Sections

സെയിൽസ് രംഗത്ത് പ്രവർത്തിക്കുന്നവർ വാക്കുകൾ പ്രയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Monday, Sep 25, 2023
Reported By Soumya

ജീവിതത്തിൽ വളരെ പ്രധാനപ്പെട്ട കഴുവുകുകളിൽ ഒന്നാണ് മറ്റുള്ളവരോട് സംസാരിക്കുവാനുള്ള കഴിവ്. പലപ്പോഴും ആളുകൾ സംസാരിക്കുന്ന കാര്യങ്ങൾ വളരെ ഗൗരവം കാണിക്കാറില്ല. തന്റെ മനസ്സിലുള്ള ആശയങ്ങൾ മറ്റുള്ളവർ കേൾക്കണം എന്ന് ആഗ്രഹത്തിൽ അലറി പറയുകയും അല്ലെങ്കിൽ വളരെ പതുക്കെ പറയുന്നവരുമാണ് അധികവും. വാക്കുകൾക്ക് വളരെയധികം ശക്തിയുള്ളതായി കണക്കാക്കപ്പെടുന്നു. നിങ്ങൾ പറയുന്ന ഒരു വാക്കാണ് ജീവിതത്തിൽ നിങ്ങളെ വളരെയധികം സഹായിക്കുന്നത്. ഇങ്ങനെ വാക്കുകൾ ഉപയോഗിക്കുമ്പോൾ സെയിൽസ് രംഗത്ത് പ്രവർത്തിക്കുന്നവർ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെ കുറിച്ചാണ് ഇന്ന് പറയുന്നത്.

  • എല്ലാവരുമായി ഒരേ രീതിയിൽ ആശയവിനിമയം നടത്തുക.
  • ഔദ്യോഗികമായോ അല്ലാതെയോ ഉള്ള കൂടിക്കാഴ്ചയിൽ ഒരേ തരത്തിലുള്ള വാക്കുകളാണ് നിങ്ങൾ ഉപയോഗിക്കേണ്ടത്.
  • ആരെയും കുറിച്ച് പരാതി പറയാതിരിക്കുക. ആരെയും വിമർശിക്കുകയോ കുറ്റം പറയുകയോ പ്രത്യേകിച്ച് കസ്റ്റമറിനെ കുറിച്ച്. ഒരു കസ്റ്റമറിനെ കുറിച്ച് മറ്റൊരു കസ്റ്റമറുടെ അടുത്തുപോയി കുറ്റങ്ങൾ പറയാൻ പാടില്ല.
  • വാക്കുകൾപോലെ തന്നെ വളരെ പ്രധാനപ്പെട്ടതാണ് നിങ്ങളുടെ ആംഗ്യങ്ങൾ. നിങ്ങളുടെ ശരീരഭാഷ, നിങ്ങളുടെ വസ്ത്രം, നിങ്ങളുടെ ശുചിത്വം നിങ്ങൾ സംസാരിക്കുന്ന രീതി തുടങ്ങിയവ. ഇങ്ങനെയുള്ള കാര്യങ്ങളൊക്കെ വളരെ ശ്രദ്ധിക്കണം.
  • വിനീതനായി ഇരിക്കുക എന്നത് വളരെ പ്രധാനപ്പെട്ടതാണ്. ആദരവോടുകൂടി പെരുമാറുക, അനുകമ്പ ഉള്ളവൻ ആയിരിക്കുക.
  • നിങ്ങൾ പറയുന്ന വാക്കുകൾ ഒന്ന് മനസ്സിലാക്കിയിട്ട് വേണം പറയുവാൻ. വികാരപരമായി ഒരിക്കലും സംസാരിക്കരുത്. വികാരവും സംസാരവുമായി ചേർന്നു പോകില്ല. നിങ്ങൾ സംസാരിക്കുന്ന സമയത്ത് വികാരങ്ങളെ മാറ്റിവെച്ചുകൊണ്ട് വിചാരമാണ് ഉണ്ടാകേണ്ടത്.
  • ഉത്സാഹഭരിതമായ വാക്കുകളാണ് ഉപയോഗിക്കേണ്ടത്. ഒരു കസ്റ്റമറെ ഉയർത്താൻ സഹായിക്കുന്ന വാക്കുകളാണ് നിങ്ങളുടെ വായിൽ നിന്ന് പുറത്തു വരേണ്ടത്.
  • നിങ്ങൾക്ക് രണ്ട് ചെവിയും ഒരു വായുമാണുള്ളത്. സംസാരിക്കുന്നതിനേക്കാൾ കൂടുതൽ കേൾക്കുകയാണ് വേണ്ടത്. കസ്റ്റമർ പറയുന്നത് കേട്ടതിനുശേഷമാണ് നിങ്ങൾ സംസാരിക്കേണ്ടത്. പലപ്പോഴും കസ്റ്റമർ പറയുന്നത് കേൾക്കാനുള്ള സമാധാനം സെയിൽസ്മാൻമാർ കാണിക്കാറില്ല. നിങ്ങൾ നിങ്ങളുടെ ആശയങ്ങൾ പറഞ്ഞുകൊണ്ടേയിരുന്നാൽ അതോടൊപ്പംതന്നെ കസ്റ്റമറും പറഞ്ഞുകൊണ്ടിരുന്നാൽ ആശയവിനിമയും ഒരിക്കലും പൂർത്തീകരിക്കാൻ സാധിക്കില്ല. അതുകൊണ്ട് കസ്റ്റമർ പറയുന്ന കാര്യം പൂർണ്ണമായും കേട്ടതിനു ശേഷം മാത്രമാണ് നിങ്ങൾ മറുപടി പറയേണ്ടത്.

സെയിൽസിനെക്കുറിച്ചുള്ള ടിപ്പുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.