- Trending Now:
കോവിഡ് 19 മഹാമാരികാലത്ത് പല സ്ഥാപനങ്ങളിലും ജോലിക്കാരുടെ അനിയന്ത്രിതമായ കൊഴിഞ്ഞ് പോക്ക് നമുക്ക് കാണാമായിരുന്നു.രോഗം പടരുന്ന അവസരത്തിലുള്ള ഭീതിയായിരുന്നു കാരണം.നിലവില്‍ സ്ഥിതി വീണ്ടും മെച്ചപ്പെട്ടിരിക്കെ ആണ് ഒമിക്രോണ്‍ വൈറസിനെ കുറിച്ചുള്ള വാര്‍ത്തകള്‍ സംരംഭക ലോകത്ത് ആശങ്ക സൃഷ്ടിച്ചിരിക്കുന്നത്.തൊഴിലാളികള്‍ക്ക് ജീവന്‍ സുരക്ഷ ഓര്‍ത്ത് പുറത്തിറങ്ങാനും തൊഴിലിടങ്ങളിലേക്ക് എത്താനും മടി കാണിക്കുന്ന അവസ്ഥ ഇനിയും വന്നു കൂടായെന്നില്ല.കോവിഡ് അല്ലെങ്കില്‍ അതുപോലെ സമാനമായ അവസ്ഥകള്‍ വരുമ്പോള്‍ സ്ഥാപനങ്ങളില്‍ ജീവനക്കാരുടെ അഭാവം സംരംഭത്തെ അപ്പാടെ തകര്‍ത്തേക്കാം ഈ അവസരത്തില്‍ എന്താണ് സംരംഭകന്‍ ചെയ്യേണ്ടത് ?
ജീവനക്കാരുടെ കൊഴിഞ്ഞുപോക്ക് തടയാന്‍ ഇതുമാത്രം ചെയ്താല്‍ മതി... Read More
ചെറുകിട സ്ഥാപനങ്ങളില്‍ നിന്നു പോലും ജീവനക്കാര്‍കൊഴിഞ്ഞ് പോകുന്നു.ഐടി മേഖലയില്‍ ആണെങ്കില്‍ വലിയ വരുമാനം ഓഫര്‍ ചെയ്ത് ജീവനക്കാരെ വലവീശിപ്പിടിക്കുന്നതിന്റെ ആശങ്കയാണ്.ഉയര്‍ന്ന പദവികളില്‍ നിന്നു വരെ ഇത്തരത്തിലുള്ള പലായനങ്ങള്‍ നമുക്ക് കാണാന്‍ സാധിക്കും.കേരളത്തില്‍ ഐടി,ഹെല്‍ത്ത് കെയര്‍ മേഖലകളില്‍ വലിയ രീതിയിലുള്ള ജീവനക്കാരുടെ കൊഴിഞ്ഞ്‌പോക്ക് ദൃശ്യമാണ്.
കുട്ടികള്‍ക്ക് പഠിപ്പിക്കാം സംരംഭകത്വം; ജീവനക്കാരന് ആയി തന്നെ തുടങ്ങട്ടെ
... Read More
മുമ്പും സാലറിയുടെ മാജിക് കണ്ട് ജീവനക്കാര്‍ കണ്ടംചാടുന്നതും കൊഴിഞ്ഞ് പോകുന്നതും ഐടി മേഖലയില്‍ പതിവാണെങ്കിലും അന്നത്തെ പോലുള്ള സാമ്പത്തിക സാഹചര്യമല്ല ഇന്നുള്ളത് എന്നത് ഐടി സംരംഭകരെ വലയ്ക്കുന്നു.രാജിവെച്ച് ഒഴിയാന്‍ നില്‍ക്കുന്ന ജീവനക്കാരെ കൂടുതല്‍ വേതനം നല്‍കി പിടിച്ചു നിര്‍ത്താനുള്ള കെല്‍പ്പ് പല കമ്പനികള്‍ക്കും ഇല്ലെന്നതാണ് സത്യം.
