Sections

അറ്റകുറ്റപ്പണികൾ നടത്തുന്നതിനും ലഘു ഭക്ഷണം വിതരണം ചെയ്യുന്നതിനും ഫൈബർ വള്ളം നിർമ്മിച്ചുനൽകുന്നതിനും മറ്റുമായി ടെൻഡറുകൾ ക്ഷണിച്ചു

Friday, Nov 10, 2023
Reported By Admin
Tenders Invited

അറ്റകുറ്റപ്പണികൾ നടത്തുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു

തൃശ്ശൂരിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ് സ്റ്റഡി ഇൻ എജ്യൂക്കേഷൻ സ്ഥാപനത്തിലെ ക്ലാസ് മുറികളിൽ അറ്റകുറ്റപ്പണികൾ നടത്തുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. നവംബർ 23 ന് ഉച്ചയ്ക്ക് 1 നകം ക്വട്ടേഷനുകൾ സമർപ്പിക്കണം. ഫോൺ: 0487 2331185.

ചായ, ലഘു പലഹാരം, ഭക്ഷണം എന്നിവ വിതരണം ചെയ്യുന്നതിന് ടെണ്ടർ ക്ഷണിച്ചു

ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴിൽ വിവിധ ട്രെയിനിങ്ങുകൾക്കും മീറ്റിങ്ങുകൾക്കും ചായ, ലഘു പലഹാരം, ഭക്ഷണം എന്നിവ വിതരണം ചെയ്യുന്നതിന് ടെണ്ടർ ക്ഷണിച്ചു. ടെണ്ടർ അപേക്ഷകൾ നവംബർ 15, 16 തീയതികളിൽ വിതരണം ചെയ്യും. അപേക്ഷകർ നവംബർ 18 ന് ഉച്ചയ്ക്ക് 1 നകം ടെണ്ടറുകൾ സമർപ്പിക്കണം. ഫോൺ: 0487 2325824.

ഫൈബർ വള്ളം നിർമിച്ചുനൽകുന്നതിന് ടെൻഡർ ക്ഷണിച്ചു

പൊന്നാനി ഫിഷറീസ് സ്റ്റേഷനിൽ കടൽ പട്രോളിംഗ്, കടൽ രക്ഷാപ്രവർത്തനം എന്നിവക്കായി 32 അടി നീളമുള്ള ഫൈബർ വള്ളം നിർമിച്ചുനൽകുന്നതിന് ഫിഷറീസ് വകുപ്പിൽ രജിസ്റ്റർ ചെയ്ത ബോട്ട് ബിൽഡിംഗ് യാർഡുകളിൽനിന്ന് ടെൻഡറുകൾ ക്ഷണിച്ചു. നവംബർ 20ന് ഉച്ചക്ക് ഒരുമണി വരെ ടെൻഡറുകൾ സ്വീകരിക്കും. ഫോൺ-0494 2667428.

നാളികേരം വിളവെടുക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു

കേരള കാർഷിക സർവകലാശാലക്ക് കീഴിലെ തവനൂരിലെ ഇൻസ്ട്രക്ഷണൽ ഫാമിലെ 1300 തെങ്ങുകളിൽനിന്നും മൂപ്പെത്തിയ നാളികേരം വിളവെടുക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. നവംബർ 14ന് രാവിലെ 11മണി വരെ ക്വട്ടേഷൻ സ്വീകരിക്കും. അന്നേദിവസം തന്ന ലേലം നടക്കും. വിവരങ്ങൾക്ക് kcaet.kau.in, www.kau.in എന്നീ വെബ്സൈറ്റുകൾ സന്ദർശിക്കുക. ഫോൺ-0494 2686215.



ടെണ്ടർ സംബന്ധമായ വാർത്തകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.