള്ളം തളിച്ചാൽ പല്ലികൾ വരില്ല.
ഹെൽത്ത് ടിപ്സുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക

മുളപ്പിച്ച പയർവർഗ്ഗങ്ങൾ കഴിക്കുന്നതിന്റെ ആരോഗ്യ ഗുണങ്ങൾ... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.