Sections

ഒടിടിയിലും വരുന്നു പുകയില വിരുദ്ധ മുന്നറിയിപ്പ് 

Wednesday, Jan 04, 2023
Reported By admin
ott

ഇത്തരം സന്ദേശം ഒടിടി പ്ലാറ്റ്ഫോമുകളിലും നിർബന്ധമാക്കണമെന്ന നിർദ്ദേശമാണ്


തീയറ്ററുകളിലും ടിവിയിലും പ്രദർശിപ്പിക്കുന്ന സിനിമകളിൽ കാണുന്നതുപോലെ പുകയില വിരുദ്ധ മുന്നറിയിപ്പ് സന്ദേശങ്ങൾ ഒടിടി പ്ലാറ്റ്ഫോമുകളിലും നിർബന്ധമാക്കുന്നതിന് കേന്ദ്രസർക്കാർ. ഇതിനായി നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം, ഹോട്ട്സ്റ്റാർ തുടങ്ങിയ ഒടിടി പ്ലാറ്റ്ഫോമുകൾക്ക് അറിയിപ്പ് നൽകുന്നതിന് ആരോഗ്യ മന്ത്രാലയം, ഇൻഫർമേഷൻ & ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അഭിപ്രായമാരാഞ്ഞു.

തീയറ്ററുകളിലും ടെലിവിഷൻ ചാനലുകളിലും പ്രദർശിപ്പിക്കുന്ന എല്ലാ സിനിമകളിലും പ്രോഗ്രാമുകളിലും പുകയില ഉൽപന്നങ്ങൾ പ്രദർശിപ്പിക്കുന്ന സമയത്തോ സിനിമയിലും ടെലിവിഷൻ പ്രോഗ്രാമിലും പുകയില ഉൽപന്നങ്ങൾ ഉപയോഗിക്കുന്ന സമയത്തും സ്ക്രീനിന്റെ അടിയിൽ ഒരു സന്ദേശമായി പുകയില വിരുദ്ധ ആരോഗ്യ മുന്നറിയിപ്പ് പ്രദർശിപ്പിക്കേണ്ടതാണ്.

സിനിമകളുടെയും ടെലിവിഷൻ പരിപാടികളുടെയും തുടക്കത്തിലും മധ്യത്തിലും കുറഞ്ഞത് മുപ്പത് സെക്കൻഡ് ദൈർഘ്യമുള്ള പുകയില വിരുദ്ധ പരസ്യവും അവർ പ്രദർശിപ്പിക്കേണ്ടതുണ്ട്. ഇത്തരം സന്ദേശം ഒടിടി പ്ലാറ്റ്ഫോമുകളിലും നിർബന്ധമാക്കണമെന്ന നിർദ്ദേശമാണ് ആരോഗ്യമന്ത്രാലയം മുന്നോട്ട് വയ്ക്കുന്നത്.

അതേസമയം സിനിമാ തിയറ്ററുകൾക്കും മൾട്ടിപ്ലക്സുകൾക്കും പുറത്തുനിന്നുള്ള ഭക്ഷണം നിരോധിക്കാൻ അവകാശമുണ്ടെന്ന് സുപ്രീം കോടതി വ്യക്തമാക്കി. സിനിമാ തിയേറ്ററുകൾ ഉടമകളുടെ സ്വകാര്യ സ്വത്തായതിനാൽ എന്ത് കൊണ്ടുപോകണമെന്ന് തീരുമാനിക്കാനുള്ള അവകാശം തിയറ്റർ ഉടമകൾക്ക് ഉണ്ട്.

കുട്ടികൾക്ക് ഭക്ഷണം കൊണ്ടുവരാനും സന്ദർശകർക്ക് സൗജന്യ കുടിവെള്ളം നൽകാനും തിയേറ്റർ ഉടമകൾ മാതാപിതാക്കളെ അനുവദിക്കണം. എന്നാൽ തിയേറ്റർ ഉടമകൾക്ക് ഹാളുകൾക്ക് പുറത്തുനിന്നുള്ള ഭക്ഷണപാനീയങ്ങൾ നിരോധിക്കാൻ അവകാശമുണ്ടെന്ന് സുപ്രീം കോടതി പറഞ്ഞു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.