- Trending Now:
ലോകകപ്പിൽ മികച്ച പ്രകടനം നടത്തിയ നിരവധി താരങ്ങൾ ഉണ്ട്. ഇവരുടെയെല്ലാം വിപണി മൂല്യം കുത്തനെ ഉയർന്നിരിക്കുകയാണ്. ഫ്രാൻസിന്റെ സൂപ്പർ സ്ട്രൈക്കർ കിലിയൻ എംബാപെയാണ് ഇതിൽ മുന്നിൽ നിൽക്കുന്നത്. ഈ ലോകകപ്പിന്റെ പ്രിയപ്പെട്ട ടീമായി മാറിയ മൊറോക്കൻ താരങ്ങളുടെ വിപണി മൂല്യത്തിലും വർധനയുണ്ടായി.
ലോകകപ്പിനു ശേഷം മികച്ച പ്രകടനം പുറത്തെടുത്ത താരങ്ങളുടെ വിപണി മൂല്യം കുത്തനെ ഉയർന്നു. ഇത്തരത്തിൽ വിപണി മൂല്യം വർധിച്ച 10 താരങ്ങളുടെ പട്ടിക പുറത്തു വന്നു. ഫ്രാൻസിന്റെ സ്ട്രൈക്കർ കിലിയൻ എംബാപെയാണ് മികച്ച നേട്ടമുണ്ടാക്കിയത്. ലോകകപ്പ് ഫൈനലിലടക്കം മികച്ച പ്രകടനമാണ് താരം നടത്തിയത്. നിലവിലെ സൂപ്പർ താരങ്ങൾ മുതൽ പുതുമുഖങ്ങൾ വരെ ഇത്തരത്തിൽ മാർക്കറ്റ് വാല്യു ഉയർത്തിയവരിൽ ഉൾപ്പെടുന്നു. ഇവിടെ ഏറ്റവും ശ്രദ്ധേയമായത്, ലോകഫുട്ബോളിൽ അധികമൊന്നും ശ്രദ്ധിക്കപ്പെടാതിരുന്ന മൊറോക്കൻ താരങ്ങളുടെ വിപണി മൂല്യത്തിലും വലിയ വർധനയുണ്ടെന്നതാണ്.
ഒടിടിയിലും വരുന്നു പുകയില വിരുദ്ധ മുന്നറിയിപ്പ് ... Read More
ലോകകപ്പിലെ മികച്ച പ്രകടനത്തോടെ മാർക്കറ്റ വാല്യു വർധിപ്പിച്ചവരിൽ ഏറ്റവും മുന്നിലുള്ളത് ഫ്രാൻസിന്റെ കിലിയൻ എംബാപെയാണ്. ഏകദേശം 20 മില്യൺ യൂറോയാണ് അദ്ദേഹത്തിന്റെ വർധിച്ച മാർക്കറ്റ് വാല്യു എന്ന് റിപ്പോർട്ടുകൾ പറയുന്നു.
ലോകഫുട്ബോളിൽ മൊറോക്കോ എന്ന രാജ്യം പോരാട്ട വീര്യത്തിലൂടെ പുതിയ ചരിത്രമെഴുതിയ ലോകകപ്പാണ് കഴിഞ്ഞു പോയത്. ഇതേ തുടർന്ന് സൂപ്പർ താരങ്ങളോടൊപ്പം മൊറോക്കൻ കളിക്കാരുടെയും മാർക്കറ്റ് വാല്യു കുതിച്ചുയർന്നു. മൊറോക്കോയുടെ സോഫിയാൻ അംബ്രബാത് 15 മില്യൺ യൂറോയോളം മാർക്കറ്റ് വാല്യു വർധിപ്പിച്ചു. മൊറോക്കോയുടെ തന്നെ ഒനാഹിക്ക് ഏകദേശം 11.5 മില്യൺ യൂറോ വിപണി മൂല്യമാണ് വർധിച്ചത്.
എംബാപെയോടൊപ്പം തന്നെ അർജന്റീനയുടെ യുവതാരം എൻസോ ഫെർണാണ്ടസിനും ഏകദേശം 20 മില്യൺ യൂറോ വിപണി മൂല്യം വർധിച്ചിട്ടുണ്ട്. അർജന്റീനയുടെ തന്നെ സൂപ്പർതാരം ജൂലിയൻ അൽവാരസിന് ഏകദേശം 18 മില്യൺ യൂറോയുടെ വിപണി മൂല്യമാണ് വർധിച്ചത്.
രാഷ്ട്രീയ പരസ്യങ്ങൾക്കുള്ള നിരോധനത്തിൽ അയവ് വരുത്താനൊരുങ്ങി ട്വിറ്റർ... Read More
ക്രൊയേഷ്യയുടെ ഗ്വാർഡിയോള, ഹോളണ്ടിന്റെ കോഡി ഗാക്പോ, ഇംഗ്ലണ്ടിന്റെ ബുക്കായോ സാക്ക, ജൂഡ് ബെല്ലിങ്ഹാം എന്നിവർ ഏകദേശം 10 മില്യൺ യൂറോ വീതവും മാർക്കറ്റ് വാല്യു ഉയർത്തി. ഫ്രാൻസിന്റെ ടച്ചോം ഏകദേശം 9 മില്യൺ യൂറോയുടെ വിപണി മൂല്യം വർധിപ്പിച്ചു.
ഫിഫ ലോകകപ്പ് അവസാനിച്ചതോടെ ഇനി ലീഗ് മത്സരങ്ങളുടെ സീസണാണ്. ലോകകപ്പിൽ മികച്ച പ്രകടനം പുറത്തെടുത്തവരെ നോട്ടമിട്ട ക്ലബ്ബുകൾ അവരെ നേടാനുള്ള ശ്രമങ്ങൾക്കും തുടക്കമിട്ടു കഴിഞ്ഞു. ഇത്തരത്തിൽ മികച്ച താരങ്ങൾക്കു വേണ്ടി കോടിക്കണക്കിനു രൂപ മുടക്കാൻ ക്ലബ്ബുകൾ തയ്യാറായിരിക്കുന്ന സമയാണിത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.