Sections

Gold Rate; Gold Price Today in Kerala: സ്വർണവിലയിൽ ഇന്ന് നേരിയ വർധന; 480 രൂപ കൂടി

Friday, Mar 20, 2026
Reported By Admin
Gold Price Rises ₹480 Per Sovereign in Kerala

സംസ്ഥാനത്ത് ഇന്ന സ്വർണവിലയിൽ നേരിയ വർധന സംഭവിച്ചു. ഒരു പവൻ സ്വർണത്തിന് 480 രൂപയുടെ വർധനയാണിന്നുണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,10,680 രൂപയായി ഉയർന്നു. ഇന്നലെ മൂന്ന് തവണയായി 5,240 രൂപയുടെ ഇടിവ് സ്വർണവിലയിൽ സംഭവിച്ച സ്ഥാനത്താണ് ഇന്ന് സ്വർണവില ഉയർന്നിരിക്കുന്നത്.

നേരത്തെ, മാർച്ച് ഒന്നിന് 1,26,920 രൂപ എന്ന ഈ മാസത്തെ ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന നിരക്കിൽ വിൽപ്പന നടന്ന സ്വർണത്തിന് പിന്നീടുള്ള ദിവസങ്ങളിൽ വില തുടർച്ചയായി ഇടിയുകയും ഇന്നലെ 1,10,200 രൂപയിലേക്ക് എത്തുകയും ചെയ്യുകയായിരുന്നു. മാർച്ച് ഒന്നിലെ നിരക്കിൽ നിന്നും ഇന്നലത്തെ നിരക്കിലേക്ക് എത്തുമ്പോൾ 16,720 രൂപയാണ് ഒരു പവൻ സ്വർണത്തിന് കുറഞ്ഞിട്ടുള്ളത്. ഇതിൽ ഇന്നലെ മാത്രം കുറഞ്ഞത് 5,240 രൂപയാണ്. ഇന്നലെ രാവില 2,040 രൂപ കുറഞ്ഞ് 1,13,400 രൂപയിലേക്ക് താഴന്ന സ്വർണവില ഉച്ചയ്ക്ക് ശേഷം 2,000 രൂപ കൂടി കുറഞ്ഞ് 1,11,400 രൂപയിലേക്ക് താഴ്ന്നിരുന്നു. എന്നാൽ വൈകുന്നേരം വീണ്ടും 1,200 രൂപ കുറഞ്ഞതോടുകൂടി സ്വർണവില 1,10,200 രൂപയിലേക്ക് താഴുകയും ചെയ്തു.

ഒരു ഗ്രാം സ്വർണത്തിന്റെ വില ഇന്ന് 60 രൂപ കൂടി 13,835 രൂപയിലേക്ക് ഉയർന്നു.



സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.