- Trending Now:
രാജ്യത്തെ സാധാരണക്കാരുടെ കുടുംബങ്ങൾക്ക് ആശ്വാസം നൽകുന്ന നടപടിയുടെ ഭാഗമായി കേന്ദ്ര ഗവൺമെന്റ് പാചകവാതക വിലയിൽ ഗണ്യമായ കുറവു പ്രഖ്യാപിച്ചു. 14.2 കിലോഗ്രാം വരുന്ന പാചകവാതക സിലിണ്ടർ ഒന്നിന് 200 രൂപ വീതമാണ് കുറയ്ക്കുക. ഇന്ന് (2023 ഓഗസ്റ്റ് 30) മുതൽ പുതിയ വില പ്രാബല്യത്തിൽ വരും. ഉദാഹരണത്തിന് ഡൽഹിയിൽ 14.2 കിലോഗ്രാം വരുന്ന സിലിണ്ടറിന് 1103 രൂപയാണ് നൽകിയിരുന്നതെങ്കിൽ പുതിയ വില പ്രകാരം ഇനി 903 രൂപ നൽകിയാൽ മതി. രക്ഷാബന്ധൻ വേളയിൽ രാജ്യത്തെ കോടിക്കണക്കിന് സഹോദരിമാർക്കുള്ള സമ്മാനമാണിതെന്നും ജനങ്ങളുടെ ജീവിതനിലവാരം ഉയർത്താനും പാവപ്പെട്ടവർക്കും ഇടത്തരക്കാർക്കും പ്രയോജനം ചെയ്യാനും സാധ്യമായതെല്ലാം ചെയ്യുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
പിഎംയുവൈ കുടുംബങ്ങൾക്ക് നിലവിലുള്ള സബ്സിഡിയായ 200 രൂപയ്ക്ക് പുറമേയാണ് ഈ കുറവ്. പിഎംയുവൈ കുടുംബങ്ങൾക്ക്, ഈ കുറവിന് ശേഷം ഡൽഹിയിൽ സിലിണ്ടറിന് 703 രൂപയാകും നൽകേണ്ടി വരിക.
9.6 കോടി പിഎംയുവൈ ഗുണഭോക്താക്കൾ ഉൾപ്പെടെ രാജ്യത്ത് 31 കോടിയിലധികം ഗാർഹിക എൽപിജി ഉപഭോക്താക്കൾ ഉണ്ട്. ഈ കുറവ് രാജ്യത്തെ എല്ലാ എൽപിജി ഉപഭോക്താക്കളെയും സഹായിക്കും. തീർപ്പുകൽപ്പിക്കാത്ത പിഎംയുവൈ അപേക്ഷകൾ തീർപ്പാക്കുന്നതിനും യോഗ്യരായ എല്ലാ കുടുംബങ്ങൾക്കും നിക്ഷേപ സൗജന്യ എൽപിജി കണക്ഷൻ നൽകുന്നതിനുമായി എൽപിജി കണക്ഷനില്ലാത്ത പാവപ്പെട്ട വീടുകളിലെ 75 ലക്ഷം സ്ത്രീകൾക്ക് ഗവൺമെന്റ് ഉടൻ തന്നെ പിഎംയുവൈ കണക്ഷനുകൾ വിതരണം ചെയ്യാൻ തുടങ്ങും. ഇത് മൊത്തം പിഎംയുവൈ ഗുണഭോക്താക്കളുടെ എണ്ണം 9.6 കോടിയിൽ നിന്ന് 10.35 കോടിയായി ഉയർത്തും.
മാംഗ്ലൂർ റിഫൈനറി ആൻഡ് പെട്രോകെമിക്കൽസ് ലിമിറ്റഡിന്റെ ഡീലർഷിപ്പിന് അപേക്ഷിക്കാം... Read More
ജനങ്ങൾക്കുമേലുള്ള സാമ്പത്തിക ഭാരം ലഘൂകരിക്കുന്നതിനും കുടുംബങ്ങളുടെ ക്ഷേമം പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ഗവൺമെന്റിന്റെ ശ്രമങ്ങളുടെ ഭാഗമാണ് ഈ തീരുമാനങ്ങൾ. രാജ്യത്തെ പൗരൻമാരുടെ ക്ഷേമത്തിന് മുൻഗണന നൽകാനും അവശ്യസാധനങ്ങൾ ന്യായമായ നിരക്കിൽ ലഭ്യമാക്കാനുമുള്ള ഗവൺമെന്റിന്റെ പ്രതിബദ്ധതയാണ് പാചകവാതക വില കുറച്ചതിലൂടെ പ്രതിഫലിപ്പിക്കുന്നത്.
പെട്രോളിയം, പ്രകൃതി വാതക വകുപ്പ് മന്ത്രി ശ്രീ ഹർദീപ് സിങ് പുരി ഈ തീരുമാനത്തിൽ തന്റെ സന്തോഷം പ്രകടിപ്പിച്ചു. കുടുംബ ബജറ്റ് കൈകാര്യം ചെയ്യുന്നതിൽ ജനങ്ങൾ നേരിടുന്ന വെല്ലുവിളികൾ ഗവൺമെന്റിന് മനസ്സിലാകും. കുടുംബങ്ങൾക്കും വ്യക്തികൾക്കും നേരിട്ട് ആശ്വാസം ലഭിക്കുകയെന്ന ലക്ഷ്യത്തോടെയും ഒപ്പം അവശ്യസാധനങ്ങൾ മിതമായ നിരക്കിൽ ലഭ്യമാക്കുക എന്നതും കൂടി മുന്നിൽകണ്ടാണ് ഗവൺമെന്റിന്റെ തീരുമാനമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
പാചക വാതക വിലയിലെ കുറവ് ജനങ്ങളുടെ ജീവിതച്ചെലവിൽ ഗുണപരമായ സ്വാധീനം ചെലുത്തും. ഗവൺമെന്റിന്റെ സജീവമായ നടപടി കുടുംബങ്ങൾക്ക് ഗണ്യമായ ചെലവുകൾ ലാഭിക്കുന്നതിനും അതോടൊപ്പം രാജ്യത്തെ പൗരന്മാരുടെ വരുമാനത്തിൽ ഗണ്യമായ സംഭാവന നൽകുന്നതിനും കഴിയുമെന്നും പ്രതീക്ഷിക്കപ്പെടുന്നതായും ജനങ്ങൾക്ക് മേലുള്ള ഭാരം കുറയ്ക്കാൻ ഗവൺമെന്റ് വിവിധ നടപടികൾ സ്വീകരിച്ചുവരുന്നുണ്ടെന്നും ജനങ്ങളുടെ ആവശ്യങ്ങളോടും അവരുടെ ക്ഷേമത്തിനും വേണ്ടിയുള്ള ഗവൺമെന്റിന്റെ പ്രതികരണത്തിന്റെയും അർപ്പണബോധത്തിന്റെയും തെളിവാണ് ഈ പാചക വാതക വിലക്കുറവെന്നും മന്ത്രി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.