- Trending Now:
രാജ്യത്ത് ഇന്ധന വിലയും അവശ്യവസ്തുക്കളുടെ വിലക്കയറ്റവും പ്രതിസന്ധി സൃഷ്ടിക്കുന്നതിനിടയിലാണ് കല്‍ക്കരി ക്ഷാമം മറ്റൊരാഘാതം ഏല്‍പ്പിച്ചത്.ഇപ്പോഴിതാ ഇന്ത്യയുടെ നട്ടെല്ല് തകര്‍ക്കാന്‍ രാസവള ക്ഷാമം രൂക്ഷമാകുന്നതായി റിപ്പോര്‍ട്ട്.
ഹോം മെയ്ഡിന് ആവശ്യക്കാര്‍ ഏറും; വളരെ കുറഞ്ഞ മുതല്‍ മുടക്കില്‍ മധുരമുള്ള വരുമാനം നേടാം
... Read More
റഷ്യയും യുക്രൈനുമായി നടക്കുന്ന യുദ്ധം കാരണം ഫോസ്‌ഫോറിക് ആസിഡ്,റോക്ക് ഫോസ്‌ഫോറ്റ്,അമോണിയ തുടങ്ങിയ രാസവസ്തുക്കളുടെ ലഭ്യത കുറഞ്ഞതാണ് യൂറിയ അല്ലാത്ത വളങ്ങളുടെ നിര്‍മ്മാണത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.പൊതുമേഖല സ്ഥാപനമായ ഗുജറാത്ത് സ്റ്റേറ്റ് ഫെര്‍ട്ടിലൈസേഴ്‌സ് ആന്റ് കെമിക്കല്‍സ് പ്രധാനപ്പെട്ട വളമായി ഡൈ അമോണിയം ഫോസ്‌ഫേറ്റ് ഉത്പാദിപ്പിക്കുന്ന മൂന്ന് യൂണിറ്റുകള്‍ കഴിഞ്ഞ മൂന്ന് മാസമായി അടച്ചിട്ടിരിക്കുകയാണ്.രാസവളങ്ങള്‍ നിര്‍മ്മിക്കാനുള്ള അസംസ്‌കൃത വസ്തുക്കള്‍ പ്രധാനമായും റഷ്യ,യുക്രെയ്ന്‍,ബെലാറൂസ് തുടങ്ങിയ രാജ്യങ്ങളില് നിന്നാണ് ഇറക്കുമതി ചെയ്യുന്നത്.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ അസംസ്‌കൃത വസ്തുക്കളുടെ വിലയില്‍ 100 ശതമാനത്തില്‍ അധികം വര്‍ദ്ധനവ് ഉണ്ടായതിട്ടുണ്ട്.കണക്കുകള്‍ പരിശോധിച്ചാല്‍ രാജ്യത്ത് ഒരു വര്‍ഷം ഡിഎപി 10 ദശലക്ഷം ടണ്‍വരെ ആവശ്യമുണ്ട്.ഒരു ലക്ഷം ടണ്‍ വരെ നൈട്രജന്‍,ഫോസ്ഫറസ്,പൊട്ടാഷ്,സള്‍ഫര്‍ എന്നിവയും ചെലവാകുന്നുണ്ട്.കൃഷിക്കായി മാത്രം ഒരു വര്‍ഷം 35 ദശലക്ഷം ടണ്ണാണ് ചെലവാകുന്നത്.അതില്‍ 25 ടണ്‍ വരെ ആഭ്യന്തര ഉത്പാദനം വഴി ശേഖരിക്കാന്‍ സാധിക്കുന്നുണ്ട്.
വളപ്രയോഗം വേണ്ടേ വേണ്ട....മണ്ണിന് അനുയോജ്യമായി പ്രകൃതി കൃഷി ചെയ്യാം
... Read More
മറ്റ് വളങ്ങള്‍ ഇറക്കുമതി ചെയ്യുകയോ,അസംസ്‌കൃത വസ്തുക്കള്‍ ഇറക്കുമതി ചെയ്ത് ഇന്ത്യയില്‍ ഉത്പാദിപ്പിക്കുകയോ ആണ് ചെയ്യുന്നത്.വര്‍ദ്ധിച്ച ഉത്പാദന ചെലവും രാസവളങ്ങളുടെ ഇറക്കുമതി വിലയും കേന്ദ്രസര്‍ക്കാരിന്റെ രാസവള സബ്‌സിഡി 2022-2023ല്‍ കുത്തനെ ഉയര്‍ത്തുമെന്നാണ് വിദഗ്ധരുടെ പക്ഷം.
പന്നിവളര്‍ത്തല്‍ കര്‍ഷകര്‍ക്ക് 95 ശതമാനം സബ്സിഡിയോ ?
... Read More
ബജറ്റില്‍ നീക്കിവെച്ചിരിക്കുന്ന 1.05 ലക്ഷം കോടി രൂപയില്‍ നിന്ന് യഥാര്‍ത്ഥ ചെലവ് 1.65 ലക്ഷം കോടിയാകുമെന്നാണ് വിലയിരുത്തല്‍.രാസവളങ്ങളുടെ ഡിമാന്റ് 3 ശതമാനത്തോളം വര്‍ദ്ധിച്ചേക്കാം.അസംസ്‌കൃത വസ്തുക്കളുടെ വില താഴാതെ വരുന്ന സാഹചര്യത്തില്‍ സബ്‌സിഡി ചെലവ് ഏകദേശം 1.9 ലക്ഷം കോടി രൂപയായി ഉയരാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.