Sections

ഹോം മെയ്ഡിന് ആവശ്യക്കാര്‍ ഏറും; വളരെ കുറഞ്ഞ മുതല്‍ മുടക്കില്‍ മധുരമുള്ള വരുമാനം നേടാം

Saturday, Nov 06, 2021
Reported By admin
chocolate

കുടുംബസംരംഭമായി 20,000  രൂപയില്‍ താഴെ മുതല്‍ മുടക്കില്‍ ആരംഭിക്കാവുന്ന വിപണിയില്‍ വലിയ സ്വീകാര്യതയുള്ള ഒരു ഉല്പന്നമാണ് ഹോംമെയ്ഡ്  ചോക്ലേറ്റ്

 

ചോക്ലേറ്റ് ഇഷ്ടമില്ലാത്തവരായി ആരാ ഉണ്ടാകുക അല്ലെ ?.പല രുചിയിലും ഫ്‌ളേവറിലും ചോക്ലേറ്റ് ഇന്ന് വിപണികളില്‍ ലഭ്യമാണ്.എന്നിരുന്നാലും വീടുകളില്‍ തയ്യാറാക്കുന്ന ഹോം മെയ്ഡ് ചോക്ലേറ്റിനു പോലും ഇന്ന് വലിയ വിപണി സാധ്യതകളും ആവശ്യക്കാരും ഉണ്ട്.എന്ത് കൊണ്ട് ഇതൊരു മികച്ച ബിസിനസ് ആക്കി മാറ്റിക്കൂടാ?

കുടുംബസംരംഭമായി 25,000  രൂപയില്‍ താഴെ മുതല്‍ മുടക്കില്‍ ആരംഭിക്കാവുന്ന വിപണിയില്‍ വലിയ സ്വീകാര്യതയുള്ള ഒരു ഉല്പന്നമാണ് ഹോംമെയ്ഡ്  ചോക്ലേറ്റ് ഒരു ദിവസത്തെ പരീശീലനം നേടിയാല്‍ താല്‍പര്യമുള്ള ആര്‍ക്കും ഈ വ്യവസായത്തിലേക്ക് കടന്നുവരാവുന്നതുമാണ്.

ചെറുകിട സംരംഭകര്‍  ചോക്ലേറ്റ് ബാറുകള്‍ വാങ്ങി മോള്‍ഡ് ചെയ്ത് പായ്ക്ക് ചെയ്ത് വില്‍ക്കുന്നതാണ് ഉത്തമം. മില്‍ക്ക് ചോക്ലേറ്റ് ,വൈറ്റ് ചോക്ലേറ്റ് ,ഡാര്‍ക്ക് ചോക്ലേറ്റ് എന്നിവ മെല്‍റ്റിങ് മെഷിനില്‍ വെച്ച് 60 ഡിഗ്രി സെല്‍ഷ്യസില്‍ ചൂടാക്കുന്‌പോള്‍ ചോക്ലേറ്റുകള്‍ ഉരുകി തുടങ്ങും.ഈ ചോക്ലേറ്റുകള്‍ ആവശ്യമായ അളവില്‍ മോള്‍ഡുകളില്‍ നിറച്ചതിന് ശേഷം ചൂടാറിക്കഴിഞ്ഞ് രണ്ടു മണിക്കൂര്‍ ഫ്രിഡ്ജില്‍ വെച്ച് തണുപ്പിക്കുക .ശേഷം മോള്‍ഡില്‍ നിന്ന് ഇളക്കിയെടുത്ത് മെറ്റലൈസ്ഡ് പായ്ക്കിംഗ് മെറ്റീരിയലുകള്‍ ഉപയോഗിച്ച് പായ്ക്ക് ചെയാം.

ചോക്ലേറ്റിനുള്ളില്‍ കോക്കനട്ട് ചിപ്സ് നിറച്ച് നിര്‍മ്മിക്കുന്നതിന് ആസ്വാദ്യത കൂടുതലാണ് . കാഷ്യുനട്ട് ,പീനട്ട്  തുടങ്ങിയവ നിറച്ചും  ചോക്ലേറ്റ്  നിര്‍മ്മിക്കാം. ഇത്തരം ഫില്ലിംഗുകള്‍ നടത്തിയ ചോക്ലേറ്റുകള്‍ക്ക് ആസ്വാദ്യത കൂടുതലാണ്. ചോക്ലേറ്റുകളും മിക്സ് ചെയ്ത് കിറ്റ് കാറ്റ് മോഡലിലുള്ള നിര്‍മ്മാണവും നടത്താവുന്നതാണ് . ഇന്‍സ്റ്റന്റ് കോഫീ പൗഡറുകളും മില്‍ക്ക് പൗഡറും ചേര്‍ത്ത് രുചി വര്‍ധിപ്പിക്കാവുന്നതുമാണ് . കൂടാതെ വാനില ,ഓറഞ്ച്  അടക്കം വിവിധ ഫ്ളേവറുകളും ഉപയോഗിച്ച് വ്യത്യസ്ത രുചികള്‍ പരീക്ഷിക്കാവുന്നതുമാണ് 