എന്തുകൊണ്ടായിരിക്കാം ജീവനക്കാര്‍ അനിയന്ത്രിതമായി രാജിവെച്ച് കൊഴിഞ്ഞുപോകുന്നത് എന്ന് ആലോചിച്ചിട്ടുണ്ടോ ? സ്ഥാപനങ്ങളിലെ അസുഖകരമായ അന്തരീക്ഷവും ഉന്നത ഉദ്യോഗസ്ഥരുമായി യോജിച്ച് പോകാത്തതും തുടങ്ങി വേതനത്തില്‍ സംതൃപ്തിയില്ലാത്തതടക്കം ഒരുപാട് കാരണങ്ങള്‍ ജീവനക്കാരുടെ രാജിയിലേക്ക് നയിക്കാറുണ്ട്.ലോക്ക്ഡൗണ്‍ കൂടി വന്നതോടെ വര്‍ക്ക് ഫ്രം ഹോം രീതി സര്‍വ്വസാധാരണമായി മാറി.ഇതോടെ ജീവനക്കാര്‍ക്ക് ജോലിയും വീടും ഒക്കെ വേര്‍തിരിവില്ലാത്തതായി മാറി.വര്‍ക്കംഫ്രം ഹോമില്‍ ഓഫീസ് ജോലികള്‍ പാതിരാത്രിവരെ നീണ്ടുപോകുന്നു.വീട്ടിലെ സമ്മര്‍ദ്ദവും അമിതജോലിഭാരവും ജീവനക്കാരെ വലയ്കക്ുന്നു.ജോലിയുംകുടുംബവും ഒന്നിച്ച് പ്രശ്‌നങ്ങളില്ലാതെ മാനേജ് ചെയ്ത് കൊണ്ടുപോകാന്‍ സാധിക്കുന്ന മേഖലകളിലേക്ക് ജീവനക്കാര്‍ ചുരുങ്ങി.
ഒരുപാട് പേര്‍ ചെറുകിട ബിസിനസുകളിലേക്ക് കടന്നു.ഇത്തരം മേഖലകളില്‍ നിന്ന് മികച്ച വരുമാനവും ജോലിയില്‍ സംതൃപ്തിയും ലഭിച്ചു തുടങ്ങിയതോടെ ജോലിയില്‍ നിന്ന് രാജിവെച്ച് സംരംഭകത്വ കുപ്പായത്തിലേക്ക് ചേക്കേറിയവരും കുറവല്ല.കോവിഡിന് പിന്നാലെ കേരളത്തില്‍ പോലും നിരവധി സ്റ്റാര്‍ട്ടപ്പുകള്‍ വികസിക്കുന്നുണ്ട്.പല മേഖലയിലും ജോലി ചെയ്തിരുന്നവര്‍ പുതിയ മേഖലകളിലേക്ക് ശ്രദ്ധിക്കുകയും സ്റ്റാര്‍ട്ടപ്പുകള്‍ ആരംഭിക്കുകയും ചെയ്തിരിക്കുന്നു.തങ്ങളുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് തൃപ്തിപ്പെടുത്തുന്ന തൊഴിലിടങ്ങള്‍ വികസിപ്പിക്കാനുള്ള ധൈര്യം ചെറുപ്പക്കാരില്‍ കണ്ടുവരുന്നതും വന്‍കിട കമ്പനികളില്‍ നിന്നുള്ള ജീവനക്കാരുടെ കൊഴിഞ്ഞ് പോക്കിന് കാരണമാകുന്നു.
