Sections

വാഹനം വാടകയ്ക്ക് ലഭ്യമാക്കൽ ആംബുലൻസ് സർവീസ്, ജനറേറ്ററിന്റെ വാർഷിക പരിപാലനം തുടങ്ങിയ പ്രവൃത്തികൾക്കായി ടെൻഡറുകൾ ക്ഷണിച്ചു

Wednesday, Aug 27, 2025
Reported By Admin
Tenders invited for works such as vehicle rental, ambulance service, and annual maintenance of gener

വാഹനം ആവശ്യമുണ്ട്

പത്തനംതിട്ട ജില്ലാ വനിത ശിശുവികസന ഓഫീസിലേക്ക് കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് വാഹനം വാടകയ്ക്ക് നൽകുന്നതിന് ടെൻഡർ ക്ഷണിച്ചു. അവസാന തീയതി സെപ്റ്റംബർ 16 ഉച്ചയ്ക്ക് 12.30 വരെ. ഫോൺ: 0468 2966649.

ആംബുലൻസ് സർവീസ് റീ-ടെൻഡർ

മാനന്തവാടി ജില്ലാ ആശുപത്രിയിൽ അടിയന്തര സാഹചര്യങ്ങളിൽ ആംബുലൻസ് സർവീസ് നടത്താൻ താത്പര്യമുള്ള (എ.എൽ.എസ് ആൻഡ് ബി.എൽ.എസ്) അംഗീകൃത ഏജൻസികൾ, വ്യക്തികളിൽ നിന്നും വാഹനം നൽകാൻ റീ-ടെൻഡർ ക്ഷണിച്ചു. ടെൻഡറുകൾ സെപ്റ്റംബർ ഒന്നിന് ഉച്ചയ്ക്ക് 2.30 വരെ ജില്ലാ ആശുപത്രിയിൽ സ്വീകരിക്കും. ഫോൺ- 04935 240264.

ജനറേറ്ററിന്റെ വാർഷിക പരിപാലനം ക്വട്ടേഷൻ ക്ഷണിച്ചു

കേരള സംസ്ഥാന ഭവന നിർമ്മാണ ബോർഡിന്റെ പരിധിയിലുള്ള എറണാകുളം റവന്യൂ ടവറിലെ കുമ്മിൻസ് ഇൻഡ്യ ലിമിറ്റഡിന്റെ കെ ടി എ -19-G9, 500കെ വി എ ജനറേറ്ററിന്റെ വാർഷിക പരിപാലനത്തിലേക്ക് ക്വട്ടേഷനുകൾ ക്ഷണിച്ചു. ക്വട്ടേഷനുകൾ സെപ്റ്റംബർ രണ്ട് വരെ സമർപ്പിക്കാവുന്നതാണ്. താല്പര്യമുള്ളവർ എക്സിക്യൂട്ടീവ് എഞ്ചിനീയർ, കേരള സംസ്ഥാന ഭവന നിർമ്മാണ ബോർഡ്, എറണാകുളം ഡിവിഷൻ, റവന്യൂ ടവർ കൊച്ചി -11 എന്ന വിലാസത്തിൽ ക്വട്ടേഷനുകൾ സമർപ്പിക്കണം.

വാഹനം വാടകയ്ക്ക് റീ-ടെൻഡർ ക്ഷണിച്ചു

വനിത ശിശുവികസന വകുപ്പിന് കീഴിലുള്ള വാഴക്കുളം (അഡീഷണൽ) ഐ.സി.ഡി.എസ് പ്രൊജക്റ്റ് ഓഫീസിലെ ഉപയോഗത്തിനായി 2025 -26 സാമ്പത്തിക വർഷം ഒക്ടോബർ മാസം മുതൽ ഒരു വർഷകാലയളവിലേക്ക് വാഹനം വാടകയ്ക്ക് എടുക്കുന്നതിന് വ്യക്തികൾ അല്ലെങ്കിൽ സ്ഥാപനങ്ങളിൽ നിന്നും റി-ടെൻഡറുകൾ ക്ഷണിച്ചു. റീ-ടെൻഡർ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ 10 മുതൽ വൈകിട്ട് അഞ്ച് വരെ ആലുവ തോട്ടക്കാട്ടുകര ശിവക്ഷേത്രം റോഡിൽ പ്രവർത്തിക്കുന്ന വാഴക്കുളം (അഡീഷണൽ) ശിശു വികസന പദ്ധതി ഓഫീസിൽ നിന്നും ലഭിക്കും. ഫോൺ : 0484 -2952488, 9496432250.



ടെണ്ടർ സംബന്ധമായ വാർത്തകൾക്കും, ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ ഈ ലിങ്കിലൂടെ https://chat.whatsapp.com/DdpnyVrQRZu78AyOiJ4zwP ജോയിൻ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.