Sections

മുന്നറിയിപ്പ്; ഉപയോഗിക്കാത്ത അക്കൗണ്ടുകൾ ഡിലീറ്റ് ചെയ്യുമെന്ന് ഗൂഗിൾ 

Tuesday, Aug 01, 2023
Reported By admin
google

ഇത് വ്യക്തികളുടെ സ്വകാര്യ വിവരങ്ങൾ ചോർത്താനുള്ള സാധ്യതയും വർധിപ്പിക്കുന്നു


കഴിഞ്ഞ കുറെ നാളുകളായി ഉപയോഗിക്കാതിരിക്കുന്ന അക്കൗണ്ടുകൾ ഡിസംബർ 31 മുതൽ ഡിലീറ്റ് ചെയ്ത് തുടങ്ങുമെന്ന് ടെക് ഭീമൻ ഗൂഗിൾ. കഴിഞ്ഞ രണ്ടുവർഷത്തിനിടെ ഗൂഗിളിൽ ഒരു തവണ പോലും സൈൻ അപ്പ് ചെയ്യാത്തവരുടെ അക്കൗണ്ടുകളാണ് ഡിലീറ്റ് ചെയ്യുക. സുരക്ഷയുടെ ഭാഗമായാണ് അക്കൗണ്ടുകൾ ഡിലീറ്റ് ചെയ്യാൻ പോകുന്നതെന്നാണ് ഗൂഗിളിന്റെ വിശദീകരണം.

കുറെ നാൾ അക്കൗണ്ട് ഉപയോഗിക്കാതിരുന്നാൽ ദുരുപയോഗത്തിനുള്ള സാധ്യത കൂടുതലാണ്. ഇത് ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് ഗൂഗിൾ പ്രൊഡക്ട് മാനേജ്മെന്റ് വൈസ് പ്രസിഡന്റ് റൂത്ത് ക്രിചെലി പറഞ്ഞു.ഇതുകൂടാതെ ഇത്തരം അക്കൗണ്ടുകൾ സുരക്ഷയുടെ ഭാഗമായുള്ള ടു ഫാക്ടർ ഓതന്റിക്കേഷന് വിധേയമാക്കാനുള്ള സാധ്യതയും കുറവാണ്. ഇത് വ്യക്തികളുടെ സ്വകാര്യ വിവരങ്ങൾ ചോർത്താനുള്ള സാധ്യതയും വർധിപ്പിക്കുന്നു. ഇതെല്ലാം കണക്കിലെടുത്താണ് നടപടിയെന്നും വൈസ് പ്രസിഡന്റ് പറഞ്ഞു.

കഴിഞ്ഞ രണ്ടുവർഷത്തിനിടെ ഒരു തവണ പോലും ഗൂഗിളിൽ സൈൻ അപ്പ് ചെയ്തിട്ടില്ലെങ്കിൽ അത്തരം അക്കൗണ്ടുകൾ ഡിലീറ്റ് ചെയ്യുന്നവയുടെ കൂട്ടത്തിൽ ഇടംനേടും. ജി- മെയിൽ, ഡ്രൈവ്, ഫോട്ടോസ്, മീറ്റ്, കലണ്ടർ എന്നി സേവനങ്ങൾ ഭാവിയിൽ കിട്ടാതെ വരുമെന്നതിനാൽ അക്കൗണ്ടുകൾ ഡിലീറ്റ് ആകുന്നതിന് മുൻപ് ഉപയോക്താക്കളെ മുൻകൂട്ടി അറിയിക്കും. നിരവധി ഇ-മെയിലുകൾ അയച്ചും മറ്റുമാണ് ഉപയോക്താവിനെ ഇക്കാര്യം ഓർമ്മപ്പെടുത്തുക എന്നും ഗൂഗിൾ അറിയിച്ചു.

ഒരുതവണ അക്കൗണ്ട് ഡിലീറ്റ് ആയാൽ, പുതിയ അക്കൗണ്ട് തുടങ്ങുന്നതിന് ബന്ധപ്പെട്ട ജിമെയിൽ അഡ്രസ് ഉപയോഗിക്കാൻ സാധിക്കില്ല. അക്കൗണ്ട് നിലനിർത്താൻ ആഗ്രഹിക്കുന്നവർ രണ്ടുവർഷം കൂടുമ്പോൾ ലോഗിൻ ചെയ്യാൻ മറക്കരുതെന്നും ഗൂഗിൾ ഓർമ്മിപ്പിച്ചു. 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.