Sections

കസ്റ്റമേഴ്സിനോട് റഫറൻസ് ചോദിക്കുന്ന അവസരത്തിൽ സെയിൽസ്മാന്മാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Tuesday, Mar 19, 2024
Reported By Soumya
Reference Customers

സെയിൽ രംഗത്ത് പ്രവർത്തിക്കുന്നവർ സെയിൽസ് കഴിഞ്ഞ് ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്ന കാര്യമാണ് പുതിയ കസ്റ്റമറിന്റെ പേര് നിർദ്ദേശിക്കുനത്. സാധാരണ ഇതിനെ റഫറൻസ് ചോദിക്കുക എന്നാണ് പറയാറുള്ളത്. റഫറൻസ് ചോദിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. എപ്പോഴും റഫറൻസ് ഒരു കസ്റ്റമറെടുത്ത് ചോദിക്കാൻ പാടില്ല അതിന് അതിന്റേതായ സമയമുണ്ട്. റഫറൻസ് ചോദിക്കേണ്ട സമയം ഏതാണ് എന്നതിനെക്കുറിച്ചാണ് ഇന്നിവിടെ നോക്കുന്നത്.

  • സെയിൽസ് ക്ലോസ് ചെയ്ത് ബിസിനസ് നടന്നതിനു ശേഷം മാത്രമേ റഫറൻസ് ചോദിക്കാൻ പാടുള്ളൂ. ചില സെയിൽസ്മാൻമാർ കസ്റ്റമറെ പരിചയപ്പെട്ട് പോകുന്നു ആ സമയത്ത് റഫറൻസ് ചോദിക്കും അത് ഒരു കസ്റ്റമർ ഇഷ്ടപ്പെടുന്ന കാര്യമല്ല. കസ്റ്റമറിന് അത് ഒരു നെഗറ്റീവ് ആയിട്ടാണ് തോന്നുക. സെയിൽസ് നടന്നതിന് ശേഷം മാത്രമേ റഫറൻസ് ചോദിക്കുവാൻ പാടുള്ളൂ.
  • റഫറൻസ് ചോദിക്കുവാൻ ഏറ്റവും പറ്റിയ സമയം എന്തെങ്കിലും കംപ്ലയിന്റ് പരിഹരിക്കുമ്പോഴാണ്. കസ്റ്റമർ ഒരു സാധനം വാങ്ങി അതിനൊരു കമ്പ്ലൈന്റ് ഉണ്ടായി അത് പരിഹരിച്ച ഉടനെ റഫറൻസ് ചോദിക്കാം. 101 ശതമാനവും കസ്റ്റമർ നിങ്ങൾക്ക് നല്ല റഫറൻസ് തരാൻ തയ്യാറാകും. കാരണം അവരുടെ വലിയൊരു പ്രശ്നത്തിന് നിങ്ങൾ പരിഹാരം കണ്ടു ആ ഘട്ടത്തിൽ റഫറൻസ് ചോദിച്ചു കഴിഞ്ഞാൽ വളരെയധികം ഗുണകരമായിരിക്കും.
  • റഫറൻസ് ചോദിക്കുന്ന സമയത്ത് വളരെ ആത്മവിശ്വാസത്തോടെ ചോദിക്കുവാനുള്ള കഴിവ് ഉണ്ടായിരിക്കണം. ഇപ്പോൾ കച്ചവടം ഒന്നും നടക്കുന്നില്ല നിങ്ങൾ എങ്ങനെയെങ്കിലും ഒന്ന് രണ്ട് കസ്റ്റമറിനെ ഞങ്ങൾക്ക് തരണം എന്ന് നെഗറ്റീവായ തരത്തിൽ റഫറൻസ് ചോദിക്കാറുണ്ട്. ഇത് തീർത്തും തെറ്റായ ഒരു കാര്യമാണ്. വളരെ പോസിറ്റീവ് ആയിട്ട് വേണം റഫറൻസ് ചോദിക്കുവാൻ . കച്ചവടം കുറവായത് കൊണ്ട് നിങ്ങൾക്ക് തരുമോയെന്ന് ചോദിച്ചാൽ തീർച്ചയായും നിങ്ങളെ ഒരു നെഗറ്റീവ് ആയി കാണാനാണ് അത് ഇടയാക്കുക.
  • കസ്റ്റമർ പ്രോഡക്റ്റ് വാങ്ങിച്ചു അതിനുശേഷം അതിന്റെ ഗുണനിലവാരത്തെ കുറിച്ചും,പ്രോഡക്റ്റ് വർക്ക് ചെയ്യുന്ന കാര്യത്തിനെ കുറിച്ച് കസ്റ്റമറിനെ അങ്ങോട്ടു വിളിച്ച് ചോദിക്കുക അതിനുശേഷം അവർ സംതൃപ്തരാണെങ്കിൽ റഫറൻസ് ചോദിക്കാം. അപ്പോഴും കസ്റ്റമർ നല്ല റഫറൻസ് തരാനുള്ള സാധ്യത വളരെ കൂടുതലാണ്.
  • ഇതുപോലെ റഫറൻസ് വഴി നമുക്ക് ഒരു കോൾ കിട്ടുമ്പോഴും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഉണ്ട്. റഫറൻസ് വഴി കിട്ടുന്ന കോളുകൾ 90% ക്ലോസ് ചെയ്യാൻ സാധ്യതയുള്ളവയാണ്. കാരണം ഉറപ്പോടുകൂടി ആയിരിക്കും കസ്റ്റമർ നമ്മുടെ അടുത്തേക്ക് വരിക. പക്ഷേ അവർ വരുന്ന സമയത്ത്, അവരെ അവഗണിക്കുക, അവർ വിളിച്ചാൽ ഫോൺ എടുക്കാതിരിക്കുക, അശ്രദ്ധമായി പെരുമാറുക എന്നിവ ഇതൊക്കെ വളരെ പെട്ടെന്ന് തന്നെ നിങ്ങളുടെ പേര് നഷ്ടപ്പെടാൻ സാധ്യതയുണ്ട്. റഫറൻസ് കസ്റ്റമർ എന്ന് പറയുന്നത് ഏറ്റവും മികച്ച കസ്റ്റമർ ആണ് കാരണം നമുക്ക് യാതൊരു ചെലവുമില്ലാതെ നമുക്ക് അടുത്തേക്ക് വരുന്ന കസ്റ്റമറാണ്. സെയിൽസ് ക്ലോസ് ചെയ്യാൻ വേണ്ടി വളരെ ശ്രദ്ധ കൊടുത്തു കഴിഞ്ഞാൽ ഇത്തരത്തിലുള്ള കസ്റ്റമറിനടുത്ത് അത് വളരെ എളുപ്പമായിരിക്കും. അവരുടെ ഫോൺ നമ്പർ ഡീറ്റെയിൽസും ഒക്കെ വാങ്ങുകയും വളരെ നല്ല രീതിയിൽ അവരോട് പെരുമാറുകയും ചെയ്യുക. വളരെ മനോഹരമായ രീതിയിൽ കൂടി സെയിൽസ് ക്ലോസ് ചെയ്യാൻ വേണ്ടിയും ശ്രമിക്കുക.

സെയിൽസിനെക്കുറിച്ചുള്ള ടിപ്പുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.