- Trending Now:
കൊച്ചി: ലോകത്തിലെ തന്നെ ഏറ്റവും മികച്ച ദന്തൽ ഇംപ്ലാന്റോളജിസ്റ്റുകൾ അവരുടെ ജോലിയിൽ നേരിട്ട സങ്കീർണ്ണമായ പ്രശ്നങ്ങളും, അവയുടെ പരിഹാരങ്ങളും ചർച്ച ചെയ്തത് വഴി കേരളത്തിലേയും, ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലേയും ദന്തൽ വിദഗ്ധർക്കും, വിദ്യാർത്ഥികൾക്കും നൂതനമായ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഇംപ്ലാന്റേഷൻ നടത്താൻ കഴിയുന്നത് വഴി രാജ്യത്തെ ദന്തരോഗികൾക്ക് അമേരിക്ക, യൂറോപ്പ്, മിഡിൽ ഈസ്റ്റ് തുടങ്ങിയ രാജ്യങ്ങളിൽ നടന്നു വരുന്ന അത്യാധുനിക ചികിത്സയുടെ ഗുണം ലഭിക്കുമെന്ന് മൂന്ന് ദിവസം നീണ്ട ദന്തൽ എക്പോ വിലയിരുത്തി. ദന്തൽ ചികിത്സ മേഖലയിൽ പ്രധാനമായും, അമേരിക്കയും, യൂറോപ്പുമാണ് കൂടുതൽ കണ്ട് പിടിത്തങ്ങൾ നടത്തുക. രണ്ട് സ്ഥലത്തും രണ്ട് രീതിയിലുള്ള ചികിത്സ സമ്പ്രദായമാണ് പിൻതുടരുന്നത്. എസ്പോയിൽ ഈ രണ്ട് സ്ഥലത്തേയും വിദഗ്ധർ അറിവുകൾ പങ്ക് വെച്ചതോടെ ഇന്ത്യയിലും ലോകോത്തര ചികിത്സ സമ്പ്രദായം പിൻതുടരാനാകും.
ദന്തിസ്റ്റുകൾക്കും വിദ്യാർത്ഥികൾക്കും അവരുടെ പഠനകാലത്ത് കിട്ടാത്ത പുതിയ അറിവുകളാണ് മൂന്ന് ദിവസത്തെ വേൾഡ് ഇംപ്ലാന്റ് എക്സ്പോയിലൂടെ ലഭിച്ചത്. അത് കൊണ്ട് അവരുടെ കരിയറിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ എക്പോയിലൂടെ കഴിയുമെന്നും വേൾഡ് ഇംപ്ലാന്റ് എക്സ്പോ ചെയർമാനും യു.എസ്.എയിലെ മാലോ സ്മൈൽ ഡയറക്ടറും റട്ട്ഗെഴ്സ് യൂണിവേഴ്സിറ്റിയിലെ ക്ലിനിക്കൽ അസിസ്റ്റന്റ് പ്രൊഫസറുമായ ഡോ.ശങ്കർ അയ്യർ പറഞ്ഞു.
സ്മൈൽ യുഎസ്എ സിഒഒ ബാലാജി സുബ്രമണ്യം, സ്മൈൽ ഡിസൈൻ എക്സിക്യൂട്ടീവ് ഡയറക്ടർ അർലീൻ ഫെർണാണ്ടസ്, ഡെന്റിസ്റ്റ് ചാനലിന്റെ സിഒഒ അബൂബക്കർ സിദ്ദിഖ്, എക്സ്പോ മാർക്കറ്റിംഗ് ഡയറക്ടറും ദന്തിസ്റ്റ് ചാനൽ സിഇഓയുമായ മെൽവിൻ മെഡോൺക, സയന്റിഫിക്ക് ചെയർ അഥിതി നന്ദ, എക്സ്പോ ചെയർമാനും യു.എസ്.എയിലെ മാലോ സ്മൈൽ ഡയറക്ടറും റട്ട്ഗെഴ്സ് യൂണിവേഴ്സിറ്റിയിലെ ക്ലിനിക്കൽ അസിസ്റ്റന്റ് പ്രൊഫസറുമായ ഡോ.ശങ്കർ അയ്യർ, ചീഫ് പേട്രോൺ ഡോ മഹേഷ് വർമ്മ, ഡോ ഹർദീക് പട്ടേൽ, ഡോ എൻ ചന്ദ്രശേഖർ, ഡോ അക്ഷയ് കുമാരസ്വാമി, ഡോ അമൻ ബുള്ളർ എന്നിവർ (ഇടത്ത് നിന്ന്)
വൈദ്യശാസ്ത്രത്തിലെ എല്ലാ മേഖലയിലും ഉള്ളത് പോലെ ചികിത്സാ രീതികളിലെ പരാജയങ്ങൾ ദന്തൽ മേഖലയിലും ഉണ്ടാകും. എന്നാൽ അവയെ എങ്ങനെ വിജയകരമായി മാറ്റമെന്ന് ചർച്ച ചെയ്യുകയും നാല്പതോളം ലോക പ്രശസ്ത ഇംപ്ലാന്റോളജിസ്റ്റുകൾ ഈയൊരു വിഷയത്തിൽ മാത്രം മൂന്ന് ദിവസം സെഷനുകൾ കൈകാര്യം ചെയ്തത് ലോകത്തെ മറ്റൊരിടത്തും നടന്നിട്ടില്ലാത്ത കാര്യമാണെന്ന് എക്സ്പോ മാർക്കറ്റിംഗ് ഡയറക്ടറും ദന്തിസ്റ്റ് ചാനൽ സിഇഓയുമായ മെൽവിൻ മെഡോൺക പറഞ്ഞു. കേരളത്തിൽ ആദ്യമായി സംഘടിപ്പിച്ച എക്സ്പോ ഈ മേഖലയിലെ വിദഗ്ധർ, അധ്യാപകർ, പ്രൊഫഷണലുകൾ, വിദ്യാർഥികൾ എന്നിവരുടെ പങ്കാളിത്തം കൊണ്ട് സമ്പന്നമായിരുന്നുവെന്നും കേരളത്തിലെ മികച്ച ദന്തഡോക്ടർമാരെയും അവരുടെ രീതികളും അടുത്തറിയാൻ എക്സ്പോ സഹായിച്ചുവെന്നും ഡെന്റിസ്റ്റ് ചാനലിന്റെ സിഒഒ അബൂബക്കർ സിദ്ദിഖ് പറഞ്ഞു.
ദന്തിസ്റ്റ് ചാനൽ സംഘടിപ്പിച്ച എക്സ്പോ സ്മൈൽ യുഎസ്എ അക്കാദമി, എഡിഎ സിഇആർപി യുഎസ്എ, പേസ് അക്കാദമി യുഎസ്എ, റോസ്മാൻ യൂണിവേഴ്സിറ്റി യുഎസ്എ, എൽഇസെഡ്കെ എഫ്എഫ്എസ് ജർമ്മനി എന്നിവരുടെ സഹകരണത്തോടെയാണ് നടത്തിയത്. മൂന്ന് ദിവസത്തെ എക്സ്പോയിൽ ഏഴോളം രാജ്യങ്ങളിൽ നിന്നുള്ള നാല്പതിലധികം വിദഗ്ദർ സെഷനുകൾ നയിക്കുകയും അഞ്ഞൂറിലധികം പ്രൊഫഷണലുകളും വിദ്യാർത്ഥികളും പങ്കെടുക്കുകയുംചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.