Sections

മരുന്നുകൾ, ലാബ് റിയേജന്റും മറ്റ് അനുബന്ധ വസ്തുക്കളും, സ്പെയർ പാർട്സ്, തോർത്ത്, ഓവർക്കോട്ട് തുടങ്ങിയവ ലഭ്യമാക്കുന്നതിനായി ടെൻഡറുകൾ ക്ഷണിച്ചു

Tuesday, May 13, 2025
Reported By Admin
Tenders invited for the supply of medicines, lab reagents and other related items, spare parts, gown

മരുന്നുകൾ ലഭ്യമാക്കുന്നതിനായി ടെൻഡർ ക്ഷണിച്ചു

തൊടുപുഴ ജില്ലാ ആശുപത്രിയിൽ കെ.എ.എസ്. പി/ആർ.ബി.എസ്.കെ/ എ.കെ/ജെ.എസ്.എസ്.കെ/ എസ്. ടി. എന്നീ സ്കീമുകൾ വഴി ചികിത്സ തേടുകയോ അഡ്മിറ്റ് ആകുകയോ ചെയ്യുന്ന രോഗികൾക്ക് ഈ സ്ഥാപനത്തിൽ ലഭ്യമല്ലാത്ത മരുന്നുകൾ പുറമെ നിന്നും ലഭ്യമാക്കുന്നതിനായി മത്സര സ്വഭാവമുള്ള മുദ്രവെച്ച ടെൻഡർ ക്ഷണിച്ചു. ടെൻഡർ അപേക്ഷകൾ മെയ് 23 ന് പകൽ 11 വരെ സ്വീകരിക്കും. തുടർന്ന് 12 ന് തുറന്ന് പരിശോധിക്കുന്നതുമാണ്. കൂടുതൽ വിവരങ്ങൾക്ക് 04862 222630.

ലാബ് റിയേജന്റും മറ്റ് അനുബന്ധ വസ്തുക്കളും ടെൻഡർ ക്ഷണിച്ചു

പൊന്മള എഫ്.എച്ച്.സി ലാബിലേയ്ക്ക് 2025-26 സാമ്പത്തിക വർഷത്തിൽ ലാബ് റിയേജന്റും മറ്റ് അനുബന്ധ വസ്തുക്കളും റണ്ണിംഗ് കോൺട്രാക്റ്റ് വ്യവസ്ഥയിൽ വാങ്ങുന്നതിന് വിതരണക്കാരിൽ നിന്നും ടെൻഡറുകൾ ക്ഷണിച്ചു. മെയ് 21ന് രാവിലെ പതിനൊന്നിനുള്ളിൽ ടെൻഡറുകൾ പൊന്മള എഫ് .എച്ച്.സി ഓഫീസിൽ ലഭിക്കണം. ഫോൺ: 9645521711.

സ്പെയർ പാർട്സ് ക്വട്ടേഷൻ

റാന്നി ട്രൈബൽ ഡവലപ്മെന്റ് ഓഫീസിലെ ബൊലേറോ ജീപ്പിന്റെ അറ്റകുറ്റപണിക്കായി സ്പെയർ പാർട്സ് വിതരണം ചെയ്യുന്നതിന് അംഗീകൃത വർക്ഷോപ്പിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. അവസാന തീയതി മെയ് 16 പകൽ മൂന്നുവരെ. ഫോൺ: 04735227703.

തോർത്ത്, ഓവർക്കോട്ട് ക്വട്ടേഷൻ ക്ഷണിച്ചു

ഇടവമാസ പൂജയോടനുബന്ധിച്ച് സന്നിധാനം, പമ്പ, നിലയ്ക്കലിൽ ശുചീകരണ പ്രവർത്തനങ്ങൾക്കായി ശബരിമല സാനിറ്റേഷൻ സൊസൈറ്റി നിയമിക്കുന്ന വിശുദ്ധി സേനാംഗങ്ങൾക്ക് ആവശ്യമായ തോർത്ത്, ഓവർക്കോട്ട് എന്നിവ വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. അവസാന തീയതി മെയ് 14 രാവിലെ 11 വരെ. ഫോൺ: 04734 224827.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.