Sections

പാൽ വിതരണം ചെയ്യൽ, വാഹനം വാടകയ്ക്ക് ലഭ്യമാക്കൽ, കണക്കുകൾ ഓഡിറ്റ് ചെയ്യൽ തുടങ്ങിയ പ്രവൃത്തികൾക്കായി ടെൻഡറുകൾ ക്ഷണിച്ചു

Friday, Aug 29, 2025
Reported By Admin
Tenders invited for works such as milk distribution, vehicle rental, and auditing of accounts

വാഹനം ആവശ്യമുണ്ട്

ഇലന്തൂർ ഐ.സി.ഡി.എസ് പ്രോജക്ടിന്റെ ആവിശ്യത്തിലേക്കായി വാഹനം വാടകയ്ക്ക് ലഭ്യമാക്കുന്നതിന് ടെൻഡർ ക്ഷണിച്ചു. സെപ്റ്റംബർ രണ്ടിന് ഉച്ചകഴിഞ്ഞ് മൂന്നിന് മുമ്പ് ഇലന്തൂർ ഐ.സി.ഡി.എസ് ഓഫീസിൽ ടെൻഡർ ലഭിക്കണം. ഫോൺ : 0468 2362129.

ഓഡിറ്റർമാരിൽ നിന്ന് ക്വട്ടേഷൻ ക്ഷണിച്ചു

കോന്നി സർക്കാർ മെഡിക്കൽ കോളജിലെ ഹോസ്പിറ്റൽ ഡെവലപ്മെന്റ് സൊസൈറ്റിയുടെ കണക്കുകൾ ഓഡിറ്റ് ചെയ്യുന്നതിന് രജിസ്റ്റേർഡ് ഓഡിറ്റർമാരിൽ നിന്ന് ക്വട്ടേഷൻ ക്ഷണിച്ചു. അവാസാന തീയതി സെപ്റ്റംബർ 10 പകൽ മൂന്നുവരെ. വിലാസം : സൂപ്രണ്ട്, മെഡിക്കൽ കോളജ് ആശുപത്രി, കോന്നി. ഫോൺ : 0468 2344801.

പാൽ ദർഘാസ് ക്ഷണിച്ചു

വനിതാ ശിശുവികസന വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന വടവുകോട് ഐ സി ഡി എസ് പ്രോജക്ടിലെ അഞ്ച് പഞ്ചായത്തുകളിലെ 134 അങ്കണവാടികളിൽ പാൽ വിതരണം ചെയ്യുന്നതിന് പഞ്ചായത്ത് തലത്തിൽ ദർഘാസ് ക്ഷണിച്ചു. ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതി സെപ്തംബർ എട്ട്. കൂടുതൽ വിവരങ്ങൾക്ക് വടവുകോട് ഐസിഡിഎസ് ഓഫീസിൽ പ്രവൃത്തി സമയങ്ങളിൽ ബന്ധപ്പെടാം. ഫോൺ : 0484 2730320, ഇ മെയിൽ: vadavucode155@gmail.com.

[16435]

കാർ ജീപ്പ് വാടകയ്ക്ക് ടെൻഡർ ക്ഷണിച്ചു

ആലപ്പുഴ: ജില്ലാ സാമൂഹ്യനീതി ഓഫീസിലെ ഔദ്യോഗിക ആവശ്യങ്ങൾക്കായി സെപ്റ്റംബർ മുതൽ മാർച്ച് 31 വരെയുള്ള കാലയളവിലേയ്ക്ക് ടാക്സി പെർമിറ്റുള്ള കാർ ജീപ്പ് വാടകയ്ക്ക് നൽകുവാൻ ടെൻഡർ ക്ഷണിച്ചു. അവസാന തീയതി സെപ്റ്റംബർ രണ്ടിന് ഉച്ചയ്ക്ക് 2.30വരെ. ടെൻഡറുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ ആലപ്പുഴ ജില്ലാ സാമൂഹ്യനീതി ഓഫീസിൽ നിന്നും അറിയാവുന്നതാണ്. ഫോൺ: 0477-2253870.



ടെണ്ടർ സംബന്ധമായ വാർത്തകൾക്കും, ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ ഈ ലിങ്കിലൂടെ https://chat.whatsapp.com/DdpnyVrQRZu78AyOiJ4zwP ജോയിൻ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.