- Trending Now:
തിരുവനന്തപുരം: ഓണം ടൂറിസം വാരാഘോഷത്തിന് മുന്നോടിയായി സംസ്ഥാന ടൂറിസം വകുപ്പിൻറെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ് 16 ന് (ഞായർ) നഗരത്തിൽ സൈക്കിൽ റാലി സംഘടിപ്പിക്കുന്നു. രാവിലെ 7 മണിക്ക് മാനവീയം വീഥിയിൽ നിന്ന് ഫ്ളാഗ് ഓഫ് ചെയ്യുന്ന റാലി മ്യൂസിയം, പാളയം, സ്റ്റാച്യു എന്നിവിടങ്ങളിലൂടെ കടന്ന് കിഴക്കേക്കോട്ടയിലെ ഗാന്ധിപാർക്കിൽ സമാപിക്കും.
കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ, സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ, ട്രിവാൻഡ്രം ബൈക്കേഴ്സ് ക്ലബ്ബ്, ഇൻഡസ് സൈക്ലിംഗ് എംബസി എന്നിവിടങ്ങൾ വഴി രജിസ്റ്റർ ചെയ്ത നൂറോളം സൈക്ലിസ്റ്റുകൾ റാലിയിൽ പങ്കെടുക്കും.
കേരള ടൂറിസം ഡെവലപ്മെൻറ് കോർപ്പറേഷൻ (കെടിഡിസി), ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ (ഡിടിപിസി), നശാ മുക്ത് ഭാരത് അഭിയാൻ, ഫിറ്റ് ഇന്ത്യ, ഷീ സൈക്ലിംഗ് എന്നിവയുമായി സഹകരിച്ചാണ് റാലി സംഘടിപ്പിക്കുന്നത്.
കേരള ടൂറിസം വകുപ്പിൻറെ 'ഓണം ടൂറിസം വാരാഘോഷം' ഓഗസ്റ്റ് 24 മുതൽ 30 വരെയാണ് നടക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.