Sections

നിങ്ങളുടെ ഏറ്റവും വലിയ സ്വപ്‌നമാണോ സംരംഭം എന്നാല്‍ നിങ്ങള്‍ പരാജയം പ്ലാന്‍ ചെയ്തിരിക്കണം ?

Sunday, Nov 21, 2021
Reported By admin
business failure

സംരംഭക ലോകത്തേക്ക് വരുന്ന 50 ശതമാനത്തിലേറെ ആളുകള്‍ക്കും തുടക്കത്തില്‍ ഭയം ഉണ്ടാകാം
 

 

സ്വയം ഏറ്റെടുത്ത് ചെയ്യുന്ന കാര്യങ്ങളില്‍ പരാജയപ്പെടുന്നത് ആര്‍ക്കും സഹിക്കാന്‍ കഴിഞ്ഞെന്ന് വരില്ല അങ്ങനെയുള്ളപ്പോള്‍ സ്വന്തം സ്വപ്‌നത്തില്‍ക്കെട്ടിപ്പടുത്ത സംരംഭം പരാജയപ്പെടുന്നത് എങ്ങനെ ഒരു സംരംഭകന് ഉള്‍ക്കൊള്ളാന്‍ സാധിക്കും.

പുതുതായ സംരംഭക ലോകത്തേക്ക് വരുന്ന 50 ശതമാനത്തിലേറെ ആളുകള്‍ക്കും തുടക്കത്തില്‍ ഭയം അതായത്,സംരംഭം ശരിയായ ദിശയിലാണോ ? താന്‍ പരാജയപ്പെടുമോ? തുടങ്ങിയ ഭീതികള്‍ ഉണ്ടാകും.ആരംഭിച്ച് രണ്ടോ മൂന്നോ വര്‍ഷം കൊണ്ട് പൂട്ടിക്കെട്ടുന്ന എല്ലാ സംരംഭങ്ങളുടെയും അടിസ്ഥാന കാരണം ഈ ഭീതി തന്നെയാകാം.

ഒരു ഉദാഹരണം നമുക്ക് നോക്കാം.ഏറെ നാളത്തെ ആലോചനക്ക് ശേഷം ആശിച്ചു തുടങ്ങിയ ബിസിനസ് ആണ്. നിക്ഷേപകന്‍ കണ്ടെത്താനും മാനേജ്മെന്റ് നയങ്ങള്‍ രൂപീകരിക്കാനുമൊന്നും യാതൊരു വിഷമവും ഉണ്ടായിരുന്നില്ല. എന്നാല്‍ ബിസിനസ് പ്രവര്‍ത്തനമാരംഭിച്ച് ആറുമാസം തികയും മുന്‍പേ പരാജയഭീതി സംരംഭകനെ വേട്ടയാടി തുടങ്ങി. എത്ര കഠിനമായി അദ്ധ്വാനിച്ചിട്ടും എന്തുകൊണ്ട് വിജയം എന്നെത്തേടി വരുന്നില്ലെന്ന തോന്നല്‍ മെല്ലെ ഉള്ളില്‍ ശക്തമായി. ഈ തോന്നല്‍ പതിയെ സ്ഥാപനത്തിന്റെ പ്രവര്‍ത്തനങ്ങളെയും ബാധിച്ചു.ഈ അവസ്ഥകാരണം പുതിയ കാര്യങ്ങള്‍ നടപ്പിലാക്കാനോ ചിന്തിക്കാനോ സംരംഭകന് സാധിക്കില്ല.ശ്രദ്ധ ബിസിനസില്‍ നിന്ന് മാറുന്നതോടെ തകര്‍ച്ച തുടങ്ങുകയാണ്.

ഭയം തന്നെ പലവിധമുണ്ട്.അതില്‍ തന്നെ താന്‍ തുടങ്ങിവെച്ച ആശയം പരാജയപ്പെടുമോ എന്ന ഭീതി പ്രധാനപ്പെട്ട കാര്യമാണ്, സംരംഭത്തിലുണ്ടാകുന്ന വിജയം ഉള്‍ക്കൊള്ളാന്‍ സാധിക്കാതെ ഇരിക്കുകയും അതുകാരണം വ്യക്തിപരമായും സാമൂഹിമായും ഉണ്ടാകുന്ന മാറ്റങ്ങള്‍ ബുദ്ധിമുട്ടു ഉണ്ടാക്കുമോ എന്നും ഭയപ്പെടുന്ന ചെറിയൊരു പക്ഷം ഉണ്ട്.ഉത്തരവാദിത്തതെ പറ്റിയുള്ള ഭീതിയാണ് മൂന്നാമത്തെ തരം.എല്ലാ കാര്യങ്ങളിലും ഊര്‍ജ്ജസ്വലതയോടെ പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നുണ്ടെങ്കിലും ചില ആളുകള്‍ക്ക് കൂടുതല്‍ ഉത്തരാവാദിത്വങ്ങള്‍ എറ്റെടുക്കുന്നത് ഇഷ്ടപ്പെടില്ല.ഉത്തരവാദിത്വങ്ങള്‍ വര്‍ദ്ധിക്കുമ്പോള്‍ പ്രവര്‍ത്തന സ്വാതന്ത്ര്യം,ചിന്താശേഷി എന്നിവ ഇല്ലാതാകുന്നു എന്നാണ് ഇക്കൂട്ടരുടെ നിലപാട്.