പ്രമേഹത്തെ തുരത്താന്‍ 4 വനിതകളുടെ സംരംഭം... Read More
ഈ കാരണങ്ങള്‍ കൊണ്ടുള്ള കൂട്ടരാജി ഐടി മേഖലയെ ആകെ തകര്‍ത്തിട്ടുണ്ട്.പുറത്തുവന്ന കാര്‍ട്ട്‌നെറിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് രാജ്യത്തെ ഐടി മേഖലയിലെ 2020 കൊഴിഞ്ഞ് പോക്ക് 10% ആയിരുന്നു ഇപ്പോള്‍ അത് 20% ആയി മാറിയിട്ടുണ്ട്.ചില സ്ഥാപനങ്ങളില്‍ ഈ കൊഴിഞ്ഞ് പോക്ക് 30%വരെയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ടിസിഎസ്സില്‍ ഈ കഴിഞ്ഞ ഏപ്രില്‍-ജൂണ്‍ മാസത്തില്‍ മാത്രം രാജിവെച്ച് പോയ ജീവനക്കാര്‍ 8.6 %ആയിരുന്നും ജൂലായ്-സെപ്തംബര്‍ കാലത്ത് ഇത് 11.9 5% ആയി.വിപ്രോ,എച്ച്‌സിഎല്‍,ടെക്മഹീന്ദ്ര,ഇന്‍ഫോസിസ് തുടങ്ങിയ വന്‍കിട ഐടികമ്പനികളിലൊക്കെ കൊഴിഞ്ഞ് പോക്ക് പ്രകടമാണ്.
ജീവനക്കാരെ സ്ഥാപനങ്ങളില്‍ പിടിച്ചു നിര്‍ത്താന്‍ പരമാവധി മേധാവികള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.
നിങ്ങളുടെ സംരംഭത്തില്‍ രാജികള്‍ ഉണ്ടാകുന്നുണ്ടെങ്കില്‍ അത് ഏതൊക്കെ മേഖലകളിലാണ് എന്ന് കൃത്യമായി നിരീക്ഷിക്കു.അവര്‍ എന്ത് കാരണം കൊണ്ട് രാജിവെയ്ക്കുന്നു എന്നതും കൃത്യമായി കണ്ടെത്തണം.സ്ഥാപനത്തിന്റെ ഭാഗത്തുനിന്നുള്ള പ്രശ്‌നമാണ് രാജിക്ക് കാരണമെങ്കില്‍ അതിലിടപ്പെട്ട് പരിഹാരം കണ്ടെത്താനും മടിക്കരുത്. ജീവനക്കാര്‍ക്ക് തൃപ്തിവരുന്ന അവര്‍ക്ക് സൗകര്യമൊരുക്കുന്ന രീതിയില്‍ തന്നെയാകണം ഓരോ ബിസിനസ് സ്ഥാപനവും ഒരുക്കേണ്ടത്.വര്‍ക്ക് ഫ്രംഹോം,ചെയ്യുന്ന ജോലി സമയത്തിന് മാത്രം കൂലി തുടങ്ങിയ ശൈലികള്‍ പിന്തുടരുന്നത് ജീവനക്കാര്‍ക്ക് കൂടുതല്‍ താല്‍പര്യപ്പെട്ടേക്കാം.
പുതിയ സംരംഭം ആരംഭിക്കുമ്പോള്‍ എന്തെല്ലാം നികുതി നടപടികള്‍ പാലിക്കണം... Read More
ജീവനക്കാര്‍ക്ക് മാനസിക പിരിമുറുക്കം കുറയ്ക്കാനുള്ള നടപടിയും ബിസിനസ് സ്ഥാപനങ്ങളുടെ ഭാഗത്ത് നിന്നുണ്ടായേ പറ്റൂ.ഒരെ ജോലി ആവര്‍ത്തിച്ചു നല്‍കുന്നത് ഒഴിവാക്കി വ്യത്യസ്ത മേഖലകളില്‍ ശോഭിക്കാന്‍ അവസരം നല്‍കുന്നതും മികച്ച മാര്‍ഗ്ഗമാണ്.ഇങ്ങനെ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ സ്ഥാപനങ്ങളില്‍ നിന്നുള്ള ജീവനക്കാരുടെ കൊഴിഞ്ഞ് പോക്ക് ഒരുപരിധിവരെ നിയന്ത്രിക്കാന്‍ സാധിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.