ബേക്കറികള്‍ ,സൂപ്പര്‍ മാര്‍ക്കറ്റുകള്‍,റെസ്റ്റോറന്റുകള്‍ ,ജ്യുസ് പാര്‍ലറുകള്‍ തുടങ്ങിയ വില്പന ശാലകളിലെല്ലാം ചോക്ലേറ്റ്  വില്പന നടത്താം.നേരിട്ട് മാര്‍ക്കറ്റ് ചെയുന്ന രീതിയാണ് നല്ലത് . വിവാഹങ്ങള്‍, ജന്മദിനാഘോഷം മറ്റ് ആഘോഷങ്ങള്‍ക്കൊക്കെ ചെറിയ കണ്ടെയ്‌നറുകളില്‍ ചോക്ലേറ്റ് നല്‍കാം.കൂടാതെ പായ്ക്കറ്റുകളില്‍ നിറച്ച്  ഗിഫ്റ്റ്  പായ്ക്കറ്റുകളായും വിപണി കണ്ടെത്താം. 


മെറ്റലൈസ്ഡ് റാപ്പറുകള്‍ പ്രൈമറി പായ്ക്കിംഗിനായി ഉപയോഗിക്കാം. ഈ റാപ്പറുകളില്‍ ബ്രാന്‍ഡ് നെയിമോ പ്രിന്റ് ചെയ്യിക്കുന്നത് ഉല്‍പന്നത്തിന്റെ ബ്രാന്‍ഡിംഗിനെ സഹായിക്കും. ഫുഡ് ട്രേഡ് കണ്ടെയ്‌നറുകളില്‍ ലേബല്‍ ചെയ്ത് ഫാമിലി, ഗിഫ്റ്റ് പായ്ക്കറ്റുകള്‍ തയാറാക്കാം.ഉപഭോകതാക്കളില്‍ നിന്നും ലഭിക്കുന്ന ഓര്‍ഡറുകള്‍ അനുസരിച്ച് വ്യത്യസ്ഥ പായ്ക്കിംഗ് രീതികളും വ്യത്യസ്ഥ അളവുകളും സ്വീകരിക്കാവുന്നതാണ് .കുട്ടികളും മുതിര്‍ന്നവരും ഒരുപോലെ ഉപയോഗിക്കുമെന്നതിനാല്‍ ചോക്ലേറ്റ് നിര്‍മ്മാണം ഒരിക്കലും നഷ്ടത്തിലാകില്ല.

മെല്‍റ്റിംഗ് മെഷീനിന് ഏകദേശം 3000 രൂപയോളം ചെലവു വരും ആവശ്യമുള്ള ചില മോള്‍ഡുകള്‍ എല്ലാം കൂടി 1000 രൂപയ്ക്ക് താഴെ വിലവരുന്നുള്ളു.പിന്നെ ഒരു ചെറിയ ഫ്രിഡ്ജും മാത്രം മതിയാകും പായ്ക്കിംഗ് ശ്രദ്ധിക്കുന്നെങ്കില്‍ പിന്നെ അതിന്റെ ചാര്‍ജ്ജും കൂടി എങ്ങനെ പോയാല്‍ 20000 രൂപയ്ക്ക് താഴെ മാത്രമെ ഈ ബിസിനസില്‍ മുതല്‍ മുടക്ക് വരുന്നുള്ളു.

വലിയ അളവില്‍ മാര്‍ക്കറ്റ് പിടിക്കാന്‍ സാധിച്ചാല്‍ ചോക്ലേറ്റ് നിര്‍്മ്മിച്ച് വില്‍പ്പന നടത്തുമ്പോള്‍ ഏകദേശം 50000 രൂപയ്ക്കു മുകളില്‍ ലാഭം നേടാന്‍ സാധിക്കും.ഫുഡ് സേഫ്റ്റി സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റിയുടെ രജിസ്‌ട്രേഷനും ഹെല്‍ത്ത് ഫിറ്റ്‌നസും നേടേണ്ടതുണ്ട്.

 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.