Sections

ജീവനക്കാരുടെ കൊഴിഞ്ഞുപോക്ക് തടയാന്‍ ഇതുമാത്രം ചെയ്താല്‍ മതി

Monday, Aug 23, 2021
Reported By Aswathi Nurichan
staff in business

കേരളത്തിലും ഇന്ത്യയിലുള്ള പല ബിസിനസ് കമ്പനികളും ജീവനക്കാരുടെ ആഗ്രഹങ്ങള്‍ക്ക് വില കൊടുക്കാറില്ല. അതുകൊണ്ട് തന്നെയാണ് ജീവനക്കാര്‍ക്ക് അവരുടെ വളര്‍ച്ചയെ കുറിച്ചുള്ള ആശങ്ക കാരണം സ്ഥിരമായ ഒരു സ്ഥാപനത്തില്‍ ജോലി ചെയ്യാന്‍ തയ്യാറാകാത്തത്.


ഒരു സ്ഥാപന പ്രധാന ഘടകമാണ് ജീവനക്കാര്‍. ജീവനക്കാരുടെ ആത്മാര്‍ത്ഥ പരിശ്രമം ഉണ്ടെങ്കില്‍ മാത്രമേ ബിസിനസിന് വിജയം ഉണ്ടാകുകയുള്ളൂ. അതുകൊണ്ട് തന്നെ ഒരു സ്ഥാപനത്തിന്റെ വളര്‍ച്ചയ്ക്ക് മികച്ച ജീവനക്കാര്‍ അത്യാവശ്യമാണ്. ചില സാഹചര്യങ്ങള്‍ കാരണം ജീവനക്കാര്‍ സ്ഥാപനത്തില്‍ നിന്ന് കൊഴിഞ്ഞ് പോകുന്നത് ബിസിനസില്‍ വലിയ പ്രതിസന്ധികള്‍ ഉണ്ടാക്കാറുണ്ട്. ജീവനക്കാരുടെ പ്രവര്‍ത്തനം മികവുറ്റത്താക്കാനും കൊഴിഞ്ഞു പോക്ക് കുറയ്ക്കാനും കുറച്ച് കാര്യങ്ങളില്‍ മാറ്റം വരുത്തിയേ മതിയാകൂ.

അവരുടെ തൊഴില്‍പരമായ വളര്‍ച്ച പദ്ധതിയെ കുറിച്ച് ജീവനക്കാര്‍ക്ക് വ്യക്തമാക്കി കൊടുക്കുക എന്നതാണ് പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യം. നിങ്ങള്‍ ചിന്തിക്കുന്നത് പോലെ തന്നെ നിങ്ങളുടെ ജീവനക്കാര്‍ ജോലി ചെയ്യണമെന്ന് വാശി പിടിച്ചിട്ട് കാര്യമില്ല. അതിനായി അവരുടെ ആഗ്രഹങ്ങള്‍ക്ക് കൂടി പ്രാധാന്യം കൊടുക്കുക എന്നത് പ്രാധാന്യമുള്ളതാണ്. 

ജീവനക്കാരുടെ പ്രവര്‍ത്തനത്തിന്റെ പദ്ധതി തയ്യാറാക്കുമ്പോള്‍ അല്ലെങ്കില്‍ കമ്പനിയുടെ വളര്‍ച്ചയ്ക്കായുള്ള പദ്ധതി തയ്യാറാക്കുമ്പോള്‍ ജീവനക്കാരെ സമീപിച്ച് അവരോട് വ്യക്തിപരമായി സംഭാഷണങ്ങള്‍ക്ക് തയ്യാറാകണം. ജീവനക്കാരുടെ കഴിവിനെ കുറിച്ചും ആഗ്രഹങ്ങളെ കുറിച്ചും കമ്പനിക്ക് വ്യക്തത ഉണ്ടെങ്കില്‍ തീര്‍ച്ചയായും ആ ആഗ്രഹങ്ങളിലേക്ക് അവരെ എത്തിക്കാനായി കമ്പനിക്ക് സാധിക്കും.

കേരളത്തിലും ഇന്ത്യയിലുള്ള പല ബിസിനസ് കമ്പനികളും ജീവനക്കാരുടെ ആഗ്രഹങ്ങള്‍ക്ക വില കൊടുക്കാറില്ല. അതുകൊണ്ട് തന്നെയാണ് ജീവനക്കാര്‍ക്ക്് അവരുടെ വളര്‍ച്ചയെ കുറിച്ചുള്ള ആശങ്ക കാരണം സ്ഥിരമായ ഒരു സ്ഥാപനത്തില്‍ ജോലി ചെയ്യാന്‍ തയ്യാറാകാത്തത്. അവരുടെ തൊഴില്‍പരമായ വളര്‍ച്ചയ്്ക്ക് ആവശ്യമായ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിലൂടെ മികച്ച ജീവനക്കാരെ സ്ഥാപനത്തില്‍ നിലനിര്‍ത്താന്‍ സാധിക്കും.

ഇത്തരത്തില്‍ മികച്ച ജീവനക്കാരെ സ്ഥാപനത്തില്‍ നിലനിര്‍ത്തി കഴിഞ്ഞാല്‍  ബിസിനസിന് കൂടുതല്‍ വളര്‍ച്ച കൈവരിക്കാന്‍ സാധിക്കും. ആ വളര്‍ച്ചയുടെ ചെറിയൊരു ശതമാനം തുക മാത്രമാണ് ജീവനക്കാര്‍ക്ക നല്‍കേണ്ടതായി വരുന്നുള്ളൂ. ജീവനക്കാരുടെ കഴിവിനെയും ആഗ്രഹത്തെയും മനസിലാക്കി മുന്നോട്ട് പോയാല്‍ ജീവനക്കാര്‍ ആശങ്ക ഇല്ലാതെയും ആത്മാര്‍ത്ഥതയോടെയും ജോലി ചെയ്യും. നിങ്ങള്‍ ഇത്തരത്തില്‍ ചെയ്യുകയാണെങ്കില്‍ തീര്‍ച്ചയായും നിങ്ങളോടൊപ്പം മികച്ച കഴിവുള്ള ജീവനക്കാര്‍ നിലനില്‍ക്കുകയും ജിവനക്കാരുടെ കൊഴിഞ്ഞ് പോക്ക് കുറയുകയും ചെയ്യും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.