- Trending Now:
രാജ്യത്ത് പന്നിവളര്‍ത്തല്‍ കര്‍ഷകര്‍ക്ക് ആശ്വാസമേകാന്‍ സര്‍ക്കാര്‍ അവതരിപ്പിച്ച പദ്ധതിയാണ് ഗ്രാമീണ പന്നി വികസന് പദ്ധതി.കേന്ദ്രസര്‍ക്കാരിന്റെ 90 ശതമാനം വിഹിതവും സംസ്ഥാന സര്‍ക്കാരിന്റെ 5 ശതമാനം വിഹിതവുമുള്ള കേന്ദ്രാവിഷ്‌കൃത പദ്ധതിയാണ് ഇത്.അതായത്, പന്നി വളര്‍ത്തുന്നവര്‍ക്ക് ഉപജീവനമാര്‍ഗം കണ്ടെത്തുന്നതിനുള്ള പദ്ധതി അധികൃതര്‍ അവതരിപ്പിക്കുന്നുണ്ട്. ഇതുപ്രകാരം, അത്യുത്പാദനശേഷിയുള്ള മൂന്ന് പെണ്‍ പന്നികളുടെയും ഒരു ആണ്‍ പന്നിയുടെയും പന്നി യൂണിറ്റുകള്‍ 95 ശതമാനം സബ്സിഡിയില്‍ നല്‍കുന്നു. ഇതിലൂടെ ഗുണഭോക്താവിന് ചെലവിന്റെ വെറും 5 ശതമാനം മാത്രം വഹിച്ചാല്‍ മതിയെന്നതാണ് ആനുകൂല്യം.
MSMEകള്‍ കാര്‍ഷിക മേഖലിയലും; കര്‍ഷകരെ സഹായിക്കാന്‍ ?... Read More
സംസ്ഥാനത്തെ ഭൂരഹിതരും ചെറുകിട നാമമാത്ര കര്‍ഷകരും, എല്ലാ വിഭാഗത്തില്‍പ്പെട്ടവര്‍ക്കും പദ്ധതിയുടെ ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ അര്‍ഹതയുണ്ട്.ഹിമാചല്‍ പ്രദേശ് സര്‍ക്കാരാണ് സംസ്ഥാനത്തെ പന്നി വളര്‍ത്തല്‍ കര്‍ഷകര്‍ക്കായി ഗ്രാമീണ പന്നി- വികസന പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള ബിപിഎല്‍ കുടുംബങ്ങളിലെ കര്‍ഷകര്‍, തൊഴില്‍രഹിതരായ പട്ടികജാതി, പട്ടികവര്‍ഗം വിഭാഗങ്ങളില്‍ ഉള്ളവര്‍, സ്ത്രീകള്‍ എന്നിവര്‍ക്ക് മുന്‍ഗണന ലഭിക്കുന്നു.കുറഞ്ഞത് 30 ശതമാനം ഗുണഭോക്താക്കളും സ്ത്രീകളായിരിക്കും എന്നതാണ് ഇതിന്റെ ഏറ്റവും പ്രധാന സവിശേഷത. കൂടാതെ, ഗവണ്‍മെന്റ് മേഖലയില്‍ അംഗത്വമില്ലാത്ത കുടുംബങ്ങള്‍ക്കും എംജിഎന്‍ആര്‍ഇജിഎയുടെ കീഴില്‍ സ്വന്തമായി പന്നി ഷെഡ് നിര്‍മിച്ചിട്ടുള്ള വ്യക്തികള്‍ക്കും കര്‍ഷകര്‍ക്കും മുന്‍ഗണന നല്‍കും.
പദ്ധതി പ്രകാരം അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് പന്നി യൂണിറ്റുകള്‍ ക്രമീകരിച്ച് നല്‍കുന്നു. യോഗ്യരായ കര്‍ഷകര്‍ക്ക് വെറ്ററിനറി ഓഫീസര്‍മാര്‍ മുഖേന അവരുടെ ആവശ്യം സമര്‍പ്പിക്കാം. ആദ്യം അപേക്ഷ സമര്‍പ്പിക്കുന്നവര്‍ക്ക് മുന്‍ഗണന ലഭിക്കുന്ന അടിസ്ഥാനത്തിലാണ് ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നത്.
പരമ്പരാഗത വ്യവസായങ്ങള്‍ വളരാന്‍ 5 കോടി വരെ ; പുനരുജ്ജീവിപ്പിക്കാന്‍ SFURTI പദ്ധതി
... Read More
നമ്മുടെ നാട്ടിലും വിദേശത്തും ആവശ്യക്കാര്‍ ഏറെയുള്ള ലാഭകരമായ കൃഷിയാണ് പന്നി വളര്‍ത്തല്‍ എന്ന് പറയാം. കൂടാതെ, പന്നിയുടെ തോല്‍, കൊഴുപ്പ്, മുടി, എല്ലുകള്‍ എന്നിവ ആഡംബര വസ്തുക്കളുടെ നിര്‍മാണത്തിനും ഉപയോഗിക്കുന്നു.ഇതു കൂടാതെ, ദേശീയ കന്നുകാലി മിഷന്‍ 2021- 22 പദ്ധതി പ്രകാരം കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തൊട്ടാകെയുള്ള കന്നുകാലി വളര്‍ത്തല്‍ കര്‍ഷകര്‍ക്കായി ധനസഹായവും സബ്‌സിഡിയും നല്‍കുന്നുണ്ട്. ഗ്രാമീണ പന്നി വളര്‍ത്തല്‍ മേഖലയില്‍ ഉള്ളവഡക്ക് 50 % വരെ തിരികി അവസാനിച്ച മൂലധന സബ്‌സിഡി ഇതുവഴി ലഭിക്കും.
story highights: Govt. is Providing 95% Subsidy for Pig Rearing under this Scheme. pig breeders would be provided with pig units of three high-yielding young female pigs and one male pig at 95 per cent subsidy and the beneficiary would bear only five per cent of the cost.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.