Sections

ഫ്ളെക്സിൽ നിന്നും ഗ്രോബാഗുമായി തദ്ദേശസ്വയം ഭരണ വകുപ്പ്

Saturday, Dec 23, 2023
Reported By Admin
Grow bag with Flex

നവകേരള സദസ്സിന്റെ ഭാഗമായി ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ സ്ഥാപിച്ച ഫ്ളക്സ് മെറ്റീരിയലുകൾ പുനരുപയോഗിച്ച് ഗ്രോബാഗുകൾ നിർമ്മിച്ച് തദ്ദേശസ്വയംഭരണ വകുപ്പ്. ഫ്ളക്സ് മെറ്റീരിയലുകൾ പുനരുപയോഗിച്ച് നിർമ്മിച്ച ഗ്രോബാഗുകളുടെ പ്രകാശനം ജില്ലാ കളക്ടർ വി.ആർ കൃഷ്ണ തേജ നിർവഹിച്ചു.

മാലിന്യമുക്ത നവകേരളം ക്യാമ്പയിന്റെ ഭാഗമായി റെഡ്യൂസ്, റീ യൂസ്, റീ സൈക്കിൾ എന്ന മാലിന്യ സംസ്കരണ ലക്ഷ്യത്തെ പ്രാവർത്തികമാക്കിക്കൊണ്ട് തദ്ദേശസ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടറുടെ കാര്യാലയവും രാഷ്ട്രീയ ഗ്രാം സ്വരാജ് അഭിയാൻ പ്രോഗ്രാം മാനേജ്മെന്റ് യൂണിറ്റും സംയുക്തമായി സംഘടിപ്പിച്ച 'ഫ്രം ഫ്ളെക്സ് ടു ഗ്രോ ബാഗ്' എന്ന പദ്ധതിയിലൂടെയാണ് ഗ്രോ ബാഗ് നിർമ്മിച്ചത്. ഫ്ളെക്സുകൾ ആർ.ജി.എസ്.എ. ബ്ലോക്ക്പ്രോഗ്രാം കോ - കോർഡിനേറ്റർമാരുടെ നേതൃത്വത്തിൽ ശേഖരിച്ച് 500 ഓളം ഗ്രോ ബാഗുകളാണ് പദ്ധതിയ്ക്ക് വേണ്ടി നിർമ്മിച്ചത്. ഗ്രോ ബാഗുകൾ പൊതുജനങ്ങൾക്ക് സൗജന്യമായി വിതരണം ചെയ്യും.

തദ്ദേശസ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടർ അരുൺ രംഗൻ, സീനിയർ സൂപ്രണ്ട് സിന്ധു, ആർ.ജി.എസ്.എ ജില്ലാ പ്രോഗ്രാം മാനേജർ വിഷ്ണു, കമ്മ്യൂണിറ്റി ഡെവലപ്പ്മെന്റ് എക്സ്പേർട്ട് ലിജ, ആർ.ജി.എസ്.എ. ബ്ലോക്ക് പ്രോഗ്രാം കോ-കോർഡിനേറ്റർമാർ എന്നിവർ സന്നിഹിതരായിരുന്നു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.