ഇതൊക്കെ നിങ്ങളില്‍ പലര്‍ക്കും സംഭവിച്ചിട്ടുണ്ടാകാം അല്ലെങ്കില്‍ അതിലൂടെ കടന്നുപോയിക്കൊണ്ടിരിക്കുകയും ആകാം.

ബിസിനസ് എന്ന് പറയുന്നത് എല്ലായിപ്പോഴും വിജയിക്കാന്‍ മാത്രമുള്ളതല്ല.അവിടെ പരാജയപ്പെടാനും സാധ്യത നിലനില്‍ക്കുന്ന കാര്യം മനസില്‍ ഉറപ്പിക്കുക.വ്യക്തമായി പറഞ്ഞാല്‍ ഒരു പരാജയം പ്ലാന്‍ ചെയ്ത് വെയ്ക്കുക തന്നെ.അതെന്തിന് ? എന്നല്ലെ ഇപ്പോള്‍ ചിന്തിക്കുന്നത്.

വിജയങ്ങള്‍ ഉണ്ടായാല്‍ എന്താണ് അടുത്ത് ചെയ്യുക എന്നതിനെ കുറിച്ചൊരു പദ്ധതി എപ്പോഴും നമ്മുടെ മനസ് രൂപപ്പെടുത്തിയെടുക്കാറുണ്ട്.ഉദാഹരണത്തിന് എസ്എസ്എല്‍സി പരീക്ഷയില്‍ വിജയിച്ചാല്‍ അടുത്ത് എന്താണെന്ന് മുന്‍പേ മനസ് പദ്ധതി ഒരുക്കാന്‍ തുടങ്ങും.മറ്റൊരു ഉദാഹരണം ഒരു ഗാര്‍മെന്റ് ഷോപ്പ് നിങ്ങള്‍ ആരംഭിക്കാന്‍ പദ്ധതിയിടുന്നു എന്നിരിക്കട്ടെ.അവിടെ ഏതൊക്കെ തരം ഗാര്‍മെന്റ് വേണം,എത്ര സമയം കൊണ്ട് സ്റ്റോക്ക് തീരും,തിരക്ക് വര്‍ദ്ധിച്ചാല്‍ എങ്ങനെ സംരംഭം ഹാന്‍ഡില്‍ ചെയ്യും തുടങ്ങി ധാരാളം കാര്യങ്ങള്‍ മനസിലോടും.ഇതൊക്കെ ചിന്തിച്ചില്ലെങ്കിലും ബിസിനസുകാര്‍ ഇത്തരം കാര്യങ്ങള്‍ നേരത്തെ മുന്‍കൂട്ടി ആലോചിചിച്ച് ഒരു പദ്ധതി രൂപരേഖയോടെയാണ് പ്രവര്‍ത്തിക്കുന്നത്.

ഈ പറഞ്ഞതു പോലെ നടന്നില്ലെങ്കില്‍ അതായത് വിചാരിച്ച പോലെ സ്‌റ്റോക്ക് തീര്‍ന്നില്ല,ആളുകളുടെ തിരക്ക് സംരംഭത്തില്‍ കുറയുന്നു,പരസ്യത്തിന് വേണ്ടവിധം തുക ചെലവാക്കിയിട്ടും വിചാരിച്ച റിട്ടേണ്‍ ലഭിച്ചില്ലെങ്കില്‍ തുടങ്ങിയ സാഹചര്യങ്ങളില്‍ എന്ത് ചെയ്യും ? ശമ്പളം കുറച്ച് സ്റ്റാഫുകളെ നിര്‍ത്തിയാല്‍ മതിയോ സ്റ്റാഫുകളുടെ എണ്ണം കുറയ്ക്കണോ,മറ്റേതെങ്കിലും മാര്‍ക്കറ്റിംഗ് രീതി പിന്തുടരണോ,തുടങ്ങി ബിസിനസ് പരാജയപ്പെട്ടാല്‍ എന്ത് ചെയ്യും എന്നതിന്റെ ടോട്ടല്‍ പ്ലാനും ഉണ്ടാക്കി വെയ്ക്കണം.

ബിസിനസിലെ ബുദ്ധിമുട്ടുകള്‍ താല്‍ക്കാലികം മാത്രമായിരിക്കും.പലപ്പോഴും സക്‌സസ് പ്ലാനുകള്‍ മാത്രം ആലോചിച്ച് ഇറങ്ങുമ്പോഴാണ് ചെറിയ പരാജയം പോലും താങ്ങാനാകാതെ സംരംഭകര്‍ക്ക് തങ്ങളുടെ ബിസിനസ് എന്ന് സ്വപനത്തെ ഉപേക്ഷിക്കേണ്ടി വരുന്നത്.അതൊഴിവാക്കാന്‍ കൃത്യമായി സക്‌സസ് പ്ലാനിനൊപ്പം അതെ പ്രാധാന്യത്തോടെ ഫെയില്വര്‍ പ്ലാനും നിങ്ങള്‍ രൂപപ്പെടുത്തിയെടുക്കണം.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.